കേരളമൊരു ചരിത്ര സൃഷ്ടിക്കായി കാതോര്‍ത്തിരിക്കുകയാണ്. 2009 മെയ് 16ന്റെ സുപ്രഭാതം പൊട്ടിവിടര്‍ന്ന് അല്പം കഴിഞ്ഞാല്‍ ആ ചരിത്രത്തിന്റെ ‘ള്ളേ...ള്ളേ...’ വിളി കേള്‍ക്കാം. പറയുന്നത് മറ്റാരുമല്ല. നിരവധി അനവധി പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് തയക്കവും പയക്കവും വന്നിട്ടുള്ള ശരദ് പവാര്‍ തന്നെ. ഇത്തവണ എന്‍.സി.പി കേരളത്തില്‍ അക്കൌണ്ട് തുറക്കുമെന്നും, അങ്ങിനെ തുറക്കുന്ന അക്കൌണ്ട് ഹോള്‍ഡര്‍ മുരളീധരനാണെങ്കില്‍ അദ്ദേഹത്തെ മന്ത്രിയാക്കുന്ന കാര്യം പരിഗണിക്കുമെന്നും(ആക്കുമെന്നല്ല) അദ്ദേഹം പറഞ്ഞിരിക്കുന്നു. കേരളത്തിനു വേണ്ടി കേന്ദ്ര കൃഷിമന്ത്രി എന്ന നിലയില്‍ താന്‍ ചെയ്ത സേവനങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കാനും അദ്ദേഹം മറന്നില്ല.
പവാര്‍ ഇത്രയും ബുദ്ധിമുട്ടേണ്ട കാര്യമില്ലായിരുന്നു. കേരളത്തിനുള്ള റേഷന്‍ വിഹിതം 2007 മാര്‍ച്ച് മാസം 1,13,420 ടണ്‍ ആയിരുന്നത് സേവനത്തിന്റെ മഹിമ മൂലം 2008 ഏപ്രിലില്‍ 17,056 ടണ്‍ ആയി പടിപടിയായി വെട്ടിക്കുറച്ച കാര്യം മാത്രം പറഞ്ഞാല്‍ മതിയായിരുന്നു. ജനം എല്ലാം ശരിക്ക് ഓര്‍മ്മിച്ചേനെ. ഓര്‍മ്മയുള്ള ജനം കൂട്ടത്തോടെ വന്ന് ‘കുത്തും‘ എന്ന കാര്യവും ഉറപ്പല്ലേ...
മലര്‍പൊടിക്കാരനു സ്വപ്നം കാണാന്‍ പാടില്ലെന്ന് നിയമമൊന്നുമില്ല കൂട്ടരേ..മലര്‍പൊടിക്കാരനു പവാര്‍ എന്നു പേരിടാന്‍ പാടില്ല എന്നൊരു നിയമവും ഇന്നാട്ടിലില്ല.
*
വന്നല്ലോ വനമാല...
ഇത്തവണ ബി.ജെ.പി വോട്ട് വില്‍ക്കില്ല, സോറി, എല്ലാ വോട്ടും സ്വന്തം സ്ഥാനാര്‍ത്ഥിക്ക് തന്നെ ചെയ്യും എന്ന പ്രസ്താവന കണ്ടില്ലല്ലോ എന്ന് കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞതേയുള്ളൂ, പ്രസ്താവന എത്തി. ഇത്തവണ കൃഷ്ണദാസിനാണ് അത് പറയാനുള്ള ഭാഗ്യം സിദ്ധിച്ചിരിക്കുന്നത്. ആത്മരക്ഷാര്‍ത്ഥം ആയിരിക്കാം അദ്ദേഹം അത് പറഞ്ഞത്. പിന്നെ സ്വയം ഒരു ഉറപ്പിനും. വന്നു നിന്നു പോയില്ലേ..
ചില ഹോട്ടലുകളില്‍ “ഇവിടെ മദ്യം അനുവദിക്കില്ല” എന്നെഴുതിവെച്ചിരിക്കുന്നത് കണ്ടിട്ടില്ലേ? രഹസ്യമായി ചെന്ന് ചോദിച്ചു നോക്കൂ...അപ്പോള്‍ സമ്മതിക്കും. ചോദിക്കാന്‍ മറക്കുന്നവരെ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടിയാണ് ആ ബോര്‍ഡെന്ന് എക്സ്പീരിയന്‍സ്‌ഡ് കുടിയന്മാര്‍ക്ക് അറിയാം. അവര്‍ കൃത്യമായി ചോദിച്ച് സംഗതി റെഡിയാക്കുകയും ചെയ്യും.
കണക്ട് ചെയ്ത് രണ്ടു ഒരു പോലെ എന്ന് പറഞ്ഞതല്ല. അങ്ങിനെയും നടക്കാറുണ്ട് എന്ന് സൂചിപ്പിച്ചെന്ന് മാത്രം.
*
"തൊഴിലാളിവര്‍ഗപാര്‍ട്ടിയായ സി.പി.എം അധികാരത്തിനുവേണ്ടിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.പി.എ സര്‍ക്കാരിനെ പിന്തുണയ്‌ക്കാന്‍ തയാറായത് " എന്ന് എം.വി.രാഘവന്‍ പറയുന്നത് സത്യം മാത്രമേ പറയൂ എന്ന് വാശിയുള്ളത് കൊണ്ട് മാത്രം. കഴിഞ്ഞ യു.പി.എ സര്‍ക്കാരില്‍ ധനകാര്യം, ആഭ്യന്തിരം, ആരോഗ്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ വകുപ്പുകളും കൈകാര്യം ചെയ്തിരുന്നത് സി.പി.എം അംഗങ്ങളായിരുന്നെന്ന കാര്യം നമ്മളില്‍ എത്രപേര്‍ക്ക് അറിയാം? അതുമാത്രമോ? ഇടതുപക്ഷം യു.പി.എ സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുകയല്ല ഉണ്ടായത് എന്നും യു.പി. എ ഇടതുപക്ഷ സര്‍ക്കാരിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുകയായിരുന്നു എന്നുമുള്ള ക്ലാസിഫൈഡ് രഹസ്യങ്ങള്‍ നമ്മളില്‍ എത്ര പേര്‍ക്കറിയാം? ഇതൊന്നുമറിയാത്ത നമുക്ക് എല്ലാം അറിയുന്ന രാഘവന്‍ തനിക്കറിയുന്ന രഹസ്യങ്ങളില്‍ ഒരെണ്ണം ഇപ്പോള്‍ പറഞ്ഞു തന്നു എന്നു മാത്രം. രേഖകളൊക്കെ ഒന്ന് പുറത്ത് വന്നോട്ടെ..ഭൂകമ്പമായിരിക്കും ഇവിടെ ഭൂകമ്പം.
ഒരു പാര്‍ട്ടിക്ക് ഒരു എം.എല്‍.എ മാത്രം ഉണ്ടാകുകയും, ആ എം.എല്‍.എ സ്ഥിരമായി മന്ത്രിയാകുകയും ചെയ്യുന്നത് ഒരിക്കലും അധികാരമോഹം കൊണ്ടല്ല. ജനങ്ങളെ സേവിക്കുക. സഹകാരികളെ സഹായിക്കുക. അത്രയേ ഉള്ളൂ അതിന്റെ പിന്നില്‍. ആ പാര്‍ട്ടി സി.എം.പിയുമല്ല, എം.എല്‍.എയും മന്ത്രിയും രാഘവനുമല്ല.
*
വരുണ്‍ ഗാന്ധി രാഷ്ട്രീയത്തിലേക്ക് വരുന്നത് ഇഷ്ടപ്പെടാത്ത ചില ഡ്യൂപ്ളിക്കേറ്റ് ഗാന്ധിമാരാണ് വരുണിനെ ജയിലിലടച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് (അങ്ങനൊരാളുണ്ട്)
ഡ്യൂപ്ളിക്കേറ്റ് ഗാന്ധി, അലുമിനിയം പട്ടേല്‍, ലോഹപുരുഷ്...രാഷ്ട്രീയത്തില്‍ നിന്നും ഭാഷയിലേക്ക് ചേക്കേറുന്ന പദങ്ങളുടെ എണ്ണം ഇങ്ങനെ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കട്ടെ...ഭാഷകള്‍ മരിക്കാതിരിക്കട്ടെ.
*
രാജ്യസ്നേഹം വിട്ടുള്ള കളിയില്ല സംഘപരിവാറിന്. അവരുടെ കണക്കില്‍ ഈ ലോകത്ത് രണ്ടു തരം ആളുകളേ ഉള്ളൂ..‘ഞാന്‍’ രാജ്യസ്നേഹി, ‘മറ്റവന്‍‘ രാജ്യദ്രോഹി. ഈ വരുന്ന തെരഞ്ഞെടുപ്പും സ്നേഹിയും ദ്രോഹിയും തമ്മിലുള്ള പോരാട്ടമാണത്രെ. സ്നേഹം മൂത്ത് ‘ഇന്ത്യയെ തിളക്കി‘യപ്പോള്‍ ദ്രോഹികള്‍ രാജ്യം എന്‍.ഡി.എ യില്‍ നിന്ന് തട്ടിയെടുത്തു. ആ രാജ്യം തിരിച്ചു പിടിച്ച്, ദ്രോഹികളെ പുറത്താക്കി, ഒന്ന് ക്ലീന്‍ ചെയ്ത്, രാമരാജ്യം തന്നെ സൃഷ്ടിച്ച്......
മലര്‍പൊടിക്കാരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്ന ഒരു ലക്ഷണവുമില്ല...
*
രാജ്യസ്നേഹം വിട്ടുള്ള കളിയില്ല സംഘപരിവാറിന്. അവരുടെ കണക്കില്‍ ഈ ലോകത്ത് രണ്ടു തരം ആളുകളേ ഉള്ളൂ..‘ഞാന്‍’ രാജ്യസ്നേഹി, ‘മറ്റവന്‍‘ രാജ്യദ്രോഹി. ഈ വരുന്ന തെരഞ്ഞെടുപ്പും സ്നേഹിയും ദ്രോഹിയും തമ്മിലുള്ള പോരാട്ടമാണത്രെ. സ്നേഹം മൂത്ത് ‘ഇന്ത്യയെ തിളക്കി‘യപ്പോള്‍ ദ്രോഹികള്‍ രാജ്യം എന്‍.ഡി.എ യില്‍ നിന്ന് തട്ടിയെടുത്തു. ആ രാജ്യം തിരിച്ചു പിടിച്ച്, ദ്രോഹികളെ പുറത്താക്കി, ഒന്ന് ക്ലീന്‍ ചെയ്ത്, രാമരാജ്യം തന്നെ സൃഷ്ടിച്ച്......
ReplyDeleteമലര്‍പൊടിക്കാരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്ന ഒരു ലക്ഷണവുമില്ല...
ഇന്നെന്തു പറ്റി ? മൊത്തം കോണ്‍ഗ്രസിതര വാര്‍ത്തകള്‍(ഉടായിപ്പു സെറ്റപ്പുകള്‍) ആണല്ലൊ.
ReplyDeleteതിരഞ്ഞെടുപ്പിനു ശേഷം ഉണ്ടാവാന്‍ പോകുന്ന കോണ്‍ഗ്രസ് ബാദധവം മുന്നില്‍ കണ്ടാണൊ?
അതൊ ഇസ്രായേലിനെ കുറിച്ചും, പാലസ്തീനിലെ നീറുന്ന പ്രസ്നങ്ങളെ കുറിച്ചെല്ലാമുള്ള ഉടായിപ്പുകള്‍ എല്ലാം തീര്‍ന്നോ?
കൊള്ളാം... ഒന്നു റിഫ്രെഷ് ആയി...
ReplyDeleteആ 16 ഒന്നിങ്ങു വന്നെകില്‍ ...
കന്നി വോട്ട് 15 വര്‍ഷമായി കുത്താതെ കിടക്കുകയാണു...
കൂട്ടുകാര ഒരു കാര്യം താങ്കളുടെ കണ്ണില്‍ പെട്ടില്ല എന്ന് തോന്നണു.നമ്മുടെ വീരന്‍ ഇന്ത്യ വിഷനില്‍ പറഞ്ഞത് കേട്ടില്ലേ പിണറായിയുടെ പ്രതികരണം കേട്ടപ്പോള്‍ വീരന് തോന്നുന്നു വീരന്‍ കൊഴികോട് സീറ്റ് പേമെന്റ് സീറ്റാണ് എന്ന് പറഞ്ഞത് സത്യമാണ് എന്ന് തോന്നുന്നു എന്ന്.അപ്പേ സത്യമല്ല എന്ന് അങേര്‍ക്കു നല്ല ഉറപ്പു ആയിരുന്നു.
ReplyDeleteമലര്‍പൊടിക്കാരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്ന ഒരു ലക്ഷണവുമില്ല...
ReplyDelete:)