അങ്ങിനെ ബി.ജെ.പി പ്രകടനപത്രികയും പുറത്തു വന്നു.സാമ്പത്തിക മേഖലയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പത്രികയോട് സമാനത പുലര്‍ത്തുന്നതാണ് ബി.ജെ.പിയുടെ വാഗ്‌ദാനങ്ങള്‍ എന്ന് ചില പത്രങ്ങള്‍ കൊട്ടിഘോഷിക്കുന്നുണ്ട്. മൂന്നു രൂപക്ക് അരി കൊടുക്കും എന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ 2 രൂപക്ക് കൊടുക്കും എന്ന് ബി.ജെ.പി. ഭാരതീയ ജനതാ പാർട്ടിയുടെ പത്രിക പുറത്തിറങ്ങാന്‍ ഇത്രയും വൈകിയത് തങ്ങളുടെ പ്രകടനപത്രികയെ അനുകരിക്കുന്നതിനു വേണ്ടിയാണെന്ന് കോണ്‍ഗ്രസ്സ് പറയുന്നു. വാഗ്ദാനപ്പെരുമഴയില്‍ ആരും ആര്‍ക്കും പിന്നിലല്ല. അതിലും സാമ്യമുണ്ട്. ഇപ്പറഞ്ഞ വാഗ്ദാനങ്ങളൊന്നും തന്നെ തങ്ങള്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ നടപ്പിലാക്കിയില്ലെന്നതിലും സാമ്യം. അങ്ങിനെ ആകെ മൊത്തം നോക്കിയാല്‍ സമാസമം.
ഇനി പ്രകടനപത്രികയില്‍ വ്യത്യാസമുള്ള കാര്യങ്ങള്‍ തപ്പിയാല്‍ കാണുക രാമക്ഷേത്രം, രാമസേതു എന്നീ രണ്ട് വാക്കുകളായിരിക്കും.
ഇതു തന്നെയല്ലെ ഇടതുപക്ഷകക്ഷികള്‍ ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്നത്. സാമ്പത്തികനയങ്ങളുടെ കാര്യത്തില്‍ രണ്ടു കക്ഷികളും ഒരമ്മ പെറ്റ ഇരട്ടക്കുട്ടികളെപ്പോലെയാണെന്നും ഒരെണ്ണത്തിനിത്തിരി കാവി നിറം കൂടും എന്നത് മാത്രമാണ് വ്യത്യാസമെന്നും. ഇവര്‍ ഭരണത്തിലിരുന്ന കാലത്ത് നടപ്പിലാക്കിയ ഓരോ കാര്യങ്ങളും ഇത് തെളിയിച്ചുകൊണ്ടും ഇരുന്നു. ഇപ്പോഴത്തെ പ്രകടനപത്രിക ഇടതുപക്ഷം ഉയര്‍ത്തിയിരുന്ന വാദങ്ങളെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നു എന്നു മാത്രം.
വിജിലന്‍സിനു പുതിയ തെളിവു ലഭിച്ചു, സി.ബി.ഐക്ക് പുതിയ തെളിവു കരഗതമായി, ഇന്റര്‍പോളിനു പുതിയ തെളിവു കിട്ടി എന്നൊക്കെ ഇമ്പോസിഷന്‍ പോലെ എഴുതി എഴുതി ശീലിച്ചതിനാല്‍ പത്രങ്ങള്‍ ഈ സാമ്യ-വൈജ്യാത്യങ്ങള്‍ പുതിയ കാര്യം പോലെ അവതരിപ്പിക്കുന്നു എന്നു മാത്രം. NEWS എന്ന പേരില്‍ എന്തെങ്കിലും പുതിയ ‘പുതിയ‘ കാര്യങ്ങള്‍ കൊടുക്കുവാന്‍ ബാദ്ധ്യസ്ഥരാണല്ലോ അവര്‍.
ജീവിച്ചുപോട്ടേന്ന്...
*
വരുണിനെതിരെ എന്‍.എസ്.എ പ്രയോഗിച്ചതില്‍ സംഘപരിവാരത്തിനു കുണ്ഠിതം. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ 100 ദിവസത്തിനുള്ളില്‍ പോട്ട തിരികെക്കൊണ്ടു വരും എന്ന് പറഞ്ഞിരിപ്പാണ് ബി.ജെ.പി. പോട്ട പോലുള്ള നിയമങ്ങള്‍ അവ നിലവിലിരുന്ന കാലത്ത് പ്രയോഗിക്കപ്പെട്ടത് ഏതാണ്ട് 7500ല്പരം ആളുകളുടെ മേല്‍. കോടതി ശിക്ഷിച്ചത് 800ല്‍ താഴെ പേരെ. കോടതികള്‍ വെറുതെ വിട്ട ബാക്കി 6700 നിരപരാധികളുടെ കാര്യം? അത് രാജ്യസുരക്ഷക്കുവേണ്ടി ആ നിരപരാധികള്‍ ചെയ്ത ഒരു ചെറിയ ത്യാഗം. അതിലൊന്നും ഒരു കുഴപ്പവും കാണാത്തവരാണ് തങ്ങള്‍ക്കു നേരെ നിയമം വരുമ്പോള്‍ കിടന്ന് മോങ്ങുന്നത്. രാജ്യസുരക്ഷയ്ക്കു വേണ്ടി കുറച്ചു ത്യാഗം വരുണും ചെയ്യട്ടെന്നേ ഈ മരത്തലയനു പറയാനുള്ളൂ..
പറയുമ്പോൾ അറിയാത്തവർ ചൊറിയുമ്പോഴെങ്കിലും അറിയട്ടെ..
*
തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഇടതുമുന്നണിയിലെ കറിവേപ്പിലയായിരിക്കും പി.ഡി.പിയും മഅ്‌ദനിയുമെന്നു കോണ്‍ഗ്രസ് വക്‌താവ് എം.എം. ഹസന്‍.
ഇടതുപക്ഷത്തിനു വോട്ട് ചെയ്യാന്‍ തീരുമാനിച്ച പി.ഡി.പി.യിലെയും (ജനപക്ഷത്തിലെയും) ചിലരെയെങ്കിലും ഒന്ന് കണ്‍ഫ്യൂസ് ചെയ്യിക്കാമോ എന്ന ഓവര്‍സ്മാര്‍ട്ട് കളികളിക്കാന്‍ നോക്കുകയായിരുന്നു ഹസ്സന്‍. പക്ഷെ, അതിനിടയിൽ സത്യം അറിയാതെ പുറത്തു ചാടി. പാവം
ഇടതുപക്ഷത്തിനു പി.ഡി.പി, ജനപക്ഷം എന്നിവരുമായി യാതൊരു സഖ്യവുമില്ലെന്നും , തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനം ചെയ്യപ്പെട്ട പിന്തുണ സ്വീകരിക്കുന്നു എന്നു മാത്രമേ ഉള്ളൂ എന്നും ഇടതുപക്ഷം ആവര്‍ത്തിച്ചു പറയുമ്പോഴും അല്ല, അല്ല അല്ലേ അല്ല എന്ന് മൈക്ക് വെച്ച് അനൌണ്‍സ് ചെയ്യുകയായിരുന്നു ഹസ്സനും കൂട്ടരും.പാവം ഹസ്സൻ ഇപ്പോൾ അറിയാതെ പറഞ്ഞു പോയി ഇടതുപക്ഷം പറയുന്നതാണ് ശരിയെന്ന്. ഓവര്‍സ്മാര്‍ട്ട് കളിക്കിടയില്‍ അറിയാതെ സത്യം പുറത്തുവന്നു.
പണ്ടാരാണ്ടോ പറഞ്ഞിട്ടില്ലേ, എങ്ങനൊക്കെ മൂടിവെച്ചാലും സത്യം ഒരു നാൾ പുറത്ത് വരും എന്ന് ?
കുരുട്ടു ബുദ്ധിക്കാരനായ ഹസ്സന്റെ നാവിന് പിഴച്ച ഒരു അപൂർവ മുഹൂർത്തമായി നമുക്കിതിനെ ചരിത്രത്തിൽ ഉപ്പിലിട്ടു വയ്ക്കാം.
*
ജനങ്ങളുടെ കോടതിയില്‍ സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ കുറ്റക്കാരനാണെന്ന് വിധിയെഴുതപ്പെട്ടു കഴിഞ്ഞുവെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍.
ആ കോടതി തങ്കച്ചനെയും കൂട്ടരെയും എന്നേ ജീവപര്യന്തത്തിനു വിധിച്ചിരുന്നുവെന്ന് കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പ് വിധിയിലും, നിയമസഭാ തെരഞ്ഞെടുപ്പ് വിധിയിലും പഞ്ചായത്ത് തെരഞ്ഞെടുപ്പ് വിധിയിലും പ്രസ്താവിച്ചിരുന്നു എന്ന കാര്യം മനസ്സിലാക്കാനുള്ള ബോധം ഉണ്ടായിരുന്നെങ്കില്‍ തങ്കച്ചന്‍ ഇത് പറയില്ലായിരുന്നു.
വായിലെ നാക്കിനു ലൈസന്‍സ് വേണ്ട എന്നത് എത്രയെത്ര തങ്കച്ചന്മാരെ രക്ഷിക്കുന്നു...
*
പോപ്പുലര്‍ ഫ്രണ്ട് യു.ഡി.എഫിനു പിന്തുണ പ്രഖ്യാപിച്ചത് നന്നായി അവര്‍ നല്‍കുന്ന പിന്തുണ മാധ്യമങ്ങള്‍ക്ക് പതിവുപോലെ ക്ഷ ബോധിച്ചതും നന്നായി. പ്രതീക്ഷിച്ച പോലെത്തന്നെ അവരുടെ ഭൂതവും, വര്‍ത്തമാനവും, ഭാവിയും ഒന്നും മാധ്യമങ്ങളിലെ കിളിജോത്സ്യന്മാര്‍ എടുത്തിട്ട് അലക്കുന്നില്ല എന്നതും നന്നായി. പോപ്പുലര്‍ ഫ്രണ്ടിന്റെ വകേലൊരമ്മാച്ചന്റെ ഭാര്യയുടെ കൊച്ചു മോളുടെ ക്ലാസ്‌മേറ്റ് കൂട്ടുകാരിക്കു ചോക്കലേറ്റും ലോലിപ്പോപ്പും വാങ്ങിക്കൊടുത്തത് ശരിയോ തെറ്റോ എന്നൊക്കെയുള്ള അഭിപ്രായ വോട്ടെടുപ്പില്‍ ക്ലിക്കേണ്ടി വരുകില്ല എന്നതും നന്നായി. പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാര്യക്കെതിരെ ആരോ പണ്ട് നല്‍കിയ മൊഴി വീണ്ടും വീണ്ടും വായിക്കേണ്ടി വരില്ല എന്നതും നന്നായി. പോപ്പുലര്‍ ഫ്രണ്ടുകാരന്‍ പിന്തുണ വാഗ്ദാനം ചെയ്യാന്‍ ചെന്നതിന്റെ വഴിയും റൂട്ടുമൊക്കെ ഗ്രാഫിക് ഇല്ലസ്‌ട്രേഷന്‍ ആയി പത്രത്താളുകളില്‍ കാണേണ്ടി വരുന്നില്ല എന്നത് വളരെ നന്നായി.
മാധ്യമങ്ങളുടെ പ്രകടനപത്രികയും പ്രതീക്ഷിച്ച പോലെ തന്നെ ആയത് എന്തായാലും അതിലും നന്നായി.
*
പോപ്പുലര്‍ ഫ്രണ്ട് യു.ഡി.എഫിനു പിന്തുണ പ്രഖ്യാപിച്ചത് നന്നായി അവര്‍ നല്‍കുന്ന പിന്തുണ മാധ്യമങ്ങള്‍ക്ക് പതിവുപോലെ ക്ഷ ബോധിച്ചതും നന്നായി. പ്രതീക്ഷിച്ച പോലെത്തന്നെ അവരുടെ ഭൂതവും, വര്‍ത്തമാനവും, ഭാവിയും ഒന്നും മാധ്യമങ്ങളിലെ കിളിജോത്സ്യന്മാര്‍ എടുത്തിട്ട് അലക്കുന്നില്ല എന്നതും നന്നായി. പോപ്പുലര്‍ ഫ്രണ്ടിന്റെ വകേലൊരമ്മാച്ചന്റെ ഭാര്യയുടെ കൊച്ചു മോളുടെ ക്ലാസ്‌മേറ്റ് കൂട്ടുകാരിക്കു ചോക്കലേറ്റും ലോലിപ്പോപ്പും വാങ്ങിക്കൊടുത്തത് ശരിയോ തെറ്റോ എന്നൊക്കെയുള്ള അഭിപ്രായ വോട്ടെടുപ്പില്‍ ക്ലിക്കേണ്ടി വരുകില്ല എന്നതും നന്നായി. പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാര്യക്കെതിരെ ആരോ പണ്ട് നല്‍കിയ മൊഴി വീണ്ടും വീണ്ടും വായിക്കേണ്ടി വരില്ല എന്നതും നന്നായി. പോപ്പുലര്‍ ഫ്രണ്ടുകാരന്‍ പിന്തുണ വാഗ്ദാനം ചെയ്യാന്‍ ചെന്നതിന്റെ വഴിയും റൂട്ടുമൊക്കെ ഗ്രാഫിക് ഇല്ലസ്‌ട്രേഷന്‍ ആയി പത്രത്താളുകളില്‍ കാണേണ്ടി വരുന്നില്ല എന്നത് വളരെ നന്നായി.
ReplyDeleteമാധ്യമങ്ങളുടെ പ്രകടനപത്രികയും പ്രതീക്ഷിച്ച പോലെ തന്നെ ആയത് എന്തായാലും അതിലും നന്നായി
പിണറായി ശുദ്ധനാണെന്ന് പത്രങ്ങള്‍ എഴുതണമെന്നാണ് സി പി എമ്മിന്റെ ആവശ്യം. എഴുതാന്‍ എന്തെങ്കിലും തരൂ എന്ന് പറയുമ്പോള്‍ ഒന്നും കൊടുക്കാനുമില്ല. പകരം സി ബി ഐ ഓരോ പുതിയ വിവരങ്ങള്‍ ചൂടോടെ പുറത്ത് നിരന്തരം വിടുകയാണ്. മാത്രമല്ല തങ്ങള്‍ നിരപരാധികളാണെന്ന് കുറ്റവാളികള്‍ പറഞ്ഞുകൊണ്ടേയിരിക്കുമെന്ന മുഖ്യമന്ത്രിയുടെ കളിയാക്കല്‍ കൂടിയാപ്പോള്‍ പിണറായി ഗ്രൂപ്പ് സി പി എം പ്രവര്‍ത്തകര്‍ക്ക് മുഴുവട്ട് ഇളകി. ലോക്സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന ചോക്കളേറ്റ് പയ്യന്മാര്‍ ഓരോ വ്യവസായികളുടെ സ്വന്തക്കാരാണെന്ന് ഇടതു മുന്നണിയിലുണ്ടായിരുന്നവര്‍ പറയുമ്പോള്‍ അതിന് വിശ്വാസ്യത കൂടുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് യു ഡി എഫ് പ്രവര്‍ത്തകരുടെചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള മിടുക്കും ഈ കുട്ടിസ്ഥാനാര്‍ത്തികള്‍ക്കില്ല. രാഷ്ട്രീയം അറിയാത്ത പിള്ളേരെ പിടിച്ച് നിര്‍ത്തിയാല്‍ പൊതു വേദിയില്‍ ബ,ബ്ബ,ബ്ബ പറയുമെന്ന്സി പി എമ്മിന് ഇപ്പോള്‍ മനസ്സിലായി.
ReplyDeleteഎന്താ കധ......
മരത്തലയ പാഞ്ഞിരപ്പാടത്തെ വെറുതെ വിട്. മാതൃഭൂമി വായിക്കുന്നതിന്റെ കുഴപ്പങ്ങളാ. സമകാലിക മലയാളം വാരിക ഫെബ്രുവരി മാസത്തില്‍ പുറത്തിറക്കിയ ലക്കത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പുകമറ ചേര്‍ത്ത് ഏപ്രിലില്‍ പ്രസിദ്ധീകരിക്കുന്നത് കണ്ടാണ് ഇദ്ദേഹം CBI തെളിവുകള്‍ പുറത്തു വിടുന്നു എന്നൊക്കെ പുലമ്പുന്നത്. സീറ്റ് നഷ്ടപ്പെടുമ്പോള്‍ ആദര്‍ശം പൊട്ടി ഒലിക്കുന്ന വീരന്‍ ഘടകക്ഷിക്ക് ഉള്ള സ്വാഭാവിക മനപ്രയാസത്തിനപ്പുറം ഇവിടെ പുതുതായി ഒന്നുമില്ല. ഫെബ്രുവരി മുതലേ കയ്യിലുള്ള CBI റിപ്പോര്‍ട്ട് ജനതാ തള്ളിന് കോഴിക്കോട് സീറ്റില്ല എന്നറിഞ്ഞപ്പോള്‍ മാത്രം പുറത്തെടുക്കുന്നതിനെ എന്ത് ആദര്‍ശം എന്നാണ് പറയുക എന്നത്യ് മരത്തലയന് വിടുന്നു
ReplyDeleteസി.ബി.ഐ എന്ത് വിവരം'പുറത്തു വിട്ടു' എന്നാണു..വളിപ്പ് അടിക്കല്ലേ.പാഞ്ഞിരന്‍ 2005ലെ മാതറ ഭൂമിയോ, മനോ:രമയോ തപ്പ്.അറിയാം 'ഇതിലും' കൂടുതല്‍ തെളിവുകള്‍.പിന്നെ പാഞ്ഞിരാ പേരിനെങ്കിലും ഒന്ന് ടെക്നിക്കാലിയാ എന്ന് പറയ് ചേട്ടാ.എങ്ങനെ പറയും ആ 'ബിനാമി' ഇപ്പൊ രാഘവന്‍റെ കൂടെ ബിനാമി ആയില്ലേ. പരിയാരം മേടികള്‍ കോളേജ് പണിയാന്‍ ടിയാന്‍ ടെക്നിക്കാലിയായെ ആണ് ഏല്‍പ്പിച്ചത്. ഓ പിണറായിടെ ബിനാമിയെ രാഘവന് വിശ്വസിച്ചു തൊടങ്ങി..പോയ് വല്ല പണിയും നോക്ക്,അല്ലേല്‍ പുലഭ്യം പറയാന്‍ വെറും അമേച്വര്‍ അല്ലാതെ, പ്രോഫഷനല്‍ ആയി പഠിച്ചു വാ.നിലവാരം വളരെ പോക്കാ-
ReplyDeleteപാഞ്ഞിരപടം,
ReplyDeleteതാങ്കള്‍ പറഞ്ഞത് ശരി ആണ്.പത്രക്കാര്‍ക്ക് 'എന്തെങ്കിലും'കൊടുത്താല്‍ മാത്രമേ അനുകൂലമായി എഴുതൂ.എനിക്ക് വെക്തിപരമായി ഒരനുഭവം ഉണ്ട്.ഇപ്പേ ശശി തരൂരിനും ഉണ്ടായി.പുള്ളിക്ക് അനുകൂലമായി എഴുതാന്‍ ടി പി ശ്രീനിവാസന്‍ വഴി പത്രക്കാര്‍ക്ക് സ്റ്റാര്‍ ഹോട്ടലില്‍ വച്ച് വര്‍ഷങള്‍ പഴക്കം ഉള്ള വീര്യവും കൂടിയ 'എന്തെങ്കിലും' കൊടുത്തു സല്‍കരിച്ചു എന്നാണ് കേട്ടത്.അതിന്‍റെ മാറ്റം കാണുന്നുണ്ട്.
മാത്രുഭൂമിയും മനൊരമയും വായിക്കരുതു , ജാഗ്രതൈ ... ദേശാഭിമാനി മാത്രം വായിക്കുക.....
ReplyDeleteഇസ്രായേലെ ഇതിലെ...... ഞങ്ങളെ രക്ഷിക്കൂ..........
ഇസ്രായേലെ ഇതിലെ...... ഞങ്ങളെ രക്ഷിക്കൂ..........
ReplyDeleteയെന്തരു പാഞ്ഞിരംപാടമണ്ണാ ഹൈക്കമാന്‍ഡ് പയലുകളുടെ പ്രാര്‍ത്ഥനകളു പ്യേസ്റ്റണത്? അവരു അണ്ണന്മാരുടെ തെരഞ്ഞെടുപ്പ് ഭണ്ടിലേക്ക് 450 കോടികളു തന്നത് പോരായോ? ഇനീം വേണമോ? ഇത്രേം ആക്രാന്തം പാടില്ലണ്ണാ..അവരു അണ്ണന്മാരെ രച്ചിച്ചോണ്ടിരിക്കയല്ലേ..നന്ദി പറയിന്‍ അണ്ണാ..നന്ദി പറയിന്‍.
എന്തരപ്പീ....450 കൊടിക്കു പകരം ആണൊ 374 crore ലാവ്ലിന്‍, അവരും തെരെഞ്ഞെടുപ്പു കൊഷുപ്പിക്കട്ടെ. അവരെ പിന്തുണക്കാന്‍ തീവ്രവാദി മദനിയും,രാമന്‍പിള്ളയും ഒന്നും ഇല്ലല്ലൊ. കിടക്കട്ടെ, ഒരു വഴിക്കു പോവുകയല്ലെ !
ReplyDelete