"കരാറിനെക്കുറിച്ച് എനിക്ക് സംശയമില്ല. സംശയമുണ്ടെങ്കിലല്ലേ അന്വേഷിക്കേണ്ട കാര്യമുള്ളൂ" കേന്ദ്രമന്ത്രി തന്റെ വകുപ്പിനെതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് പ്രതികരിച്ചാല്‍ "...അന്വേഷണമൊന്നും വേണ്ടായേ...” എന്നങ്ങു കരഞ്ഞു പറഞ്ഞേക്കണം. അന്വേഷിച്ചാലല്ലേ കൊയപ്പം പുറത്തു വരൂ എന്നൊരു കൊഞ്ഞാണനും ചോദിക്കൂലാ. 'ഒരു ‘കൊയപ്പ‘വുമില്ലെന്ന് മന്ത്രിക്കുറപ്പുണ്ടെങ്കില്‍പ്പിന്നെ അതിനേക്കാള്‍ വലിയ ഉറപ്പ് ആര്‍ക്കു തരാന്‍ പറ്റും? മാധ്യമപ്പുലികള്‍ക്കിത് സമ്മതിക്കാന്‍ ഒന്നു രണ്ടു കണ്ടീഷനേ ഉള്ളൂ. ഇങ്ങനെ പറയുന്ന മന്ത്രിയുടെ പേര്‍ ആന്റണിയെന്നായിരിക്കണം, കുറഞ്ഞപക്ഷം വിളിപ്പേരു തങ്കച്ചനെന്നെങ്കിലും ആയിരിക്കണം. വലതുകൈക്കായിരിക്കണം സ്വാധീനം. പേരു അജയനെന്നായാല്‍ പോരാ.. വിജയനെന്നായിക്കൂടെകൂടാ...
വിജയനെന്നെങ്ങാനുമായാല്‍....ഇടതുകൈക്കാണു സ്വാധീനമെങ്കില്‍.....പിന്നെ ഫാക്സായി, ഫോട്ടോസ്റ്റാറ്റായി, വിജിലന്‍സായി, സി.ഐ.ഡിയായി, സി.ബി.ഐ ആയി, ഇന്റര്‍പോള്‍ ആയി..പുതിയ തെളിവുകളായി...ആകെക്കൂടി ഒരടിപൊളി. ആരെങ്കിലും ഈ വാര്‍ത്തകളിലെ യുക്തിയെ ചോദ്യം ചെയ്യാന്‍ വന്നാല്‍ ‘ അവനും നിനക്കും തമ്മിലെന്ത്, നീ വ്യക്തിയാരാധനയിലെ രാജേഷ് ഖന്നയോ, നിനക്കു പ്രതിഫലം ചക്കയോ മാങ്ങയോ’ എന്നൊക്കെ ചോദിച്ച് അവനെയും പ്രതിയാക്കണം.
ഒരു പേരിലെന്തൊക്കെയോ ഇരിക്കുന്നു എന്ന് ഇന്നായിരുന്നെങ്കില്‍ ഷെക്സ്പിയര്‍ എഴുതിവെച്ചേനേ..
*
കേരളത്തില്‍നിന്ന് ഇസ്രായേലിലേക്ക് ഒരു മന്ത്രി പോയിട്ടുണ്ടെങ്കില്‍, അതു നായനാരുടെ ഭരണകാലത്തായിരുന്നു. ഇസ്രായേലിന്റെ സഹായത്തോടെ ഡസന്‍കണക്കിന് സ്ഥാപനങ്ങളാണ് പശ്ചിമബംഗാളിലെ ഐ.ടി., ടൂറിസം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍നിന്ന് ഒരു മുഖ്യമന്ത്രി സഹായം ചോദിച്ച് ഇസ്രായേലില്‍ പോയിട്ടുണ്ടെങ്കില്‍, അത് ജ്യോതിബസുവായിരുന്നു.
ഈ ചരിത്ര സത്യങ്ങൾ ഒക്കെ വിളിച്ച് പറയുന്നത് ചില്ലറക്കാരനല്ല. ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രതിരോധ മന്ത്രി സാക്ഷാൽ ആദർശവാൻ അന്തോണി. മിസൈല്‍ കരാറിലെ കമ്മീഷൻ ഇടപാടിനെക്കുറിച്ച് ചോദ്യങ്ങളുയർന്നപ്പോഴാണ് സി.പി.എമ്മിന് ഇസ്രായേല്‍വിരോധം എന്നു തുടങ്ങിയെന്നു ഏ.കെ. ആന്റണി ചോദിക്കുന്നത് . മുകളിൽ പറയുന്ന എല്ലാ ഇടപാടിലും കൂടി എത്ര കോടി തട്ടി എന്ന് കൂടി അന്തോണിച്ചൻ ഉടൻ പറയും എന്ന് മരത്തലയൻ ഉറച്ച് വിശ്വസിക്കുന്നു. ഈ ഇടതു പക്ഷക്കാർക്ക് ഇസ്രായേലിൽ എന്നതാ ഇടപാടെന്ന് അന്തോണിച്ചനോട് ചോദിക്കാൻ ഏതെങ്കിലും ഒരു പത്രക്കാരനെങ്കിലും വെളിവുണ്ടാകണമെന്ന് മരത്തലായൻ മുട്ടിപ്പായി പ്രാർത്ഥിക്കുന്നു. എങ്കിലും ഈ ദു:ഖ വെള്ളിയാഴ്‌ചയിൽ എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടമാണ് നിറവേറേണ്ടത്.ആമേൻ.
*
പിരിച്ചു വിട്ട ആളെ തിരിച്ചെടുത്തു എന്ന വാര്‍ത്ത എപ്പോഴും ആഹ്ലാദകരമാണ്. ഗോപപ്രതാപനെയാണ് തിരിച്ചെടുത്തതെങ്കില്‍ പിന്നെ പറയാനുമില്ല. ടോം വടക്കനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് ഗോപ പ്രതാപന്റെ കാര്യം തന്നെ പറഞ്ഞുകൊണ്ടു വരുന്നത്...
എന്നാലും ചില തമാശകളൊക്കെ ഒപ്പിക്കാതെ കോണ്‍ഗ്രസ്സുകാര്‍ ഒരു കാര്യവും ചെയ്യാറില്ല. കോണ്‍ഗ്രസ്സില്‍ നിന്നും സസ്പെന്‍ഡ് ചെയ്തവനെ തിരിച്ചെടുക്കുന്നത് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം. ഗോപപ്രതാപന്‍ തന്റെ പ്രതാപമെല്ലാം പരണത്ത് വെച്ച് മാപ്പ് എഴുതിക്കൊടുത്തത്രെ. രേഖാമൂലം മാപ്പെഴുതിക്കൊടുത്താല്‍ കോണ്‍ഗ്രസില്‍ പുറത്താക്കപ്പെടാത്തവരെ വേണമെങ്കിലും തിരിച്ചെടുക്കും. സാദാ കോണ്‍ഗ്രസ് വക്താവായതുകൊണ്ടാണ് മാപ്പിന്റെ ആവശ്യം വന്നത്. യു.എന്നിലെ ഉദ്യോഗസ്ഥനായിരുന്ന ആളാണെങ്കില്‍ ഇതൊന്നും വേണ്ട. അഖിലേന്ത്യാ നേതൃത്വം സ്വയം മാപ്പെഴുതി ഫയലില്‍ വെയ്ക്കുകയും, പ്രസ്റ്റീജ് സ്ഥാനാര്‍ത്ഥിയായി സ്വര്‍ണ്ണനൂലില്‍ കെട്ടി ഇറക്കുകയും ചെയ്യും.
പേരില്‍ മാത്രമല്ല ജോലിയിലും പലതും ഇരിക്കുന്നുണ്ട്....
*
മാഡം കണ്ടാല്‍ നല്ല ഗൌരവത്തില്‍ കട്ടക്ക് നില്‍ക്കുമെങ്കിലും ആളൊരു തമാശക്കാരിയാണെന്ന് വടകര പ്രസംഗം കേട്ടാലാരും തലകുലുക്കി സമ്മതിക്കും. കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു പരുത്തിക്കൊട്ടയും നടത്തിയില്ലെന്ന് പറയുന്ന അവര്‍ അടുത്ത വാചകത്തില്‍ പറയുന്നത് 400000 കോടിയുടെ പദ്ധതി നടപ്പിലാക്കിയെന്ന്. സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെങ്കില്‍ പിന്നെ ഈ 40000 കോടി പദ്ധതി ആരു നടപ്പിലാക്കി? കേരളം ഒരു കേന്ദ്ര ഭരണപ്രദേശമാണെന്നാവും പാവത്തിനെ ചില ലോക്കത്സ് തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ ക്രമവുംസമാധാനവുമില്ലെന്ന് പറയുമ്പോള്‍ മാഡത്തിന്റെ പാര്‍ട്ടിക്കാരു തന്നെ ഗുജറാത്തില്‍ ചെന്നു കീച്ചുന്നത് ‘നോക്കെടാ വേമ്പനാടാ കേരളത്തിലോട്ട്” എന്ന്. ബി.ജെ.പിയുമായി ഒരു ബന്ധവും ഉണ്ടാക്കാത്ത പാര്‍ട്ടി കോണ്‍ഗ്രസ്സാണെന്ന് വടകരയില്‍ വെച്ചു തന്നെ കാച്ചാന്‍ ഇമ്മിണി ഫലിതബോധമൊന്നും പോരാ. ചരിത്രബോധം ഒട്ടും പാടില്ലെന്ന് മാത്രം. അല്ലായിരുന്നെങ്കില്‍ കോലീബീ സഖ്യമെങ്കിലും ഓര്‍മ്മ വരുമായിരുന്നു മാഡത്തിന്. കോണ്‍ഗ്രസ് അഴിമതിക്കെതിരെ വാളോങ്ങി നില്‍ക്കുന്ന സംഘമാണത്രെ. പാര്‍ലിമെന്റില്‍ പൊക്കിപ്പിടിച്ച നോട്ടുകെട്ടുകളും, നരസിംഹറാവുവിന്റെ കാലത്തെ സൂട്ട് കേസും, ബോഫോഴ്സും , പഴയ നാഗര്‍വാലയും, റ്റെലിക്കോമും ഒക്കെ ഇതിനു തെളിവുകളാണെന്ന് മാഡം പറയാത്തത് വടകരയുടെ പുണ്യം. അത്രയൊക്കെ വലിയ തമാശകേട്ടാല്‍ വടകരക്കാര്‍ ചങ്കുപൊട്ടി ചാകത്തേ ഉള്ളൂ.
ബേപ്പൂരുകാര്‍ നിരാശയിലാണെന്നാണ് കേള്‍വി. ഇവിടെയും ഉണ്ടായിരുന്നു കോലീബി. അവർക്ക് എന്തേ മാഡത്തിന്റെ തമാശ കേള്‍ക്കാന്‍ അവസരം കൊടുക്കാഞ്ഞെ?.
*
അച്ചിക്ക് കൊഞ്ച് പക്ഷം നായര്‍ക്ക് ഇഞ്ചി പക്ഷം എന്നൊരു ചൊല്ലുണ്ട്. ഇംഗ്ലീഷില്‍ ഡിഫറന്റ് പേർസ്പെക്ടീവ് എന്ന് പറയുന്ന ഡിങ്കോളിഫിക്കേഷന്‍ തന്നെ. ഈ പേറ് മാറുമ്പോള്‍ നമുക്ക് ഏത് വാര്‍ത്തയും വിശ്വസിക്കാന്‍ ബുദ്ധിമുട്ടില്ലാതാവും. വാര്‍ത്ത നട്ടത് നമ്മുടെ വീരഭൂമികുട്ടപ്പന്മാര്‍ ആയിരിക്കണം എന്നു മാത്രം. നിര്‍ത്താത്ത ആന്റി തീവ്രവാദ സ്ക്വാഡ് നിര്‍ത്തിയെന്ന് വിശ്വസിക്കാന്‍ തുടങ്ങും, ആഭ്യന്തര മന്ത്രി ഉള്‍പ്പെടെയുള്ള ഒരു സംഘം കാഞ്ഞ മക്കളാണെന്ന് ചുമ്മാ കരുതാന്‍ തുടങ്ങും. സി.പി.എമ്മിനു കേന്ദ്രപോളിറ്റ് ബ്യൂറോ എന്നൊരു സംഗതി ഉണ്ടെന്ന മണ്ടത്തരം വരെ എഴുതിവിടും...ഈ എലക്ഷനു മദനിയെ നിറുത്തി എന്നു വരെ വെച്ച് കാച്ചും..സഗാക്കന്മാരു, സഗാക്കന്മാരു എന്നേ എയുതൂ...
മദനിയെ അപായപ്പെടുത്താന്‍ നീക്കം നടക്കുന്നു എന്ന “പ്രചരണം” നാടകമാണെന്ന് വാര്‍ത്തയില്‍ തന്നെ മനുഷ്യബോംബുകളായി പി.ഡി.പിക്കാര്‍ അവതരിക്കും എന്നെഴുതിവെച്ചിരിക്കുന്നത് കണ്ടാല്‍ ഒരു കൊയപ്പവും തോന്നില്ല. ബോംബുകളായി അവതരിക്കാന്‍ പി.ഡി.പിക്കാര്‍ പ്ലാനിടുന്നെങ്കില്‍ പിന്നെ അത് പ്രചരണമല്ലല്ലോ.. നാടകമല്ലല്ലോ... പ്രചരണവും നാടകവുമാണെങ്കില്‍ പിന്നെ ബോംബായി അവതരിക്കാന്‍ പ്ലാന്‍ ഇടില്ലല്ലോ..ഈ ചോദ്യങ്ങളൊന്നും പേര്‍സ്പെക്ടീവ് മാറിയാല്‍ ചോദിക്കാന്‍ തോന്നില്ല. ഇന്നയിടത്തെ ഇന്ന റോഡിലെ ഇന്ന ബൂത്തിലെ ഇന്ന സ്ത്രീ നടത്തുന്ന ഫോണില്‍ നിന്നു വന്ന അജ്ഞാത സന്ദേശം എന്ന് വാര്‍ത്തയില്‍ പറയുമ്പോള്‍ പോലീസുകാര്‍ക്ക് ആളെ പിടികിട്ടി എന്നു വ്യക്തം. എന്നാലും ആ ഫോണിലേക്ക് തിരിച്ചുവിളിക്കാത്തതില്‍ വാര്‍ത്ത തന്നെ സംശയം പ്രകടിപ്പിക്കും. ഇത്ര കൃത്യമായി ആളെ പിടികിട്ടിയെങ്കില്‍ പോയി പിടിച്ചാല്‍ പോരെ..തിരിച്ചു വിളിക്കുന്ന തമാശക്കെന്തിനു പോലീസ് പോകണം എന്ന ചോദ്യമൊന്നും പേര്‍സ്പെക്ടീവ് മാറിയാല്‍ ചോദിക്കില്ല. കേരള പോലീസ് തീവ്രവാദസ്ക്വാഡിനെ പിരിച്ചു വിട്ടതെന്തിനു എന്നു ചോദിക്കുന്നവര്‍ വാര്‍ത്തയില്‍ പോലീസിനു വിവരം നല്‍കിയത് യോഗത്തില്‍ പങ്കെടുത്ത പോലീസിന്റെ ചാരന്‍ എന്നെയുതി വെച്ചിരിക്കുന്ന ഭാഗം കണ്ടില്ലെന്ന് നടിക്കും. പി.ഡി.പി നടത്തുന്ന രഹസ്യയോഗങ്ങളില്‍ വരെ ചാരന്മാരെ പ്ലാന്റ് ചെയ്യാന്‍ മാത്രം മിടുക്കരാണ് കേരള പോലീസ് എന്നുണ്ടെങ്കില്‍ പിന്നെ അവരെക്കുറിച്ചെന്തിനാണു ചേച്ചിമാരേ ചേട്ടന്മാരെ ഈ ഉഡായിപ്പുകള്‍..എന്തരോ എന്തോ..
അച്ചിക്കും നായര്‍ക്കും ഇഞ്ചി പക്ഷം ആയാല്‍ കൊഞ്ചിന്റെ കാര്യം കട്ടപ്പൊഹ. അതിന്റെ പക്ഷം പിടിക്കാന്‍ മനുജര്‍ പോലും കാണത്തില്ല.
*
സംഭവം ഇങ്ങനെ ഒക്കെ ആണെങ്കിലും ഉമ്മന്‍ചാണ്ടി കൊഞ്ചിന്റെ കാര്യവും പറയും. “മദനിക്കെതിരായ ഭീഷണിയെക്കുറിച്ചുള്ള വാര്‍ത്ത ശരിയാണോയെന്ന് സര്‍ക്കാര്‍ അന്വേഷിക്കണം. ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പറയുന്നു. ഈ രണ്ടു കാര്യങ്ങളും സമഗ്രമായി അന്വേഷിച്ച് സത്യാവസ്ഥ കേരളജനതയെ അറിയിക്കേണ്ട ചുമതല ആഭ്യന്തരവകുപ്പിനാണ്“ എന്നാണദ്ദേഹം പറയുന്നത്. ഹസ്സനും ഏതാണ്ടിതു തന്നെ പറയുന്നു. നാടകത്തിന്റെ ഭാഗമായാണെന്ന് മറ്റൊരു പേര്‍സ്പെക്ടീവില്‍ നിന്ന് സംശയിക്കാമെങ്കിലും, ഇത്തിരി സാമാന്യബോധത്തോടെ സംസാരിക്കുന്നത് ‘സാദാ രാഷ്ട്രീയക്കാരാണെന്ന്‘ തോന്നുന്നു.
*
വാര്‍ത്തയെ സത്യമാക്കുന്ന നാടകത്തിന്റെ പ്രമേയം ഇങ്ങനെ ആയിരിക്കുമോ?
ആദ്യം ഒരു വാര്‍ത്ത പ്ലാന്റ് ചെയ്യുക. പിന്നെ നിങ്ങള്‍ക്ക് വേണ്ടപ്പെട്ട ചിലരെക്കൊണ്ട് ആ വാര്‍ത്തയില്‍ വന്ന കാര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കണം എന്നു പറയിക്കുക. ആ “വേണ്ടപ്പെട്ട ചിലര്‍” ഇങ്ങനെ പറയുന്നുണ്ടല്ലോ അതിന്റെ സത്യാവസ്ഥ സര്‍ക്കാര്‍ പുറത്ത് കൊണ്ടു വരണം എന്ന് മറ്റൊരാളെക്കൊണ്ട് പറയിക്കുക. പിന്നെ അത് വാര്‍ത്തയാക്കുക. ഈ കലാപരിപാടി രണ്ട് റൌണ്ട് തുടര്‍ന്നാല്‍ ആദ്യം പ്ലാന്റ് ചെയ്ത വാര്‍ത്തിയില്‍ നിന്നു തുടങ്ങിയ കോലാഹമാണിതൊക്കെ എന്നത് ജനം മറന്നു കൊള്ളും. പ്ലാന്റ് ചെയ്യപ്പെട്ട ‘ശംഗതി’ മാത്രം വെള്ളിവെളിച്ചത്തില്‍ കുളിച്ചങ്ങനെ നില്‍ക്കും.
സത്യമേവ ജയതേ..
*
400 രൂപ ചെലവില്‍ മമതയുടെ നന്ദിഗ്രാം ഭിക്ഷാസംഘം
നന്ദിഗ്രാമിന്റെ ചെലവില്‍ വോട്ടുതട്ടാന്‍ ബംഗാളില്‍ മമതയുടെ കൂലിപ്പട. തങ്ങള്‍ ദരിദ്രരാണെന്നും നന്ദിഗ്രാമിലും മറ്റും സിപിഐ എമ്മിന്റെ കൊടിയ പീഡനത്തിന് ഇരയായവരെന്നും പറഞ്ഞാണ് സ്ത്രീകളെ വീടുകള്‍തോറും കയറ്റുന്നത്. സിപിഐ എമ്മിന്റെ പീഡനത്തിനിരയായി ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ടവരാണ് തങ്ങളെന്നും സ്ത്രീകളെക്കൊണ്ട് പറയിക്കുന്നുണ്ട്. ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ ഇവരെ ചോദ്യംചെയ്തപ്പോഴാണ് മമതയുടെ കള്ളനാടകം പൊളിഞ്ഞത്. തങ്ങള്‍ നന്ദിഗ്രാംകാരല്ലെന്നും ദിവസം 400 രൂപ കൂലിക്കാണ് ഈ ജോലി ഏറ്റെടുത്തിരിക്കുന്നതെന്നും സ്ത്രീകള്‍ വെളിപ്പെടുത്തി.
കേരളത്തിൽ അതിന്റെ ആവശ്യമില്ലല്ലോ ?ഒരു പൈസ പോലും വാങ്ങാതെ ഇതിനെക്കാൾ നല്ല അഭിനയക്കാരല്ലേ എല്ലാ ദിവസവും പുതിയ പുതിയ കഥകളുമായി നമ്മെ തൊട്ടുണർത്തുന്നത് ?
*
സിബിഐ ഡയറക്ടറെ പ്രധാനമന്ത്രി വിളിപ്പിച്ചു
ജഗദീഷ് ടൈറ്റ്ലര്‍ കേസ് വിവാദമായതോടെ, സിബിഐയുടെ സ്വതന്ത്രസ്വഭാവത്തെ കാറ്റില്‍പറത്തി സിബിഐ ഡയറക്ടറെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിളിപ്പിച്ചു. ടൈറ്റ്ലറെക്കുറിച്ചുള്ള കേസ് അവസാനിപ്പിക്കണമെന്നു പറഞ്ഞ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് എന്തുകൊണ്ടാണെന്നും അത്തരമൊരു റിപ്പോര്‍ട്ട് നല്‍കുന്നതിനുമുമ്പ് സര്‍ക്കാരിനെ എന്തുകൊണ്ട് അറിയിച്ചില്ലെന്നുമാണ് പ്രധാനമന്ത്രി ആരാഞ്ഞത്.
ഇതു നമുക്ക് ഗുണമുള്ള കേസായതു കൊണ്ടല്ലേ സാർ നേരിട്ടു വന്ന് കാണാതിരുന്നത് ? നമ്മുടെ ശത്രുക്കൾക്കെതിരായ എല്ലാ കേസിലും നിങ്ങ പറയണ പോലെ തന്നെ പറയണ സമയത്തല്ലേ സാർ റിപ്പോർട്ട് കൊടുത്തിട്ടുള്ളത്? ഈ കേസിൽ ആ സിക്കുകാരൻ പത്രപ്രവർത്തകൻ ഷൂസെറിഞ്ഞു ചളമാക്കുമെന്നറിഞ്ഞില്ല, സാർ
*
സഹാക്കന്മാര്‍, സഗാക്കന്മാര്‍ എന്നൊക്കെ ആവര്‍ത്തിച്ച് തമാശിക്കുന്നത് വായിച്ച് വായിച്ച് ശംഗതി, ശംഭവം, എയുതി, കൊയപ്പം എന്നൊക്കെ ബോധപൂര്‍വം എഴുതിപ്പോകുന്നതാണ്. ക്ഷമിക്കുക. “രോഗം ഒരു കുറ്റമാണോ ഡോക്ടര്‍?” എന്ന് പണ്ടൊരു സിനിമയില്‍ ചോദിച്ചത് ഷീലയല്ലേ?
*
സിബിഐ ഡയറക്ടറെ പ്രധാനമന്ത്രി വിളിപ്പിച്ചു
ReplyDeleteജഗദീഷ് ടൈറ്റ്ലര്‍ കേസ് വിവാദമായതോടെ, സിബിഐയുടെ സ്വതന്ത്രസ്വഭാവത്തെ കാറ്റില്‍പറത്തി സിബിഐ ഡയറക്ടറെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിളിപ്പിച്ചു. ടൈറ്റ്ലറെക്കുറിച്ചുള്ള കേസ് അവസാനിപ്പിക്കണമെന്നു പറഞ്ഞ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് എന്തുകൊണ്ടാണെന്നും അത്തരമൊരു റിപ്പോര്‍ട്ട് നല്‍കുന്നതിനുമുമ്പ് സര്‍ക്കാരിനെ എന്തുകൊണ്ട് അറിയിച്ചില്ലെന്നുമാണ് പ്രധാനമന്ത്രി ആരാഞ്ഞത്.
ഇതു നമുക്ക് ഗുണമുള്ള കേസായതു കൊണ്ടല്ലേ സാർ നേരിട്ടു വന്ന് കാണാതിരുന്നത് ? നമ്മുടെ ശത്രുക്കൾക്കെതിരായ എല്ലാ കേസിലും നിങ്ങ പറയണ പോലെ തന്നെ പറയണ സമയത്തല്ലേ സാർ റിപ്പോർട്ട് കൊടുത്തിട്ടുള്ളത്? ഈ കേസിൽ ആ സിക്കുകാരൻ പത്രപ്രവർത്തകൻ ഷൂസെറിഞ്ഞു ചളമാക്കുമെന്നറിഞ്ഞില്ല, സാർ
നന്നാവുന്നുണ്ട് ഓരോ ദിവസവും താങ്കളുടെ പോസ്റ്റിനായി കാത്തിരിക്കുന്നു
ReplyDeleteദാണ്ടേ, പ്രകാശ് കാരാട്ട് വെല്ലുവിളിക്കുന്നു,
ReplyDelete“ഇസ്രായേല്‍ നിക്ഷേപം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്ന് കാരാട്ട് കോഴിക്കോട്: പശ്ചിമ ബംഗാളില്‍ സ്വകാര്യമേഖലയിലോ സര്‍ക്കാര്‍ മേഖലയിലോ ഇസ്രായേല്‍ നിക്ഷേപം ഇല്ലെന്നും, ആരോപണം ഉന്നയിച്ചവരെ അതു തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണെന്നും സി.പിഐ.എം ജനറല്‍സെക്രട്ടറി. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.”
അന്തോണീസ് പുണ്യാളച്ചന്റെ മലയാളം ബൂലോകത്തിലെ ഫ്യാനുകളാരെങ്കിലും ഉണ്ടെങ്കിൽ മറയ്ക്കാതെ അറയ്ക്കാതെ കടന്നു വരീൻ..
ഇപ്പൊള്‍ സഖാക്കള്‍ ഇസ്രായെല്‍ അഴിമതി,ഇസ്രായെല്‍ അടിമത്തം എന്നിവയെല്ലാം ഉപേക്ഷിച്ച മട്ടാണു.... ജ്യോതിബസുവിനും, നായനാര്ക്കും ആകാമെങ്കില്‍ എന്തെ അച്ചുതാനന്തനു ആയിക്കൂടാ എന്നണു ഇപ്പൊ പിണറായി ചോദിക്കുന്നതു !! അതും വ്യവസായം , അതീപ്പൊ പാലസ്തീനിലെ ജനതയെ വേട്ടയാടാന്‍ ആണെങ്കില്‍ ആയാലും കുഴപ്പം ഇല്ലാ എന്നാണു പറയുന്നതു.
ReplyDeleteഇലക്ഷനു ശേഷം പാലൊളി ഇസ്രായെല് സന്തര്‍ശിക്കുമെന്നും പിണറായി പറയുന്നു !!
കാരട്ടാശാന്‍ കടത്തി വെട്ടി, എന്തു വ്യവസായം എന്നാണു തലയില്‍ ഒന്നുമില്ലാത്ത സഖാവിന്റെ ചോദ്യം, പിന്നെ ബസു ഇസ്രായെലില്‍ പൊയതു കമ്മുണിസം വളര്‍ത്തനായിരുന്നൊ എന്നു മറുചോദ്യം !
ഇസ്രായെല്‍ നിന്നും ആരെലും വന്നാല്‍ ബഗാളില്‍ പോകാതെ,ബസുവിനെ കാണാതെ മടങ്ങില്ലെന്നു പറഞ്ഞതൊന്നും കാരാട്ടു അറിഞ്ഞ മട്ടില്ലാ....എന്തിനു കേരളത്തിലെ സഖാക്കള്‍ സാമ്രജ്യ്ത്വ ശക്തികളുമായി ക്രിഷി കചചവടം നടത്തിയതും സഖാവു അറിഞ്ഞില്ലാ എന്നാണു പറയുന്നതു..
ഇനി ഇതെല്ലാം ഞാന്‍ പിന്നെ സമ്മതിച്ചൊളാം എന്നാണു സഖാവു പിന്നന്‍ബുറത്തു കൂടി പറഞ്ഞതു എന്നു പത്രക്കാര് വെറുതെ എഴുതുന്നു, കേരളത്തില്‍ വന്നു പീ ഡി പി യെ വൈകിയെങ്കിലും തള്ളി പറഞ്ഞപൊലെ തന്നെ ഇതും തള്ളുമെന്നു അച്ചു മാമനും കണക്കു കൂട്ടുന്നു.....
ബാസുവിനെ വയസ്സു ഇച്ചിരി ആയതു കൊണ്ടു നല്ല ഓര്‍മ്മ കുറവുണ്ടെന്നു മനൊരമ !!
ReplyDeleteഇസ്രയെലില്‍ ബാസു പൊയതു, ചുമ്മാ ആ വഴി പോയപ്പൊള്‍ അവിടെ കയറി , അതു മാത്രം എന്നാണു കാരാട്ട് സഖാവു പറയുന്നതു..
"പത്തുവര്‍ഷംമുമ്പ് ഇസ്രായേലിന്റെ കടന്നാക്രമണം കൂടുതല്‍ രൂക്ഷമായ സമയത്താണ് ബംഗാളിലെ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസു അവിടെപോയി വാണിജ്യബന്ധങ്ങളുണ്ടാക്കിയത് എന്നെല്ലാം ഇപ്പൊ പറയുന്നവന്റെ തലക്കടിക്കണം" എന്നാണു ബാസുവിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി എന്നു കാരാട്ട്
അല്ലാ ഇനി മനൊരമ അറിഞ്ഞ് വച്ച സിന്‍ഡിക്കേറ്റ് പ്രവര്‍ത്തനം അല്ലെ ഈ ബാസുവിന്റെ ഓര്‍മ്മ കുറവു?
അബ്ദുള്ളക്കുട്ടിയുടെ കാറിനുനേരെ കല്ലേറ് !!
ReplyDeleteഅരാണു അബ്ദുള്ളക്കുട്ടി എന്നാണു ഇപ്പൊ കണ്ണൂരിലെ സീ പി എം ചോദിക്കുന്നതു, പാര്‍ട്ടിയെ ഒറ്റ് കോടുത്തവനെ ജനം മനസ്സിലാക്കുമെന്നും അബ്ദുള്ളക്കുട്ടി പറയുന്നതു ആരു മുഖവിലക്കെടുക്കുമെന്നും, ശശി....
ഓടുന്ന കാറിലേക്കു മഴപെയ്തപ്പോള്‍ ഉണ്ടായ കല്ലു മഴ ആയിരിക്കാം അതെന്നും സീ പി എം,
"പോലിസ് ജീപ്പിന്റെ എസ്‌കോര്‍ട്ടോടെയായിരുന്നു സഞ്ചാരം.ചാലാട് ബാങ്കിന് സമീപത്തെ വെളിച്ചമില്ലാത്ത സ്ഥലത്തുനിന്നാണ് കല്ലേറുണ്ടായത്. ഒന്നിലേറെ കല്ലുകള്‍ കാറിനുനേരെവന്നു. ഡ്രൈവറുടെ വശത്തെ ചില്ലാണ് തകര്‍ന്നത്. കാര്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് കല്ലെറിഞ്ഞവര്‍ ഓടി രക്ഷപ്പെട്ടു."
ഈ പത്രക്കാരുടെ ഒരു കാര്യം!! അബ്ദുള്ളക്കുട്ടിയെ എന്തു ചെയ്യുന്നെന്നു നൊക്കി ഇരിക്കാ അവര്, നാറികള്‍!!!
പിന്നെ ഇതെല്ലാം സീ പി എം തോല്‍ക്കാന്‍ പൊവുന്‍ബ്ബൊള്‍ ഉണ്ടാവാനിടയുള്ള ചില പൊട്ടലുകള്‍ അല്ലെ എന്നാണു ജനങ്ങള്‍ ചോദിക്കുന്നത്, എന്തെല്ലാം കാണാന്‍ ഇരിക്കുന്നു. വീരനെ വെറുതെ വിടുമൊ, ഇതൊന്നു കഴിയട്ടെ !!
"സത്യമേവ ജയതെ" ഫാരിസിന്റെ ഫണ്ടില്‍ നിന്നും പിണറായി തിരക്കധ രചിച്ച് , മദനി അഭിനയിക്കുന്ന സിനിമ ആണെന്നു മാത്രമെ ജനങ്ങള്‍ കരുതി ഉള്ളൂ. ഇപ്പൊ അതില്‍ "കൂലിതല്ലും" ഉണ്ടെന്നു കൊടിയേരി !
ReplyDeleteസിനിമയുടെ ആദ്യാവസാനം നല്ല കോമഡി ആണേലും അവസാനം ഗംഭീരം എന്നാണു കേരളാ പൊലീസു പറയുന്നതു !! എന്നാലും സസ്പെന്‍സു പൊളിച്ചു കയ്യില്‍ കൊടുത്തില്ലെ കൊടിയേരി പോലീസു?
പൂന്തുറ സിറാജിന്റെ "സെന്റി" ഒഴിച്ചാല്‍ പടം ഒരു ഗുമ്മായില്ലാ...... ഒരിടത്തും "ഒരത്താണിയും" "രണ്ടത്താണിയും" കിട്ടില്ല എന്നാണു പടം കണ്ട കടുത്ത പിണറായി -മദനി ഫാന്‍സു കാര് പോലും പറയുന്നതു.
ഫാരിസിനു കാശു പോയതും, മദനിയുടെ നിലവാരം ഒന്നു കൂടി ഇടിഞ്ഞതും മെച്ചം...
പാഞ്ഞിരം പാടം ...സ്വന്തമായി ബ്ലോഗ് തുടങ്ങി ഈ ഉഡായിപ്പൊക്കെ അവിടെ തട്ടുക. അതല്ലേ നല്ലത്?
ReplyDelete:)
ReplyDeleteഅന്തോണീസു പുണ്യാളച്ചന്റെ ഫാനുകള്‍ ആരെലും ഉണ്ടെങ്കില്‍ കടന്നുവരാന്‍ പറഞ്ഞിട്ടു? ഇപ്പൊ അപമാനിക്കുന്നൊ സഖാവെ...
ReplyDeleteഇതു കൊതിക്കളി,,,,,
ആന്‍റണി ശുദ്ധന്‍:കാരാട്ട്
ReplyDeleteമിസൈല്‍ ഇടപാടില്‍ എകെ ആന്‍റണി അഴിമതി കാണിച്ചിട്ടില്ലെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. തെരഞ്ഞെടുപ്പു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്‍റണിക്കു പോലും തടയാനാവത്തതാണ് ഇസ്രേയലുമായുളള കരാറിലെ അഴിമതിയെന്നും കാരാട്ട് പറഞ്ഞു.
കരാറിലെ അഴിമതിയെപ്പറ്റി അന്വേഷിക്കേണ്ടതാണ്. ഇക്കാര്യത്തില്‍ ബിജെപി കോണ്‍ഗ്രസിനൊപ്പമാണ്. ഇസ്രേയല്‍ സര്‍ക്കാര്‍ തന്നെ പ്രതികൂട്ടിലാക്കിയ കമ്പനിയുമായി കരാറിലേര്‍പ്പെട്ടതു ദുരൂഹമാണെന്നും കാരാട്ട് പറഞ്ഞു.
http://www.metrovaartha.com/2009/04/08102615/PRAKASH-KARAT.html
http://www.thehindubusinessline.com/bline/2007/06/04/stories/2007060401281100.htm
ReplyDeleteAmbuja Realty plans feeder hospitals
Somasroy Chakraborty
For 1,000-bed multi-specialty hospital in Bengal
Plans ahead
"We plan to set up a couple of feeder hospitals for our multi-specialty hospital in Kolkata. We have already acquired land in Siliguri and plan to have another hospital in Bardhaman."
Kolkata June 3 Ambuja Realty Development Ltd (ARDL) plans to develop a couple of feeder hospitals in Siliguri (North Bengal) and Bardhaman (South Bengal) for its proposed multi-specialty hospital in Kolkata, according to Mr Harshavardhan Neotia, Chairman, ARDL.
"We plan to set up a couple of feeder hospitals for our multi-specialty hospital in Kolkata. We have already acquired land in Siliguri and plan to have another hospital in Bardhaman," Mr Neotia told Business Line. The Siliguri hospital is likely to have 150-175 beds, he added.
It may be recalled that ARDL had formed a joint venture — Neotia Elbit Hospital Venture Ltd — with the Elbit Group of Israel to set up a health city comprising a 1,000-bed multi-specialty hospital, biotech research centre and a medical college in Kolkata.
---പാഞ്ഞിരം പാടംസ്വന്തമായി ബ്ലോഗ് തുടങ്ങി ഈ ഉഡായിപ്പൊക്കെ അവിടെ തട്ടുക. അതല്ലേ നല്ലത്?--
ReplyDeleteകക്കൂസിലേക്ക് മൂക്ക് പൊത്തിയല്ലാതെ ആരെന്കിലും കയറുമോ..അതോണ്ട് ഇവിടെ 'സാധിച്ചു'പോകുന്നു.അത്രന്നെ.നാലു ദിവസോം കൂടി ഷമി.
ഉഡായിപ്പോക്കെ അവിടെ തട്ടിയാ ആരെങ്കിലും കാണുമോ.
ക്ലാസ്മേറ്റ്സിലെ സതീശന്‍ കഞ്ഞിക്കുഴിയെ അറിയില്ലേ, അതുപോലുള്ള ഒരു വളിപ്പ്നാണ്.ജീവിച്ചു പൊയ്ക്കോട്ടേ.