തെരഞ്ഞെടുപ്പ് രംഗത്തെ അപരന്മാര്‍ അപമാനമെന്ന ചാണ്ടിച്ചായന്റെ വര്‍ത്തമാനം കേട്ട് ഒരു പാവം ആത്മാവ് രാജ്‌ഘട്ടില്‍ കിടന്ന് തിരിയുകയും മറിയുകയും ചെയ്യുന്നുണ്ടാകണം. ആ പേരില്‍ എത്രയെത്ര അപരന്മാര്‍. അദ്ദേഹം പറഞ്ഞതിനും, പ്രവര്‍ത്തിച്ചതിനും, ജീവിതം കൊണ്ട് നല്‍കിയ സന്ദേശത്തിനും ഒക്കെ പാരഡി രചിച്ചുകൊണ്ടിരിക്കുന്നു. പല സൈസിലും കളറിലുമുള്ള അപരന്മാര്‍...ആ അപരന്മാര്‍ക്കെതിരെക്കൂടി പറയാമായിരുന്നില്ലേ കുഞ്ഞേ..എന്നായിരിക്കണം ആ മനസ്സിലെ ചിന്ത.
മഹാത്മാവേ...കുഞ്ഞൂഞ്ഞിനോട് പൊറുക്കേണമേ..
*
അമേരിക്കയിലെ തൊഴിലില്ലായ്‌മ കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. മാര്‍ച്ചിലെ തൊഴിലില്ലായ്‌മ നിരക്ക് 8.5 ശതമാനമാണ്. 2007 ഡിസംബറില്‍ മാന്ദ്യം തുടങ്ങിയശേഷം 51 ലക്ഷം പേര്‍ക്കാണ് ജോലി പോയത്. ഇതില്‍ 33 ലക്ഷത്തിനും ജോലി നഷ്‌ട്പ്പെട്ടത് കഴിഞ്ഞ അഞ്ചു മാസത്തിനിടയിലാണ്. അമേരിക്കയിലെ തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം മാര്‍ച്ചില്‍ മാത്രം 6.63 ലക്ഷം പേര്‍ക്ക് പണിയില്ലാതായി.
...............ഒന്നും പറയാന്‍ തോന്നുന്നില്ല.
*
“പതിനാലാം ലോൿസഭ‘15 സമ്മേളനത്തിലായി 332 ദിവസം സമ്മേളിച്ചു. രജിസ്റര്‍ പ്രകാരം 56 ദിവസം അവര്‍ സഭയില്‍ ഹാജരായി. ആറ്, ഒമ്പത്, 15 സമ്മേളനത്തില്‍ ഒരു തവണയും പങ്കെടുത്തില്ല. അടിയന്തര പ്രധാന്യമുള്ള വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരേണ്ട ശൂന്യവേളയില്‍ ഒരിക്കല്‍പ്പോലും വാ തുറന്നില്ല. ആണവകരാറിന്റെ പേരില്‍ അവിശ്വാസപ്രമേയം ചര്‍ച്ചചെയ്ത സമ്മേളനത്തില്‍ ഒന്നോ രണ്ടോ അംഗങ്ങള്‍ ഒഴികെ എല്ലാവരും പങ്കെടുത്തപ്പോഴും ആള്‍ സഭയില്‍ ഇല്ലായിരുന്നു. കൂടുതല്‍ തവണ രാജി സമര്‍പ്പിച്ചതും അവരാണ്. 1984 മുതല്‍ '89 വരെയും '91 മുതല്‍ തുടര്‍ച്ചയായും ലോൿസഭാ അംഗമായ അവര്‍ എട്ടുതവണ രാജി സമര്‍പ്പിച്ചു. ആറു തവണ രാജിക്കത്തിലെ സാങ്കേതികതയുടെ പേരില്‍ രാജി സ്വീകരിക്കപ്പെട്ടില്ല. രണ്ടു തവണ സ്വയം പിന്‍വലിച്ചു. രാജി അംഗീകരിക്കാതിരിക്കാനുള്ള സങ്കേതിക തടസ്സത്തിന് വഴിയൊരുന്നതില്‍ വിദഗ്ദ.“
മമതാദീദിയുടെ ലോകസഭയിലെ പ്രകടനത്തെ കളിയാക്കിക്കൊണ്ട് ദേശാഭിമാനിയില്‍ വന്ന ഒരു വാര്‍ത്തയുടെ സംക്ഷിപ്തം. ദേശാഭിമാനിക്ക് അവിടെ ഇരുന്ന് എഴുതി വിട്ടാല്‍ മതി. ഒറ്റക്കൊരു പാര്‍ട്ടിയെ കൊണ്ടു നടക്കുന്നതിന്റെ ബുദ്ധിമുട്ട് ദീദിക്കേ അറിയൂ. നാനോക്ക് നോ നോ പറഞ്ഞ് ബഹളമുണ്ടാക്കിയില്ലെങ്കില്‍ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കാന്‍ പറ്റില്ല. പാര്‍ലിമെന്റില്‍ വന്ന് അവിടത്തെ കത്തി മുഴുവന്‍ കേട്ടിരുന്നാല്‍ പിന്നാരു പറയും നാനോക്കൊരു നോ നോ? മാധ്യമങ്ങളില്‍ ഇങ്ങനെ നിറഞ്ഞു നിന്നില്ലെങ്കില്‍ പാര്‍ട്ടിയിലെ ഒരു പുല്ലനും വില വെയ്ക്കില്ല. വെറും തൃണം ആയിപ്പോകും. ടാറ്റാ ടാറ്റാ പറഞ്ഞ് പോയില്ലെങ്കില്‍ വികസനം കൊണ്ടു വന്നെന്ന് ആ ബുദ്ധനും, ദേവനും,ദാസനും, ഗുപ്‌തനുമൊക്കെ അവകാശപ്പെടാന്‍ തുടങ്ങും. അവന്മാരുടെ വികസനമോഹം മുളയിലെ നുള്ളിയില്ലെങ്കില്‍ പിന്നെ ദീദിയെങ്ങിനെ വികസിക്കും? പ്രയോറിറ്റി സെറ്റ് ചെയ്യുമ്പോള്‍ ചിലപ്പോള്‍ പാര്‍ലിമെന്റ് പോലെ അപ്രധാനമായതൊക്കെ ഒഴിവാക്കേണ്ടിവരും. ദീദി അത് ചെയ്യുന്നു എന്നു മാത്രം.
എല്ലായിടത്തും ഒരേ സമയം പ്രത്യക്ഷപ്പെടാന്‍ മമതാ ദീദി ദൈവമൊന്നുമല്ലപ്പാ..
*
കേരളത്തിലെ തിരഞ്ഞെടുപ്പ് രംഗം കോണ്‍ഗ്രസിനും യു.ഡി.എഫിനും വളരെ അനുകൂലം.
പ്രശസ്‌ത ചലച്ചിത്ര നടിയും കോണ്‍ഗ്രസ് നേതാവുമായ ഉര്‍വശി ശാരദ.
തെരഞ്ഞെടുപ്പില്‍ അനായാസ വിജയം നേടാമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അമിതമായ ആത്മവിശ്വാസമുണ്ടെങ്കില്‍ ഇക്കാര്യം തിരുത്താന്‍ തയാറാകണം.
എ.കെ. ആന്റണി.
അവരു തമ്മില്‍ അടിച്ച് തീരുമാനിക്കട്ടെ അല്ലേ?
*
വേറെ എന്ത് പറഞ്ഞാലും സാറാ ജോസഫിനും കൂട്ടര്‍ക്കും രാഷ്‌ട്രീയബോധമില്ലെന്ന് മാത്രം പറയരുത്. സമകാലിക സംഭവ വികാസങ്ങളെക്കുറിച്ചും ഇടത് വലത് കക്ഷികളുടെ നിലപാടുകളെക്കുറിച്ചോ അവര്‍ക്ക് ഒന്നും അറിയില്ലെന്ന് പറയരുത്. രാഷ്‌ട്രീയരംഗത്തെ ഓരോ ഇലയനക്കവും അവര്‍ അറിയുന്നില്ലെന്ന് പറയരുത്. കേരള രാഷ്‌ട്രീയത്തിന്റെ ഇന്നോളമുള്ള ചരിത്രമറിയില്ലെന്ന് പറയരുത്. അവരുടെ നിലപാടുകള്‍ ആരെയാണ് സഹായിക്കുക എന്നൊന്നും ചോദിക്കരുത്.
മദനിയും ജനപക്ഷവും ഇടതിനു നല്‍കുന്ന പിന്തുണ ഏത് ചെകുത്താനുമായും കൂട്ടുകൂടലാണെന്ന് സാറാ ജോസഫും കൂട്ടരും പറഞ്ഞാല്‍ സമ്മതിച്ചു കൊടുത്തേക്കണം. പി.ഡി.പിയും ജനപക്ഷവും നിലപാടും നയവും മാറ്റിയല്ലോ എന്നൊന്നും തര്‍ക്കിക്കരുത്. പോപ്പുലര്‍ ഫ്രണ്ട് യു.ഡി.എഫിനു നല്‍കുന്ന പിന്തുണയെക്കുറിച്ച് സാ.ജോ. കൂ നിശബ്ദത പാലിച്ചാല്‍ മിണ്ടാതെ ഇരുന്നോണം. പോപ്പുലര്‍ ഫ്രണ്ട് നയങ്ങളും നിലപാടും മാറ്റാതെയല്ലെ പിന്തുണയ്‌ക്കുന്നത് അത് സ്വീകരിക്കുന്നത് ശരിയാണോ എന്നൊന്നും തിരിച്ച് ചോദിച്ചേക്കരുത്.
ഇടതുപക്ഷ കൂടാരത്തില്‍ മദനിയെ പോലുള്ള ഒരാള്‍ക്ക് ഇടം കൊടുത്താല്‍ കൂടാരം തകരുമെന്ന് അവര്‍ പറഞ്ഞാല്‍ ഇടതുപക്ഷത്തില്‍ മദനിയെ ചേര്‍ത്തിട്ടില്ലല്ലോ കൂട്ടരേ എന്നൊന്നും തര്‍ക്കിക്കരുത്. അവര്‍ക്ക് വിഷമം വരും .അവരു കരയും. ജനവിരുദ്ധമായ ഇടത്കൂടാരം തകര്‍ന്നാല്‍ നല്ലതല്ലേന്നോ, അത് തകരുന്നതില്‍ നിങ്ങള്‍ക്കെന്ത് പ്രശ്നം എന്നൊന്നും ചോദിച്ചേക്കരുത്. കൂടാരം തകരുന്നതില്‍ വിഷമമുണ്ടെന്നെ അവര്‍ക്ക് അഭിനയിക്കാന്‍ പറ്റൂ, അതാണ് പൊളിറ്റിക്കലി കറക്റ്റ് തരികിട എന്ന് സ്വയം മനസ്സിലാക്കിക്കോണം.
ഇടതിന്റെ ഐ.ടി.നയം വായിക്കാതെയും അവരെടുത്ത നടപടികള്‍ വായിക്കാതെയും അവര്‍ കണാകുണാവര്‍ത്തമാനം പറയുമ്പോള്‍ മിണ്ടരുത്. അതൊക്കെ വായിക്കാനും പഠിക്കാനും അവര്‍ക്ക് ടൈം ഇല്ലാരുന്നെന്ന് മനസ്സിലാക്കിക്കോണം. ഗള്‍ഫില്‍ നിന്നു തിരിച്ചു വരുന്നവരുടെ പുനരധിവാസത്തിനു വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നവര്‍ ഗുണ്ടടിക്കുമ്പോള്‍ പ്രവാസി പുനരധിവാസത്തിനായി കേരളസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയെക്കുറിച്ച് അവരോട് വിശദീകരിക്കാന്‍ നില്‍ക്കരുത്. അവര്‍ക്ക് ടൈം കമ്മി എന്ന് മനസ്സിലാക്കിക്കോണം. കേരളത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി കേന്ദ്രസര്‍ക്കാരിനു പ്രത്യേക പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്ന് പ്രവാസി ക്ഷേമത്തിന്റെ ചുമതലയുള്ള മന്ത്രികൂടിയായ വയലാര്‍ രവി പറഞ്ഞത് അവരോട് പറയരുത്. അവര്‍ക്ക് വിഷമം വരും അവരു കിടന്നു കരയും.
സാറാ ജോസഫുമാരും, അപ്പുക്കുട്ടന്മാരും, നീലകണ്ഠന്മാരും, ആസാദുമാരും, ഇങ്ങനെ ഓരോന്നോരോന്ന് ഇടതിനെതിരെ മാത്രം പറയുമ്പോള്‍ അവരുടെ വലതുപക്ഷപാതം പുറത്ത് വരുന്നു എന്നൊന്നും പറഞ്ഞേക്കരുത്. പക്ഷപാതമല്ല ഞങ്ങള്‍ വലതു തന്നെയാണെടേ കൂവേ എന്ന് അവരെക്കൊണ്ട് പറയിച്ച് ചമ്മി നാറരുത്.
അധിനിവേശത്തിനെതിരെയാണവര്‍ പ്രതിരോധവും സമിതിയും തീര്‍ക്കുന്നത്. ഇടത് അധിനിവേശത്തിനെതിരെ..അത് മനസ്സിലാക്കി, കമാ എന്നൊരക്ഷരം മിണ്ടാതെ ഇരുന്നോണം...
കേരളത്തിലെ തിരഞ്ഞെടുപ്പ് രംഗം കോണ്‍ഗ്രസിനും യു.ഡി.എഫിനും വളരെ അനുകൂലം.
ReplyDeleteപ്രശസ്‌ത ചലച്ചിത്ര നടിയും കോണ്‍ഗ്രസ് നേതാവുമായ ഉര്‍വശി ശാരദ.
തെരഞ്ഞെടുപ്പില്‍ അനായാസ വിജയം നേടാമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അമിതമായ ആത്മവിശ്വാസമുണ്ടെങ്കില്‍ ഇക്കാര്യം തിരുത്താന്‍ തയാറാകണം.
എ.കെ. ആന്റണി.
അവരു തമ്മില്‍ അടിച്ച് തീരുമാനിക്കട്ടെ അല്ലേ?
This comment has been removed by the author.
ReplyDeleteഎന്നും ബി.ജെ.പി. സഹയാത്രികരായ മായാവതിയെ യു.പി.യിലും, ജയലളിതയെ തമിഴ്‌നാട്ടിലും അവസാനം ഒറീസയിലും പിന്നെ നമ്മുടെ ഷൊര്‍ണൂരില്‍ നേരിട്ടും ബി.ജെ.പിയുമായി കൈകോര്‍ത്ത് കഴിയുന്ന സി.പി.എമ്മുകാര്‍ക്കുവേണ്ടി പലസ്തീന്‍ പ്രശ്നത്തിലും ഇ. അഹമ്മദ് രാജിവെക്കണം എന്ന് മാധ്യമ താളുകളില്‍ എഴുതിപ്പിടിപ്പിച്ചിരുന്ന 'മുസ്ലിം' നാമധാരികളെയോര്‍ത്ത് സഹതപിക്കുകയേ നിര്‍വ്വാഹമുള്ളൂ. ഷൊര്‍ണൂര്‍ വോട്ടെടുപ്പ് ദിവസവും തലേന്നുമായി ബി.ജെ.പി നേതാവ് ശിവരാജനുമായി എട്ടുതവണ ഫോണില്‍ 'കുശലം' പറഞ്ഞത് ഒറ്റപ്പാലം എം.എല്‍.എ. ഹംസയും 'മുസ്ലിം' നാമധാരി തന്നെയായിരുന്നുവെന്ന് ഇസ്രയേലിനു വേണ്ടി പേനയുന്തുന്നവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ആണവക്കരാറിന്‌രാജി..............
ReplyDelete--------------------------------------------------------------------
മെയ്യനങ്ങാതെ കോടികള്‍ സമ്പാദിച്ച പിണറായി, ലാവ്ലിന്‍ കേസില്‍ കുടുങ്ങുമെന്ന് കണ്ടപ്പോള്‍ പിണറായിയേക്കാള്‍ ബേജാറായത് പൂന്തുറ സിറാജായിരുന്നു. എങ്ങിനേയും പണം സമ്പാദിക്കുക എന്ന ഏക ലക്ഷ്യത്തോടെ നീങ്ങുന്ന പിണറായിക്കൊപ്പമുള്ള പൂന്തുറയുടേയും മഅ്ദനിയുടേയും ചങ്ങാത്തം എന്തിനാണെന്ന് കേരളീയറ്ക്ക് തിരിയില്ലെന്നോ? മഅ്ദനി മറച്ചുപിടിക്കാന്‍ ശ്രമിച്ചതുകൊണ്ട് നന്ദിഗ്രാമിനെയും ബംഗാള്‍ മുസ്ലിങ്ങളുടെ ദുരവസ്ഥയേയും കുറിച്ച് പൊന്നാനി മണ്ഡലത്തിലുള്ളവര്‍ അറിയില്ലെന്നാണോ മഅ്ദനി മതം. മതപഠനത്തില്‍ ബിരുദമെടുത്ത മഅ്ദനി തന്റെ സ്വന്തം തീവ്രവാദ് കാര്യങ്ങള്‍ക്കുവേണ്ടി സി.പി.എം-ഭരിക്കുന്ന ബംഗാളിലെ മുസ്ലിങ്ങളുടെ പീഡനങ്ങള്‍ മറച്ചുപിടിച്ച് അമേരിക്ക വിഴുങ്ങാന്‍ വരുന്നേ എന്ന സി.പി.എം മുദ്രാവാക്യം വിളിച്ചാല്‍ പൊന്നാനിയിലുള്ളവര്‍ ശരീഅത്ത് വിരുദ്ധരെ എല്ലാം മറന്ന് സ്വീകരിക്കുമെന്ന മഅ്ദനിയുടെ മോഹം ഒറ്റുകാരുടെ മദ്ദളമാണെന്ന തിരിച്ചറിവ്.
------------------------------------------------
കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്ക് കയറ് എടുക്കുന്ന രീതി സി.പി.എമ്മിന്റെ മുഖമുദ്രയാണ്. മിതവാദിയായ പ്രകാശ് കാരാട്ട് പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറിയായപ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായി പക്വതയോടെ പാര്‍ട്ടിയെ നയിക്കും എന്നായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. സി.പി.എം രൂപീകരിച്ച കാലംതൊട്ട് കരിങ്കാലി കരുണാകരന്‍ എന്ന് വിളിച്ച് എല്ലാ തിന്മയുടേയും ആള്‍രൂപമെന്ന് മുദ്രയടിച്ച കെ.കരുണാകരനെ ഡി.ഐ.സി രൂപീകരണത്തോടെ കൂടെക്കൂട്ടാന്‍ പിണറായിക്കൊപ്പമായിരുന്നു കാരാട്ടും.
ഇന്നത്തെപ്പോലെ അച്യുതാനന്ദന്റെ വായ മൂടിക്കെട്ടാന്‍ അന്ന് കഴിഞ്ഞിരുന്നെങ്കില്‍ കരിങ്കാലി കരുണാകരന്‍ പിണറായിക്കും കാരാട്ടിനും 'ലീഡര്‍' കരുണാകരനാകുമായിരുന്നു. അധികാരത്തിലെത്താനുള്ള ആര്‍ത്തിയില്‍ എത്രപെട്ടെന്നാണ് സി.പി.എമ്മുകാര്‍ക്ക് കരുണാകരനെപ്പോലെ ജയലളിതയും, മായാവതിയുമൊക്കെ മാതൃകാ നേതാക്കളായത്! ഇതിനിടയില്‍ കാരാട്ടിന്റെ മന്‍മോഹന്‍ സിങ്ങിനെ താഴെ ഇറക്കലും, മായാവതിയെ പ്രധാനമന്ത്രിയാക്കലും ഒക്കെകഴിഞ്ഞു.
-----------------------------------------------------------------------
ഫാരിസ് അബൂബേക്കര്‍ എന്ന പുത്തന്‍ പണക്കാരന്‍ വെറുക്കപ്പെട്ടവനാണോ? മുഖ്യമന്ത്രിയോടാണ് ചോദ്യമെങ്കില്‍ ആലോചനയ്ക്ക് പോലും ഇടനല്‍കാതെ അദ്ദേഹം നൂറു വട്ടം തലകുലുക്കി സമ്മതിക്കും. അല്ലെങ്കിലും മുഖ്യന്റെ അംഗവിക്ഷേപങ്ങള്‍ വ്യാഖ്യാനിക്കലാണല്ലോ മാധ്യമ സിണ്ടിക്കേറ്റുകളുടെ പ്രധാന പണി. ഇക്കാര്യം നവകമ്മ്യൂണിസ്റ്റ് ആചാര്യനായ സഖാവ് പിണറയി തന്നെ നിരീക്ഷിച്ചിട്ടുള്ളതുമാണ്. പക്ഷേ ഒരു കാര്യമുണ്ട് ഫാരിസ് വെറുക്കപ്പെട്ടവനാണെന്ന് മാത്രം പിണറായി സഖാവിനോട് പറഞ്ഞേക്കരുത്. പാര്‍ട്ടീ ചാനലിലൂടെ തന്നെ ഇക്കാര്യം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചതുമാണ്. ആരൊക്കെ എതിര്‍ത്താലും ഫാരിസ് വിശുദ്ധന്‍ തന്നെ. മദനിയുടെ കാര്യത്തിലും സഖാവിന് ഇതേ നിലപാട് തന്നെയാണുള്ളത്. അല്ലെങ്കിലും സഖാവ് തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കറില്ലല്ലോ! ...
പാഞ്ഞിരപ്പാടാ
ReplyDeleteവീക്ഷണം പത്രത്തിൽ വരുന്ന ചില സാധനങ്ങൾ തമ്മിൽ തമ്മിൽ ഒരു ബന്ധവുമില്ലെങ്കിലും അവിടെയും ഇവിടെയും ഛർദ്ദിക്കുന്ന താങ്കളുടെ ലക്ഷ്യം മൻസ്സിലാകാഞ്ഞിട്ടല്ല. തൽക്കാലം സംയമനം പാലിക്കുന്നു.
പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും കാര്യങ്ങൾ വസ്തു നിഷ്ഠമല്ലെങ്കിൽ ചൂണ്ടിക്കാണിക്കുക. അല്ലാതെ ഒരു ലേഖനം മുഴുവൻ കോപ്പി പേസ്റ്റുക ഒന്നുമല്ല കമന്റെഴുത്ത്
മെയ്യനങ്ങാതെ കോടികള്‍ സമ്പാദിച്ച പിണറായി എന്നൊക്കെ പറയുന്നല്ലോ? ഒരു കോടി സമ്പാദിച്ചതിന്റെ വിവരം എങ്കിലും ഒന്നു പോസ്റ്റാമോ താങ്കളുടെ ബ്ലോഗിലെങ്കിലും ? ഇതൊരു വെല്ലുവിളിയാണ് . ചുണയുണ്ടെങ്കിൽ സ്വീകരിക്ക്.
ലാവിലിൻ കേസിൽ സി ബി ഐ പോലും ഒരു പൈസയെങ്കിലും അവിഹിതമായി നേടി എന്നു പറയുന്നില്ലല്ലോ ?
മെയ്യനങ്ങാതെ കോടികള്‍ സമ്പാദിച്ച പിണറായി എന്നൊക്കെ പറയുന്നല്ലോ? ഒരു കോടി സമ്പാദിച്ചതിന്റെ വിവരം എങ്കിലും ഒന്നു പോസ്റ്റാമോ താങ്കളുടെ ബ്ലോഗിലെങ്കിലും ?
ReplyDeleteമരയണ്ണാ, അണ്ണന്റെ രാശ്യം യേതെന്ന് ച്വായ്ക്കണില്ല. യെന്നാലും ഈ മണ്ടന്‍ ച്വാദ്യങ്ങളു വേണ്ടായിരുന്നു..ആ അപ്പീന്റെ കൂട്ട് പയലുകള് യെത്തര കാലങ്ങളായി യിതു പറയാന്‍ തുടങ്ങിയിട്ട്. എന്തരേങ്കിലും ശര്‍ദ്ദിക്കണ്ടേന്ന് വെച്ച് ലവന്മാരു ശരിദ്ദിക്കണതല്ലേ അണ്ണാ..തമാശക്കാരു പയലുകളണ്ണാ..അണ്ണന്‍ യിതൊക്കെ സീരിയസ് ആയി എടുത്ത് ച്വാദ്യങ്ങളു ച്വായ്ച്ചാ ആ പാവം പയലുകള് യെന്തരു ശെയ്യുമണ്ണാ.. പിന്നവരു ഈ വഴി വരൂലണ്ണാ..അണ്ണന്‍ ഇത്തിരി വിട്ട് പിടി.
This comment has been removed by the author.
ReplyDeleteസി.ബി.ഐ റിപ്പോര്‍ട്ടില് രണ്ടുമൂന്നിടത്ത് “പിണറായി വിജയന്‍ സ്വന്തം നേട്ടത്തിനായി കരാറ് ഒപ്പിടാന്‍ ധൃതി കാണിച്ചൂ” എന്ന് പറയുന്നതല്ലാതെ ഒറ്റയിടത്തുപോലും എന്തര് സ്വന്തം നേട്ടമാണ് അതിയാന്‍ ഒപ്പിച്ചതെന്നോ എങ്ങനെ ഒപ്പിച്ചെന്നോ പറയാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ഇപ്പൊ ദേ സി.ബി.ഐക്ക് പോലും കണ്ടെത്താന്‍ പറ്റാത്ത സംഗതികളാണല്ല് പാഞ്ഞിരം മാഷ് പൊക്കിയെടുത്തത്. മാഷിനു സേതുരാമയ്യരട പോസ്റ്റ് നല്‍കി ആദരിക്കും ഉടനെ ;)
ReplyDeleteഎന്താ മരത്തലയാ...
ReplyDeleteപിന്നെന്താ ദേശാഭിമാനിയില്‍ നിന്നും കോപ്പി ചെയ്യണൊ?മരത്തലയന്‍ ചെയ്യുന്നപോലെ!
പിന്നെ ലാവ്ലിന്‍ - ഒരു കോടി അല്ല മാഷേ 374 കോടി. അതെവിടെ എന്നു പിണറായി തന്നെ പറയണം. മകന്‍ ബ്രിട്ടണില്‍ പോയതും , വീട് കൊട്ടാരം ആക്കിയതും ലാവ്ലിന്‍ cash ആണൊ എന്നും പിണരായി പറയ്ട്ടെ,
മരതതലയന്‍ പറയണ്ടാ...പിണറായി തന്നെ പറയട്ടെ.
പിന്നെ ലാവ്ലിന്‍ - ഒരു കോടി അല്ല മാഷേ 374 കോടി. അതെവിടെ എന്നു പിണറായി തന്നെ പറയണം ഇത് എന്താണന്നു അറിയാതെയുള്ള ഈ
ReplyDeleteകസര്‍ത്ത് അരോചകം .ആദ്യം ലാവിലിന്‍ കേസ് എന്താണന്നു പഠിക്കുക എന്നിട്ട് പറയുന്നതല്ലേ നല്ലത് .
മാര്‍ക്സിയന്‍ വര്‍ഗ്ഗവിശകലനം വച്ചു നോക്കിയാല്‍ പെറ്റിബൂര്‍ഷ്വാസ്വഭാവമുള്ള ഒരു കുടുംബത്തില്‍ ജനിച്ച് ഇന്ന് അതിനേക്കാള്‍ ‘ബൂര്‍ഷ്വാസി’ സാഹചര്യങ്ങളില്‍ ജീവിക്കുന്ന, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയോ അതിന്റെ വര്‍ഗ്ഗ ബഹുജന സംഘടനകളിലോ അംഗത്വമില്ലാത്ത, ജീവിതത്തില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ആയിരത്തിലൊരംശത്തില്‍ പോലും പാലിച്ചു ജീവിക്കാന്‍ കഴിയാത്ത സൂരജ് രാജന്‍ എന്ന വ്യക്തി, പിണറയി വിജയന്‍ എന്ന സി പി എം പാര്‍ ട്ടി സെക്രട്ടറിയെ എല്ലാ വേദികളിലും ന്യായീകരിക്കുന്നതിനു പിന്നിലെ കാരണം എന്താണ്? പിണറയിയുടെ ബന്ധുവാണോ? അതോ വ്യക്തി ആരാധനയോ?.
ReplyDeleteപിണറായി വിജയന്‍ അഴിമതി കാട്ടിയിട്ടില്ല, പണം വാങ്ങിയിട്ടില്ല, വ്യക്തിപരമായ നേട്ടമുണ്ടാക്കിയിട്ടില്ല എന്നൊക്കെ സ്ഥാപിക്കാന്‍ അദ്ദേഹം സൂരജിന്റെ ആരാണ്?
പിണറായി പണ്ടുപണ്ട് കൂലിപ്പണിക്കുപോകുന്നകാലം. അന്ന് കേരളം ഇത്ര പുരോഗമിച്ചിട്ടില്ല കാളവണ്ടിക്കൊന്നും ഇഞ്ചനില്ലാത്തത്ര പുരാതനകാമാണ്.അന്ന് മാടശ്ശേരി നമ്പി എന്ന ബൂര്‍ഷ്വാമുതലാളിയുടെ കവുങ്ങിന്‍ തോട്ടം കിളച്ചുകൊണ്ടിരുന്ന വിജയന് വളപ്പിലെ ചിതല്പുറ്റിനുള്ളില്‍ നിന്നും ഒരു പൂവങ്കുല കിട്ടി.പൂവങ്കുല എന്നുവച്ചാല്‍ സാദാരണയല്ല! തനിത്തങ്കം!!!! അതിന്റെയാണ് ഈ കാണുന്നതൊക്കെ അല്ലാതെ അസൂയക്കാരുപറഞ്ഞു പരത്തുന്ന കട്ടതോ കവര്‍ന്നതോ ആയ നയാപ്പൈസ അങ്ങേരുടെ 'കയ്യി'ലില്ല.
ReplyDeleteകാളിദാസന്‍,ചോദ്യം അത്ര നന്നായില്ലെന്നു തോന്നുന്നു.
ഇല്ല കാവലണ്ണാ...ച്വാദ്യം പഷ്ട്...നെലവാരത്തിനൊത്തത്..പോസ്റ്റുകളുമായി ബന്ധമില്ലാത്ത ച്വാദ്യങ്ങള്‍ക്കാണണ്ണാ ഇപ്പ ഡിമാന്‍ഡ്..അണ്ണന്‍ ച്വായീച്ച് ച്വായ്ച്ച് പോട്ട്. മരയണ്‍നനു ഹിറ്റുകളു കിട്ടട്ട്...
ReplyDelete"സൂരജ് രാജന്‍ എന്ന വ്യക്തി, പിണറയി വിജയന്‍ എന്ന സി പി എം പാര്‍ ട്ടി സെക്രട്ടറിയെ എല്ലാ വേദികളിലും ന്യായീകരിക്കുന്നതിനു പിന്നിലെ കാരണം എന്താണ്? പിണറയിയുടെ ബന്ധുവാണോ? അതോ വ്യക്തി ആരാധനയോ?.
ReplyDeleteപിണറായി വിജയന്‍ അഴിമതി കാട്ടിയിട്ടില്ല, പണം വാങ്ങിയിട്ടില്ല, വ്യക്തിപരമായ നേട്ടമുണ്ടാക്കിയിട്ടില്ല എന്നൊക്കെ സ്ഥാപിക്കാന്‍ അദ്ദേഹം സൂരജിന്റെ ആരാണ്?"
ഒവ്വവ്വവ്വേയ്...! പിണറായി വിജയന്‍ ദിവസവും ബ്ലോഗിലെ കമന്റൊന്നിന് നൂറുരൂപാ വച്ച് വീട്ടിലോട്ട് അയച്ചുതരുന്നത് വച്ചാണ് അടിയന്റെ വീട്ടില് അരിവാങ്ങുന്നത് :)))
അതറിയാഞ്ഞിട്ടിനി കാളിദാസന്‍ ചേട്ടായിക്ക് തൂറ്റ് മുട്ടണ്ട !