Friday, April 10, 2009

വിത്തുകാളകളെക്കൊണ്ടുള്ള പ്രയോജനങ്ങള്‍

വിമാനം റാഞ്ചിയപ്പോള്‍ വിദേശമന്ത്രിയെ അയച്ച് താലിബാനുമായി ഒത്തുതീര്‍പ്പുണ്ടാക്കിയ എന്‍ഡിഎ സര്‍ക്കാര്‍ മൂന്ന് കൊടുംഭീകരരെ മോചിപ്പിച്ചു. അതിലൊരാളാണ് പിന്നീട് ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരവാദ സംഘടനയ്ക്ക് രൂപം നല്‍കിയത് - മന്‍‌മോഹന്‍ സിംഗ്

സര്‍ദാര്‍ജീ, താങ്കള്‍ എന്ത് അലക്കാണലക്കുന്നത്?

പ്രധാനമന്ത്രിക്കുപ്പായവും തുന്നിച്ച്, ലോഹപുരുഷനെന്ന പേരുമിട്ട്, ഭീകരതക്കെതിരെ യമണ്ടന്‍ വാചകങ്ങളും ഫിറ്റ് ചെയ്ത്, വന്നാലുടന്‍ പോട്ട കൊണ്ടു വരും എന്നൊക്കെ പറഞ്ഞ് ശക്തിമാനായി ഭാവിച്ച്, ലോകമാസകലം ഇന്റര്‍നെറ്റ് പരസ്യം വഴി നിറഞ്ഞു നില്‍ക്കുന്ന ആളുടെ, ആളുടെ പാര്‍ട്ടിയുടെ ദൌര്‍ബല്യമൊക്കെ ഇങ്ങനെ വിളിച്ച് പറയാമോ? അവരുടെ രാജ്യസ്നേഹത്തില്‍ കറ പുരട്ടാമോ? ഉരുക്ക് പ്രതിച്ഛായക്ക് ദോഷം തട്ടിക്കാമോ? മോശം മോശം...

"പാര്‍ലിമെന്റില്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്തിയവര്‍ ചാനല്‍ ചര്‍ച്ചക്ക് വിളിച്ച് ഷൈന്‍ ചെയ്യേണ്ട" എന്നും മന്മോഹന്‍ സിംഗ് പറഞ്ഞിരിക്കുന്നു. അങ്ങിനെ തനിക്കൊപ്പം ആകാന്‍ നോക്കല്ലെ എന്ന് ലോഹത്തിനിട്ടൊരു കൊട്ടും. താന്‍ സംസ്കാരമുള്ളവനാണെന്നും, തന്റെ അച്ഛനും അമ്മയും അദ്ധ്യാപകരായിരുന്നുവെന്നും കൂടി മന്മോഹന്‍ സിങ്ങ് പറഞ്ഞിരിക്കുന്നു. അതിലും എന്തോ ഒരു കൊട്ടില്ലേ?

'കളി ഇനി എരമ്പും' എന്ന് ചാനലിലെ കൊച്ച് പറഞ്ഞത് വിശ്വസിച്ച് അദ്വാനിജിയുടെ കുറിക്കു കൊള്ളുന്ന മറുപടിക്കായി കാത്തിരിക്കുന്നു.

സത്യങ്ങള്‍ക്ക് അല്ലെങ്കിലും പുറത്ത് വന്നേ ഒക്കൂള്ളുവല്ലോ.

*

മന്‍മോഹന്‍ സിങ്‌ ആദരണീയനെന്ന്‌ ബുദ്ധദേവ്‌ " എന്ന തലക്കെട്ട് വായിച്ചാല്‍ തോന്നും മന്മോഹന്‍ ആദരണീയനല്ലെന്ന് മറ്റാരൊക്കെയോ സി.പി.എമ്മിന്റെ ഉള്ളിലിരുന്ന് പറഞ്ഞെന്നും, പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമെന്നും. മാതൃഭൂമിയുടെ ഉള്ളിലിരിപ്പ് അത് തന്നെ. പക്ഷേ ഏശിയില്ല. വ്യക്തി എന്ന നിലയ്ക്കല്ല അദ്ദേഹത്തോടുള്ള പാര്‍ട്ടിയുടെ എതിര്‍പ്പെന്നും, നയങ്ങളോടാണ് എതിര്‍പ്പെന്നും ഒന്നു കൂടി ജനങ്ങളോട് പറയാന്‍ ദേശാഭിമാനിക്കും കൂട്ടര്‍ക്കും ഒരവസരം കൂടി നല്‍കി എന്നതൊഴിച്ചാല്‍ ആ വാര്‍ത്തയും ചീറ്റിപ്പോയി.

ഏറ്റവും കൂടുതല്‍ ചീറ്റിയ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന് ഗിന്നസില്‍ കയറുന്നത് മനോരമയായിരിക്കുമോ, മാതൃഭൂമിയായിരിക്കുമോ അതോ മംഗളം ആ പ്രൈസ് അടിച്ചോണ്ട് പോകുമോ?

*

വാര്‍ത്തകള്‍ സൃഷ്ടിച്ചു. കത്തുകള്‍ സൃഷ്ടിച്ചു. ‘പുതിയ’ തെളിവുകള്‍ സൃഷ്ടിച്ചു. മ്മടെ പിള്ളാരെ ജയിപ്പിക്കുന്ന തെരഞ്ഞെടുപ്പ് പ്രവചനങ്ങള്‍ സൃഷ്ടിച്ചു. ഇതാ അവസാനം എ.ഡി.ജി.പിയുടെ വകയായി ‘പോളിംഗ് ബൂത്തിലോ പരിസരത്തോ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ പരാതി ലഭിക്കാതെ ഇടപെടരുതെന്ന്’ സര്‍ക്കുലറും സൃഷ്ടിച്ചിരിക്കുന്നു. ഇത് മനോരമയുടെ
എൿസ്‌ക്ലൂസീവ്. വേണമെന്നു വെച്ച് ചെയ്തതല്ല. തോല്‍ക്കുമെന്ന് പേടിച്ച് നമ്മുടെ പിള്ളാര് രക്ഷിക്കണേ രക്ഷിക്കണേ എന്ന് കരഞ്ഞു പറയുമ്പോള്‍ മുത്തശ്ശി ചെയ്ത് പോകുന്നതാണ്. സൃഷ്ടി തന്‍ സൌന്ദര്യമുന്തിരിച്ചാറിന്നായ് പിള്ളാരു കിടന്ന് കൈക്കുമ്പിള്‍ നീട്ടുമ്പോള്‍ വേദനയെക്കുറിച്ചും, സര്‍ഗവേദനയെക്കുറിച്ചും, ചേതന വീണെരിയുന്നതിനെക്കുറിച്ചും കവിത രചിക്കാന്‍ മുത്തശ്ശി മഹാകവിയൊന്നുമല്ലപ്പാ..

മനോരമ ഇന്നു വെക്കുന്ന വാള്‍ നാളെ മറ്റു മാധ്യമങ്ങൾ വിളമ്പുന്നു എന്നാണല്ലോ പരസ്യവാചകം. അതനുസരിച്ച് മറ്റും ചാനലുകളും ഈ ചര്‍ദ്ദിലെടുത്ത് തേമ്പി. തേമ്പിയത് ഉണങ്ങുന്നതിനു മുന്‍പേ എ. ഡി.ജി.പിയുടെ മേലുദ്യോഗസ്ഥന്റെ തന്നെ വിശദീകരണം വന്നു. അങ്ങിനെ ഒരു സര്‍ക്കുലര്‍ തയ്യാറാക്കുകയോ അയക്കുകയോ ചെയ്തിട്ടില്ലെന്ന്.

അല്ല, ഈ പോലീസുകാരെന്നാണ് അപരന്റെ വേദന മനസ്സിലാക്കാന്‍ പോകുന്നത്? എത്ര നേരം തലപുകഞ്ഞാലോചിച്ച് ഉണ്ടാക്കിയ സര്‍ക്കുലര്‍ ആയിരുന്നു അത്. ഒന്ന് വൃത്തിയായി സര്‍ക്കുലേറ്റ് ചെയ്യാന്‍ പോലും സാധിച്ചില്ല. സൃഷ്ടി തന്‍ വേദനയറിയാത്ത ഇവരൊക്കെകൂടി മുത്തശ്ശിയുടെ ഉള്ള വിശ്വാസ്യത (തമാശ.. തമാശ) കൂടി കളയും എന്നാണ് തോന്നുന്നത്.


*
ഇടതുപക്ഷ ഏകോപന സമിതി, അധിനിവേശ പ്രതിരോധ സമിതി, മാര്‍ക്‌സിസ്‌റ്റ് കോ-ഓഡിനേഷന്‍ കമ്മിറ്റി, ഒഞ്ചിയത്തെ മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി.....യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരുടെ എണ്ണം കണ്ടിട്ട് കണ്ണു പെരുക്കുന്നു. ഇവരൊക്കെ ഇനി അഖിലേന്ത്യാ തലത്തില്‍ വന്‍ ശക്തിയായി ഉയരുമെന്നാണ് മംഗളം പറയുന്നത്. ഉയരട്ടങ്ങനെ ഉയരട്ടെ, വാനം മുട്ടെ ഉയരട്ടെ. എന്നാലും ഒരു ചിന്ന സംശയം . ഈ കൂട്ടത്തില്‍ ശരിക്കും യഥാര്‍ത്ഥം ഏതാണ് ? അതോ എല്ലാവരും യഥാര്‍ഥമാണോ? മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോകുന്നതാണ് യഥാര്‍ഥമാകുന്നതിന്റെ അളവുകോലെങ്കില്‍, അതുമാത്രമാണ് അളവുകോലെങ്കില്‍, സമിതിയും, കമ്മിറ്റിയും, സേവ് ഫോറംസും എല്ലാം യഥാര്‍ഥം തന്നെ. അങ്ങിനെയെങ്കിലും യോജിപ്പിന്റെ ഒരു മേഖല ഇവര്‍ തമ്മിലുണ്ടാകുമല്ലോ. എന്നാൽ നിലപാടുകളും, പ്രവര്‍ത്തനങ്ങളുമൊക്കെയാണ് അളവുകോലെങ്കില്‍, വ്യാജത്വത്തില്‍ ഏകത്വം അല്ലേ ഇവരുടെ യോജിപ്പിന്റെ മേഖല എന്നു വർണ്യത്തിലാശങ്കയുണ്ടാവും. ഒരു പ്രസ്ഥാനത്തില്‍ നിന്നും ഏതാണ്ട് ഒരേ കാരണങ്ങള്‍ക്ക് വിട്ടുപോയവര്‍ക്ക് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ പോലും ആകുന്നില്ലെങ്കില്‍, പിന്നെ ഇവരെങ്ങിനെ വലിയ വലിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തും?

ചെറിയൊരു മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ജയിക്കാന്‍ പോലും യു.ഡി.എഫിന്റെ സഹായം തേടുന്നവര്‍, നാളെ വിപ്ലവത്തിനു അമേരിക്കന്‍ സര്‍ക്കാരിന്റെ സഹായം തേടിയാലും അത്ഭുതമില്ല.ഇപ്പോൾ തന്നെ ഒഞ്ചിയം രക്തസാക്ഷികൾക്കഭിവാദ്യപ്പോസ്റ്ററൊട്ടിക്കുന്നത് സംഘ പരിവാരികളാണത്രെ.

*

സമിതിയെക്കുറിച്ചും, കമിറ്റിയെക്കുറിച്ചും, സേവ് സി.പി.എം ഫോറങ്ങളെക്കുറിച്ചും ആലോചിച്ചപ്പോള്‍ ഓര്‍മ്മ വന്നത് പഞ്ചാബി ഹൌസിലെ കൊച്ചിന്‍ ഹനീഫയെയാണ്. സര്‍ദാറില്‍ നിന്നും രക്ഷപ്പെടാനായി ഒരു വാഹനത്തിനടിയില്‍ ഒളിക്കുന്നുണ്ട് ഹനീഫ. തീര്‍ത്തും സുരക്ഷിതനാണെന്നു കരുതി, വാഹനത്തിന്റെ പ്രൊട്ടക്ഷനില്‍ വിശ്വസിച്ച്, ചിരിച്ച് കളിച്ച് അങ്ങിനെ അങ്ങിനെ...പക്ഷേ, വാഹനം അതിന്റെ ഉടമ എടുത്ത് മാറ്റുമ്പോഴാണ് ഹനീഫയ്ക്ക് മണ്ടത്തരം മനസ്സിലാകുന്നത്. സുരക്ഷിതത്വത്തെക്കുറിച്ചുള്ള തന്റെ കണക്കുകൂട്ടലൊക്കെ എത്ര തെറ്റായിരുന്നുവെന്ന് ....

മാധ്യമ പരിരക്ഷയാകുന്ന വാഹനത്തിന്റെ അടിയില്‍ കിടക്കുന്ന ഹനീഫമാരല്ലെ ഈ സമിതിയും, കമ്മിറ്റിയും, ഫോറങ്ങളുമൊക്കെ? മാധ്യമ ഉടമകള്‍ വണ്ടി എപ്പോള്‍ എടുത്ത് മാറ്റുന്നുവോ അന്ന് തീരില്ലെ അവരുടെ കളിയും ചിരിയും?

*

പാര്‍ട്ടികള്‍ മാത്രമല്ല വ്യാജം. .........

പ്രകടനപത്രികയിലും വ്യാജന്മാരുണ്ടെന്നാണ് കല്യാണ്‍ സിംഗ് പറയുന്നത്. ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രിക വ്യാജം തന്നെ എന്ന കാര്യത്തില്‍ കല്യാണ്‍ സിംഗിനു സംശയമൊന്നുമില്ല. ബാബറി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ട സമയത്ത്‌ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിംഗ്. ബി.ജെ.പി. വിട്ടശേഷം അദ്ദേഹം മസ്‌ജിദ് തകര്‍ത്തതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ഇദ്ദേഹത്തെ വേണമെങ്കില്‍ വ്യാജ ബി.ജെ.പി എന്നു വിളിക്കാം...അല്ലെങ്കില്‍ കപട മതേതരന്‍ എന്ന്.

ബാബറി മസ്‌ജിദ് പ്രശ്നം ചര്‍ച്ചകളിലൂടെയേ പരിഹരിക്കാനാവൂ എന്ന് ഒരു കാലത്ത് അത് തകര്‍ക്കാനും അവിടെ ക്ഷേത്രം പണിയാനും മുന്നില്‍ നിന്നിരുന്ന അദ്ദേഹം പറയുന്നു. സി.പി.എമ്മിനു പഠിക്കുകയാണോ അദ്ദേഹം?

*

തോല്‍‌വിയുടെ കാര്യത്തില്‍ ഇത്തവണയോടെ ഷാനവാസ് ഗിന്നസില്‍ കയറുമെന്ന് കരുതിയിരുന്നതാണ്. തെറ്റുപറ്റിപ്പോയി. കര്‍ണ്ണാടകത്തിലെ ഡോ.പത്മരാജനെക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നെങ്കില്‍ അങ്ങിനെ കരുതില്ലായിരുന്നു. നൂറില്‍പ്പരം തവണ മത്സരിച്ചു തോറ്റ ആളാണ് ഡോ. പത്മരാജന്‍. തോല്‍‌വി ഒരു ലഹരിയായി കൊണ്ടു നടക്കുന്ന ആള്‍. തോറ്റതെല്ലാം വി.വി.ഐ.പികളോട്. ഇക്കാര്യത്തില്‍ പക്ഷേ ഷാനവാസ് വ്യത്യസ്തനാണ്. അദ്ദേഹത്തിനങ്ങനെ ഒരു നിര്‍ബന്ധബുദ്ധി ഇല്ല. ആരോടും തോല്‍ക്കും..

ഇങ്ങനെ അടിക്കടി മത്സരിക്കുന്നതിനെ കുറിച്ചും തോല്‍ക്കുന്നതിനെക്കുറിച്ചും പത്മരാജന്‌ വ്യക്തമായ അഭിപ്രായവും നിലപാടുമുണ്ടത്രെ...‌.

''തിരഞ്ഞെടുപ്പെന്നാല്‍ ജനാധിപത്യ പ്രക്രിയയുടെ പ്രധാന ഭഗമാണ്‌. എന്റെ ഈ മത്സരം ജനാധിപത്യത്തെ കുറിച്ച്‌ ജനത്തെ ബോധവത്‌ക്കരിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്‌.''

ഇക്കാര്യത്തില്‍ മറ്റേ ആളുമായി താരതമ്യം നടത്തുന്നില്ല. രണ്ടു പേരും ഒളിമ്പ്യന്മാര്‍ തന്നെ. ‘ജയിക്കലല്ല മത്സരിക്കലാണ് പ്രധാനം‘ എന്നു കരുതുന്ന രാഷ്ട്രീയ ഒളിമ്പ്യന്മാര്‍...

*
ശ്രീധരന്‍ പിള്ളയദ്ദേഹം അങ്ങിനെ ചുമ്മാ ഒന്നും പറയുന്ന ആളല്ല. വക്കീലായതു കൊണ്ട് തന്നെ ‘ തെളിവാണു പ്രധാനം’ എന്നദ്ദേഹത്തിനറിയാം.ഇസ്രായേല്‍ ഇടപാടിലെ കോഴയെക്കുറിച്ച് ചോദിച്ചപ്പോള്‍ “ഇടതു നേതാക്കളുടെ ആരോപണത്തിന് അവര്‍ തെളിവ് കൊണ്ടു വരട്ടെ, അപ്പോള്‍ ആലോചിക്കാം” എന്നാണദ്ദേഹം പറഞ്ഞത്. അതില്‍ തെറ്റൊന്നുമില്ല. തെളിഞ്ഞ ബുദ്ധി വെച്ച് ആലോചിക്കാന്‍ തെളിവില്ലാതെ പറ്റില്ലല്ലോ. തെളിവുകള്‍ അദ്ദേഹത്തിന്റെ കണ്ണില്‍പ്പെട്ടിട്ടില്ല. പെടുമ്പോള്‍ അദ്ദേഹം തീര്‍ച്ചയായും പ്രതികരിക്കുക തന്നെ ചെയ്യും.

ഇടതന്മാര്‍ക്കെതിരെ ആരോപണം വരുമ്പോഴും അദ്ദേഹം തെളിവു വേണമെന്നു പറയും. ചെറിയ ചില വ്യത്യാ‍സം കാണുമെന്നു മാത്രം. തങ്ങള്‍ നിരപരാധികളാണെന്ന് തെളിയിക്കേണ്ടത് ഇടതന്മാരുടെ ബാധ്യത. നിരപരാധികള്‍ എന്നതിനു തെളിവു കൊണ്ടു വരേണ്ടതും അവര്‍ തന്നെ. അങ്ങിനെ അവര്‍ തെളിവു കൊണ്ടു വന്നാല്‍, അത് തെളിവു തന്നെയാണെന്നു തെളിയിക്കുന്നതിനൊരു തെളിവു വേണം, അത് തെളിവല്ലാതെ മറ്റൊന്നുമല്ലെന്നു തെളിയിക്കുന്നതിനും ഒരു ചെറിയ തെളിവ് വേണം..പിന്നെ അതിനൊരു തെളിവ്..അങ്ങിനെ അങ്ങിനെ....

തെളിവാണ് പ്രധാനം..അത് മാത്രമാണ് പ്രധാനം..അതല്ലാതെ മറ്റൊന്നും പ്രധാനമല്ല....

പക്ഷെ ഒരു കാര്യത്തിൽ മാത്രം...ഇസ്രായേലുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ മാത്രം..ഞങ്ങൾ രണ്ടും ഒറ്റക്കെട്ടാ...ഞങ്ങൾക്ക് കോൺ‌ഗ്രസ്സിനെ വിശ്വാസമാ..തെളിവ് വേണ്ടന്നേ..അതേന്നെ ഇസ്രായേലിന്റെ കാര്യത്തിൽ കോൺഗ്രസ്- ബീ ജെ പി ഭായി ഭായി ആണെന്നേ...

*

ചെന്നിത്തലകളും ചാണ്ടിക്കുഞ്ഞുങ്ങളും മാധ്യമമുത്തശ്ശിമാരും ഒറ്റ ദിവസം കൊണ്ട് ഇസ്രായേല്‍ വിരുദ്ധരായോ? രണ്ടു ദിവസം മുന്‍പ് വരെ ഒരു പ്രശ്നവും ഇല്ലാത്ത കൂട്ടരായിരുന്നു....

1000 കോടിയുടെ പദ്ധതി, 2000 കോടിയുടെ ഇസ്രായേല്‍ പദ്ധതി, ബംഗാളില്‍ പദ്ധതി, മില്‍മയിലെ കറവക്കാരന്‍ ഇസ്രായേലുകാരന്‍, എന്നൊക്കെ പത്രങ്ങളായ പത്രങ്ങളും ചാനലുകളായ ചാനലുകളും ഇസ്രായേല്‍ വാര്‍ത്തകള്‍ വിസര്‍ജിച്ച് വെച്ചിരിക്കുന്നത് കണ്ട് സംശയം തോന്നിപ്പോയതാണേ...

ഇസ്രായേല്‍ എന്നു മാത്രം പറയുകയും, ഇസ്രായേല്‍ സര്‍ക്കാര്‍ എന്നു പറയാതിരിക്കുകയും എന്നാല്‍ ഇസ്രായേല്‍ സര്‍ക്കാരുമായാണ് പദ്ധതി എന്നു തോന്നിപ്പിക്കുകയും ചെയ്യുന്ന രചനാ കൌശലം. ഇസ്രായേലുമായി നടന്ന ഇടപാടില്‍ അഴിമതി ആരോപണം ഉയര്‍ന്നിരിക്കെ രക്ഷപ്പെടാനായി പഴയതും പുതിയതുമായ കഥകള്‍ കൂടുതല്‍ ശബ്‌ദത്തില്‍ പറയാനുള്ള ശ്രമം. ഇസ്രയേല്‍ സര്‍ക്കാരുമായി പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഒരു പദ്ധതിയിലും ഏര്‍പ്പെട്ടിട്ടില്ലെന്നും ഇസ്രയേലിലും ശാഖകള്‍ ഉള്ള ഏതെങ്കിലും അന്താരാഷ്‌ട്ര കമ്പനിയുമായി സംയുക്ത സംരംഭങ്ങള്‍ ഉണ്ടായേക്കാം എന്നും ഫോര്‍വേര്‍ഡ് ബ്ലോക്കിലെ ദേവരാജന്‍ പറഞ്ഞതായിരിക്കണം ശരി. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചാലേ പറയാന്‍ പറ്റൂ എന്നു പറഞ്ഞതും പ്രസക്തം. എന്തായാലും ഇനിയുള്ള ദിനങ്ങള്‍ മുത്തശ്ശിമാരും കൊച്ചുമക്കളും ഇസ്രായേലിന്റെ പിറകെ പോകുമോ? കാത്തിരുന്നു കാണാം.

അമേരിക്കന്‍ ജനതയെയും, അമേരിക്കന്‍ സാമ്രാജ്യത്വത്തെയും രണ്ടായി കാണുന്ന ഇടതുപക്ഷ നിലപാട് മനസ്സിലായില്ലെന്ന് നടിക്കുകയും, 'സഖാക്കള്‍ ഇതാ അമേരിക്കയിലോട്ട് പോകുന്നേ' എന്ന് കരയുകയും ചെയ്തിരുന്നവര്‍ ബുഷിന്റെ ഇറാഖ് അധിനിവേശത്തിനെതിരായ വാദങ്ങള്‍ക്കെതിരെ പണ്ട് ഒച്ച വെച്ചിരുന്നു. അതിന്റെ ഇസ്രായേല്‍ പതിപ്പെന്ന് കണക്കാക്കിയാല്‍ മതി.

കൊളോണിയല്‍ വിരുദ്ധ പാരമ്പര്യം, ചേരി ചേരാ നയം എന്നൊക്കെ ഇവരോട് പറയാന്‍ പോയാല്‍ “ അതേയ് അതൊക്കെ മ്മക്ക് ഗ്രീക്കണ് ഗഡീ” എന്നേ അവരുത്തരം പറയൂ. പാക്കിസ്ഥാനുമായും ചൈനയുമായും ഉള്ള പ്രശ്‌നങ്ങള്‍ പരസ്പരം ചര്‍ച്ചയിലൂടെയും വിട്ടുവീഴ്ചയിലൂടെയും പരിഹരിക്കണം എന്ന നിലപാട് ഇടതുപക്ഷത്തിനുണ്ടെന്നും, അതിനൊരു സാര്‍വദേശീയ മാനം ഉണ്ടെന്നും അറിയാത്തവരല്ലെ ഇവര്‍. ക്യൂബക്കെതിരെ അവശ്യമരുന്നുകള്‍ക്കും, ആശുപത്രി ഉപകരണങ്ങള്‍ക്കും വരെ ഉപരോധം ഏര്‍പ്പെടുത്തിയവരെപ്പോലും ഭംഗ്യന്തരേണ ന്യായീകരിക്കുന്നവര്‍ക്ക് ബംഗാളില്‍ ആശുപത്രി കണ്ടാലും രോഗം വെഷമ്മിക്കും..ഇതിനു ചികിത്സ കണ്ടു പിടിച്ചിട്ടില്ല.

900 കോടിയുടെ അഴിമതിയാരോപണത്തെക്കുറിച്ച് കമാന്നൊരക്ഷരം മിണ്ടാത്തവർ‍, വിത്തുകാളകളെക്കുറിച്ച് വാചാലരാകുന്നതില്‍ രാഷ്‌ട്രീയമില്ലെന്ന് പറയാന്‍ ഇമ്മിണി പുളിക്കും.

*

അമ്പലപ്പുഴയില്‍ ബിജെപി വോട്ടുകച്ചവടം

വോട്ടു കച്ചവടമുറപ്പിച്ച് കോൺഗ്രസ് പഞ്ചായത്തംഗം പ്രാദേശിക ബിജെപി നേതാവിന് ആദ്യഗഡു 25,000 രൂപ കൈമാറിയത്രെ. ബൂത്തിലെ 50 ബിജെപി-ആര്‍എസ്എസ് വോട്ടുകള്‍ മറിച്ചുനല്‍കാനാണത്രെ കരാര്‍. രണ്ടാം ഗഡു തെരഞ്ഞെടുപ്പ് ദിവസവും ബാക്കി ഫലപ്രഖ്യാപന ദിവസവും കൈമാറാനാണത്രെ ധാരണ. വ്യാഴാഴ്ച പകല്‍ ഒന്നിലേറെ തവണ ബിജെപി പ്രാദേശിക നേതാവിനെ തേടി കോൺഗ്രസ് പഞ്ചായത്തംഗം എത്തിയിരുന്നുവത്രെ. ഒരുവോട്ടിന് 1,500 രൂപയാണത്രെ നിരക്ക്. പണം പറ്റിയ ബിജെപി നേതാവ് സ്ഥലത്തുണ്ടായിരുന്ന പതിനഞ്ചോളം പ്രവര്‍ത്തകര്‍ക്ക് 5,000 രൂപ നല്‍കിയത്രെ. ഈ സല്‍ക്കാരത്തില്‍നിന്ന് വിട്ടുനിന്ന ആറു പ്രവര്‍ത്തകര്‍ പണം എവിടെ നിന്നെന്ന് ചോദിച്ചതിനെ തുടര്‍ന്ന് ഉന്തും തള്ളും ചെറിയ അടിയുമുണ്ടായി. വോട്ട് കച്ചവടത്തിനെതിരെ നേതൃത്വത്തിന് പരാതി നല്‍കുമെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍ ചില്ലറകച്ചവടത്തിനെതിരെ മൊത്തക്കച്ചവടക്കാര്‍ക്ക് പരാതി നല്‍കിയിട്ട് കാര്യമില്ലെന്നാണ് മറ്റുള്ളവര്‍ പറയുന്നത്.

അപ്പോൾ ജനപക്ഷക്കാരൻ രാമൻപിള്ള ചേട്ടൻ മനസ്സു നൊന്തു തന്നെയാവും പിരാകുന്നത്, ഇല്ലിയോ?

*

പിഡിപിയും കാരാട്ടും പിന്നെ മുഖ്യമന്ത്രിയും

ചോദ്യം പ്രകാശ് കാരാട്ടിനോടാണ് , വേദി തൃശൂർ പ്രസ് ക്ലബ്ബ്..ചുറ്റിനും സിൻഡിക്കേറ്റ് ക്ടാങ്ങൾ

വര്‍ഗീയപാര്‍ടിയായ പിഡിപിയുമായി സഹകരിക്കുന്നത് ശരിയാണോ ?

'നിങ്ങള്‍ക്കങ്ങനെ പറയണമെങ്കില്‍ ആയിക്കോളൂ. അതിന് എന്റെ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കേണ്ട. പിഡിപിയുമായി ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പു സഖ്യമില്ല, അവര്‍ എല്‍ഡിഎഫിന്റെ ഘടകകക്ഷിയുമല്ല, പുറത്തുനിന്ന് പിന്തുണതരികയാണ്. 2006ലും ഇതേപോലെ പിന്തുണതന്നു. 2009ലും അതുതുടരുന്നു.'

ഉടനെ വന്നു അടുത്ത ചോദ്യം

പോപ്പുലര്‍ ഫ്രണ്ടിനോടും ഇതേസമീപനം സ്വീകരിച്ചുകൂടെ ?

'അത് പോപ്പുലര്‍ ഫ്രണ്ടല്ല കുപ്പായം മാറിയ എന്‍ഡിഎഫാണ്. തീവ്രവാദബന്ധമുള്ള സംഘടനയാണത്. അവര്‍ എന്താണെന്നറിയണമെങ്കില്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലുംമറ്റും അവര്‍ ചെയ്തുകൂട്ടുന്നത് കാണണം. എന്‍ഡിഎഫ് ഞങ്ങളുടെ പ്രവര്‍ത്തകരെ വകവരുത്തുന്നു, എന്നാല്‍ പിഡിപി ഒരിടത്തും ഇങ്ങനെ ചെയ്യുന്നില്ല.'

ദാ വരുന്നു ഒടുക്കത്തെ ചോദ്യ ബോംബ്...ഇതിൽ എന്തായാലും കാരാട്ട് വീണത് തന്നെ..

പിഡിപിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി എടുക്കുന്ന നിലപാട് സിപിഐ എമ്മിന്റെ നിലപാടുമായി പൊരുത്തക്കേടുകളില്ലേ ?

'അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയാണ്. പിഡിപിയുമായി ബന്ധപ്പെട്ട പൊലീസ് കേസുകളുടെ കാര്യത്തില്‍ അദ്ദേഹത്തിന് ഔദ്യോഗിക നിലപാടുകളുണ്ടാകും.'

പത്രസമ്മേളനം ക്ലോസ് ..ക്ടാങ്ങൾ പിരിയുന്നില്ല

അപ്പോൾ നമ്മുടെ ലീഡ് വാർത്ത എന്താണ് ? “പിഡിപിക്ക് അന്നും ഇന്നും മാറ്റമില്ല ”എല്ലാവർക്കും സമ്മതമല്ലേ?സിൻഡിക്കേറ്റുകാരൻ വക ചോദ്യം

അല്ല, ഞങ്ങൾ എയുതാൻ പോകുന്നത് 'സിപിഐ എമ്മിന് പുനര്‍ചിന്തയെന്നാണ്' ....വീരഭൂമിക്കാരൻ മൊയിഞ്ഞു...

ശുഭം

*

തെരഞ്ഞെടുപ്പ് സാമഗ്രികള്‍ സെറ്റുചെയ്യുന്നതിനിടയില്‍ സംശയം ചോദിച്ച ജീവനക്കാരനെ തെരെഞ്ഞെടുപ്പ് നിരീക്ഷകന്‍ ഏത്തമിടീച്ചുവത്രെ

തെരെഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ പേരിൽ സർക്കാർ ചിലവിൽ തിന്നു കുടിച്ചു ആർമാദിച്ചു നടക്കുന്ന ഇത്തരം പരാന്ന ഭോജികൾക്കിട്ട് രണ്ടു പൊട്ടിക്കുന്ന കാര്യത്തിലെങ്കിലും കക്ഷിരാഷ്‌ട്രീയം നോക്കരുതെന്നാണ് മരത്തലയന്റെ പക്ഷം. അയാൾ പറഞ്ഞതു കേട്ട ഏത്തമിട്ട കൊഞ്ഞാണന് മുക്കാലിയിൽ കെട്ടിയിട്ട് 100 അടി കൂടി നൽകാൻ കഴിഞ്ഞെങ്കിൽ എന്ന് ആശിച്ചു പോകുന്നു.

5 comments:

 1. ചോദ്യം പ്രകാശ് കാരാട്ടിനോടാണ് , വേദി തൃശൂർ പ്രസ് ക്ലബ്ബ്..ചുറ്റിനും സിൻഡിക്കേറ്റ് ക്ടാങ്ങൾ

  വര്‍ഗീയപാര്‍ടിയായ പിഡിപിയുമായി സഹകരിക്കുന്നത് ശരിയാണോ ?

  'നിങ്ങള്‍ക്കങ്ങനെ പറയണമെങ്കില്‍ ആയിക്കോളൂ. അതിന് എന്റെ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കേണ്ട. പിഡിപിയുമായി ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പു സഖ്യമില്ല, അവര്‍ എല്‍ഡിഎഫിന്റെ ഘടകകക്ഷിയുമല്ല, പുറത്തുനിന്ന് പിന്തുണതരികയാണ്. 2006ലും ഇതേപോലെ പിന്തുണതന്നു. 2009ലും അതുതുടരുന്നു.'

  ഉടനെ വന്നു അടുത്ത ചോദ്യം

  പോപ്പുലര്‍ ഫ്രണ്ടിനോടും ഇതേസമീപനം സ്വീകരിച്ചുകൂടെ ?

  'അത് പോപ്പുലര്‍ ഫ്രണ്ടല്ല കുപ്പായം മാറിയ എന്‍ഡിഎഫാണ്. തീവ്രവാദബന്ധമുള്ള സംഘടനയാണത്. അവര്‍ എന്താണെന്നറിയണമെങ്കില്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലുംമറ്റും അവര്‍ ചെയ്തുകൂട്ടുന്നത് കാണണം. എന്‍ഡിഎഫ് ഞങ്ങളുടെ പ്രവര്‍ത്തകരെ വകവരുത്തുന്നു, എന്നാല്‍ പിഡിപി ഒരിടത്തും ഇങ്ങനെ ചെയ്യുന്നില്ല.'

  ദാ വരുന്നു ഒടുക്കത്തെ ചോദ്യ ബോംബ്...ഇതിൽ എന്തായാലും കാരാട്ട് വീണത് തന്നെ..

  പിഡിപിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി എടുക്കുന്ന നിലപാട് സിപിഐ എമ്മിന്റെ നിലപാടുമായി പൊരുത്തക്കേടുകളില്ലേ ?

  'അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിയാണ്. പിഡിപിയുമായി ബന്ധപ്പെട്ട പൊലീസ് കേസുകളുടെ കാര്യത്തില്‍ അദ്ദേഹത്തിന് ഔദ്യോഗിക നിലപാടുകളുണ്ടാകും.'

  പത്രസമ്മേളനം ക്ലോസ് ..ക്ടാങ്ങൾ പിരിയുന്നില്ല

  അപ്പോൾ നമ്മുടെ ലീഡ് വാർത്ത എന്താണ് ? “പിഡിപിക്ക് അന്നും ഇന്നും മാറ്റമില്ല ”എല്ലാവർക്കും സമ്മതമല്ലേ?സിൻഡിക്കേറ്റുകാരൻ വക ചോദ്യം

  അല്ല, ഞങ്ങൾ എയുതാൻ പോകുന്നത് 'സിപിഐ എമ്മിന് പുനര്‍ചിന്തയെന്നാണ്' ....വീരഭൂമിക്കാരൻ മൊയിഞ്ഞു...

  ശുഭം

  ReplyDelete
 2. എന്റമ്മൊ എനിക്കു വയ്യായേ......

  ജ്യോതി ബസുവിനും, മുല്ലക്കരക്കും, വിത്തുകാളക്കും ശേഷം ഇത വേറൊരു ഇസ്രായേല്‍ കോപ്പു.....

  സീതാറാം യെച്ചൂരിയും - ടെല്‍ - അവീവില്‍ നെതന്യാഹുവിന്റെ അനുഗ്രഹം വാങ്ങാന്‍ പൊയെന്നു !!!!!!

  അതെ നമ്മുടെ സീ പി എം കേന്ദ്ര ഭാരവാഹി തന്നെ.....


  ഇനീപ്പോ കാരാട്ടനണ്ണന്റെ വേറെ വെല്ലുവിളി വല്ലതും ഉണ്ടാവൊ ആവൊ?

  മിക്കതും കാരാട്ടണ്ണന്റെയും രാമചന്ദ്രന്റെയും ലാവ്ലിന്‍ പിണറായിയുടെയും വല്ലുവിളി ഇങങനെ ആയിരിക്കും......

  25 മൈല്‍ വരെ ദൂരപരിധിയുള്ള സൊറി, 25ലിറ്ററ് വരെ ശേഷി ഉള്ളാ അമേരിക്കന്‍, ഫ്രഞ്ച്, റഷ്യന്‍ മിസൈലുകള്‍, വീണ്ടും സൊറി പശുക്കള്‍ വിപണിയിലുള്ളപ്പോള്‍ വെറും 22 ലിറ്ററ് മാത്രമുള്ള പശുക്കളെ വാങ്ങാന്‍ എന്തിന് ഇസ്രയേലിനെ സമീപിച്ചു ?വീണ്ടും വീണ്ടും സൊറി, എന്തു കൊണ്ടു ഇസ്രയേലിനെ സമീപിക്കാന്‍ പാടില്ലാ?

  എന്ത് കൊണ്ടു പശുക്കളെ വാങ്ങാന്‍ ഓപ്പണ്‍ ടെന്‍ഡര്‍ വിളിച്ചില്ല? അല്ലാ വിളിച്ചപ്പൊള്‍ അമേരിക്കന്‍, ഫ്രഞ്ച്, റഷ്യന്‍ പശുക്കള്‍ വന്നില്ല?

  പാലു കറന്നതിനു ശേഷവും ലക്ഷ്യം നോക്കി ദിശ മാറ്റാനുള്ള സീക്കര്‍ ടെക്നോളജി അമേരിക്കന്‍, ഫ്രഞ്ച്, റഷ്യന്‍ പശുക്കള്‍ ഇന്ത്യക്കു കൈമാറില്ല.ഇതു എന്തുകൊണ്ട് ? അതു കൊണ്ടല്ലെ ഇസ്രായെല്‍ !!

  ReplyDelete
 3. "തെരെഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ പേരിൽ സർക്കാർ ചിലവിൽ തിന്നു കുടിച്ചു ആർമാദിച്ചു നടക്കുന്ന ഇത്തരം പരാന്ന ഭോജികൾക്കിട്ട് രണ്ടു പൊട്ടിക്കുന്ന കാര്യത്തിലെങ്കിലും കക്ഷിരാഷ്‌ട്രീയം നോക്കരുതെന്നാണ് മരത്തലയന്റെ പക്ഷം. അയാൾ പറഞ്ഞതു കേട്ട ഏത്തമിട്ട കൊഞ്ഞാണന് മുക്കാലിയിൽ കെട്ടിയിട്ട് 100 അടി കൂടി നൽകാൻ കഴിഞ്ഞെങ്കിൽ എന്ന് ആശിച്ചു പോകുന്നു.
  " - സത്യം! സ്വന്തം വിലയറിയാതെ ഏത്തമിട്ട ആ വിദ്വാനെയാണ് ആദ്യം തല്ലേണ്ടത്.
  --

  ReplyDelete
 4. "എന്‍ഡിഎഫ് ഞങ്ങളുടെ പ്രവര്‍ത്തകരെ വകവരുത്തുന്നു, എന്നാല്‍ പിഡിപി ഒരിടത്തും ഇങ്ങനെ ചെയ്യുന്നില്ല."
  1995 ഇല്‍ തിരുവന്തപുരത്ത് സഖാവ് സക്കീറിനെ കൊന്നത് PDP ക്കാര്‍ ആണെന്ന് കാരാട്ട് സഖാവിനു അറിയില്ലായിരിക്കാം. പക്ഷെ നമ്മുടെ കുട്ടി സഖാക്കളും ഇതൊക്കെ മറന്നു പോയോ? കഷ്ടം!

  ReplyDelete
 5. ഏയ്, മറന്നിട്ടൊന്നുമില്ലാ‍ാ‍ാ.. കഴിഞ്ഞാഴ്ചയില്‍ ഒരു രക്തസാക്ഷി ദിനം കൊണ്ടാടിയല്ലോ?

  വിത്തുകാളകള്‍ ജെനറ്റികലി മോഡിഫൈഡ് കാളകളാണെന്ന് കേട്ടൂ. അപ്പോള്‍ ന്നമ്മുടെ നാടന്‍ പശൂന്റെ പാലല്ലേ നല്ലത്? അല്പം കുറഞ്ഞാലും മന്ദബുദ്ദിയാകേണ്ടല്ലോ? അല്ലാ‍ാ.. ഇപ്പോ ജി.എം ഫൂഡും,കോളയും നിര്‍ത്തലാക്കാന്‍ പാടുപെടുന്ന ഇടതുപക്ഷം ഈ കാള ബിസിനസ്സ് എന്തെ നടത്തുന്നു?

  അല്ലാ കുഞ്ഞാലിയും,ജോസപ്പേട്ടനും,ശ്രീമതി മോനും,കൊടിയേരി പുത്രനും ഉള്ളപ്പോള്‍ പിന്നെന്തിനാ വിത്തുകാളകള്‍?

  ReplyDelete