സപ്ലൈകോയില്‍ പല അവശ്യവസ്തുക്കള്‍ക്കും 16 കൊല്ലം മുന്‍പുള്ള വിലയേ ഉള്ളൂവത്രെ ഇപ്പോള്‍. എന്നു വെച്ചാല്‍ 1993ലെ വില. മാണിച്ചായന്‍ ഇത് കേട്ടില്ല എന്നാണ് തോന്നുന്നത്. ഇല്ലായിരുന്നെങ്കില്‍ ഉടനെ പ്രസ്താവന ഇറക്കിയേനെ..ഭരണ പരാജയം.1983ലെക്കാള്‍ കുറഞ്ഞ വിലയ്ക്ക് കൊടുക്കാന്‍ സാധിക്കാത്ത സിവില്‍ സപ്ലൈസ് മന്ത്രി രാജിവെയ്ക്കണം എന്നൊക്കെ.
രണ്ടു രൂപക്ക് അരി കൊടുക്കാനുള്ള പദ്ധതി വന്നപ്പോള്‍ മാണിച്ചായന്‍ പറഞ്ഞില്ലാരുന്നോ..പോരാ...പോരാ..ഒരു രൂപക്ക് കൊടുക്കണം എന്ന്. ഒരു രൂപക്ക് കൊടുക്കാം എന്ന് പറഞ്ഞിരുന്നെങ്കില്‍ പോരാ വെറുതെ കൊടുക്കണം എന്നാവുമായിരുന്നു മാണിച്ചായന്‍ പറയുക. എന്നാപ്പിന്നെ വെറുതെ കൊടുക്കാം എന്നെങ്ങാനും തീരുമാനിച്ചാൽ പറഞ്ഞേനെ... പോരാ....അരിയുടെ കൂടെ പയറും കൂടി കൊടുക്കണം എന്ന്...
ഇങ്ങനെയൊക്കെ പറയാന്‍ പ്രത്യേകിച്ച് അദ്ധ്വാനമൊന്നുവേണ്ടല്ലോ അദ്ധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവിന്...
*
വെള്ളാപ്പിള്ളി വരുന്ന തെരഞ്ഞെടുപ്പില്‍ യോഗം സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നു. മണ്ഡലാടിസ്ഥാനത്തില്‍ പിന്നോക്കാഭിമുഖ്യം, യോഗം നിലപാടുകളോടുള്ള സമീപനം അങ്ങിനെ പലതും പിന്തുണയ്ക്ക് മാനദണ്ഡം. ചുരുക്കത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച സമീപനം തന്നെ(അങ്ങിനെ അല്ലെന്ന് മനോരമ) . ഇതെങ്ങനെ വലതിനു അനുകൂലമാകും എന്ന് വ്യാഖ്യാനിച്ച് കണ്ടുപിടിക്കുന്ന തിരക്കിലാണ് മാധ്യമപ്പുലികള്‍. മണ്ഡലം എന്നത് മണ്ഡലക്കാലമാണെന്നും അപ്പോള്‍ സ്വാഭാവികമായും നിരീശ്വരവാദികള്‍ക്കായിരിക്കില്ല വോട്ട് എന്നുമൊക്കെയുള്ള വിശകലനങ്ങള്‍ വരും ദിനങ്ങളില്‍ പ്രതീക്ഷിക്കാം. എങ്ങനെയെങ്കിലും ഏപ്രില്‍ 16 വരെ വണ്ടി ഓടണ്ടേ?
*
അവസാനം ഇതാ പ്രതിപക്ഷ നേതാവ് രണ്ടു കല്പിച്ചിറങ്ങിയിരിക്കുന്നു. എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകളെ താരതമ്യം ചെയ്യാന്‍ തയ്യാറാണോ എന്നാണ് ചാണ്ടിച്ചായന്‍ വെല്ലുവിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയോടാണ് വെല്ലുവിളി. പാവം മുഖ്യമന്ത്രി, പാവം തോമസ് ഐസക്ക്, പാവം എം.എ.ബേബി, പാവങ്ങള്‍ സഖാക്കള്‍. കിട്ടുന്ന പത്രങ്ങളിലൊക്കെ താരതമ്യം ചെയ്ത് ലേഖനമെഴുതിയതും, അവസരം കിട്ടുമ്പോഴൊക്കെ താരതമ്യം ചെയ്ത് പ്രസംഗിച്ചതും, ചാനല്‍ ചര്‍ച്ചകളില്‍ താരതമ്യം അവതരിപ്പിച്ചതുമൊക്കെ വേസ്റ്റ്. തുടങ്ങിക്കോ സഖാക്കളെ ആദ്യം മുതല്‍..
അല്ലാ, കോണ്‍ഗ്രസുകാര്‍ പത്രം വായിക്കാറില്ലെന്ന് പറയുന്നത് ഇനി ശരിയാണെന്ന് വരുമോ? ടി.വി യും കാണാറില്ലേ? അതെന്തെങ്കിലുമാകട്ടെ. സാധാരണഗതിയില്‍ കളി തോറ്റെന്നുറപ്പാവുമ്പോഴാണ് രണ്ടും കല്പിച്ച് കളിക്കാനിറങ്ങുക. എത്ര വര്‍ഷത്തെ രാഷ്‌ട്രീയപാരമ്പര്യമുള്ള ആളാണ് ചാണ്ടിച്ചായന്‍. അദ്ദേഹം വരെ രണ്ടും കല്പിച്ചിറങ്ങണമെങ്കില്‍ മാധ്യമശിങ്കങ്ങള്‍ ഇതുവരെ കളിച്ച കളിയും പ്രവചനസഹായങ്ങളും ഒന്നും പോരെന്നാണല്ലോ അര്‍ത്ഥം...കോണ്‍ഗ്രസ്സിനു 14 സീറ്റ് പ്രവചിച്ചിരിക്കുന്നവരൊക്കെ ഒന്ന് മനസ്സിരുത്തിയാല്‍ കൊള്ളാം..
*
കോണ്‍ഗ്രസ്സിനെ പരസ്യമായി പിന്‍തുണയ്ക്കാന്‍ സി.പി.എം തയ്യാറാകണമെന്ന് ഒ.രാജഗോപാല്‍ ആവശ്യപ്പെട്ടിരിക്കുന്നു. രഹസ്യമായി ‘പിന്തുണയ്ക്കാന്‍’ ഞങ്ങളിവിടെ ഉണ്ടേ എന്ന് അദ്ദേഹം കോണ്‍ഗ്രസ്സിനോട് പറയുകയാണോ? ബി.ജെ.പി ഇത്തവണ അവരുടെ മുഴുവന്‍ വോട്ടും പിടിക്കും എന്ന് അദ്ദേഹം പറയാത്തത് എന്തുകൊണ്ടാണാവോ? എല്ലാ തെരഞ്ഞെടുപ്പിലും കേരളത്തില്‍ അങ്ങിനെ ഒരു പ്രസ്താവന കാണാറുണ്ട്. ഉത്തരവാദിത്വപ്പെട്ട ഏതെങ്കിലും ബി.ജെ.പി നേതാവിന്റെ വകയായി. ഇത്തവണയും ആരെങ്കിലും പറയുമായിരിക്കും. നോക്കാം. പ്രസ്താവന അതിന്റെ വഴിക്കും ‘തുടര്‍നടപടി‘ അതിന്റെ വഴിക്കും പോകും എന്ന് മാത്രം. സംഭവാമി യുഗേ യുഗേ.. എന്നല്ലേ ?
*
പോസ്റ്ററൊട്ടിക്കാന്‍ പോലും കോണ്‍ഗ്രസ്സിന്റെ പക്കല്‍ പൈസ ഇല്ലെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു പറഞ്ഞപ്പോല്‍ മറ്റു പലതിനും പൈസ ഉണ്ട് എന്നാണദ്ദേഹം അര്‍ത്ഥമാക്കിയതെന്ന് മനസ്സിലാകാതെ പോയല്ലോ..ച്ഛെ...ച്ഛെ... പോസ്റ്ററൊട്ടിക്കാന്‍ പൈസ ഇല്ലാത്ത ചെന്നിത്തല തിരുവനന്തപുരത്തു നിന്നും പത്തനം തിട്ടക്ക് പോയത് ഹെലിക്കോപ്റ്ററില്‍. അതിനിടയില്‍ ഒരു പരിശീലനപ്പറക്കലും. ലക്ഷക്കണക്കിനു രൂപ ചിലവാക്കി ഇങ്ങനെ യാത്ര ചെയ്യാന്‍ മാത്രം എന്ത് പ്രാധാന്യമാണാ യാത്രക്കുള്ളതെന്ന് ചോദിച്ചവരോട് കരുണാകര്‍ജി സ്റ്റയിലില്‍ കണ്ണിറുക്കിക്കാണിച്ചത്രെ ചെന്നിത്തല. കോണ്‍ഗ്രസുകാരന്റെ ഒരു പോസ്റ്ററോ, ഫ്ലക്സോ ഇല്ലാത്ത വീഥികളിലൂടെ തിരുവനന്തപുരത്തു നിന്നും പത്തനം തിട്ട വരെ യാത്ര ചെയ്യാന്‍ വിധിക്കപ്പെട്ട ഒരു കെ.പി.സി.സി പ്രസിഡന്റിന്റെ വേദന...അത് അനുഭവിച്ചവര്‍ക്കേ മനസ്സിലാകൂ...സഖാക്കള്‍ക്ക് അവിടെ ഇരുന്ന് കളിയാക്കിയാല്‍ മതിയല്ലോ..

ReplyDeleteകോണ്‍ഗ്രസ്സിനെ പരസ്യമായി പിന്‍തുണയ്ക്കാന്‍ സി.പി.എം തയ്യാറാകണമെന്ന് ഒ.രാജഗോപാല്‍ ആവശ്യപ്പെട്ടിരിക്കുന്നു.
ReplyDeleteഅബ്ദുള്ളകുട്ടി പറഞ്ഞത് കേട്ടില്ലേ. ഡല്‍ഹിയില്‍ കാരാട്ടും ഭാര്യയും യു.ഡി.ഏഫ് നേ വോട്ടു ചെയ്യൂ എന്ന്. അങ്ങനെ ശീലിച്ചു പോയെന്ന്.
This comment has been removed by the author.
ReplyDeleteനല്ല തല്ലു കൊള്ളാനും വേണം യോഗ്യത. അബ്ദുള്ളക്കുട്ടി വിഷയത്തില്‍ പി.എം. മനോജ് എഴുതിയ പോസ്റ്റ്
ReplyDelete