Wednesday, March 4, 2009

പാക്കരണ്ണന്റെ രാഷ്‌ട്രീയ വിശകലനം

ബി.ആര്‍.പി ഭാസ്‌ക്കരന്‍ സാറാണ് സാറ്. വാര്‍ത്ത വരുമ്പോഴെക്കും പ്രതികരണം റെഡി. വാര്‍ത്തയില്‍ സത്യമുണ്ടോ കളവുണ്ടോ എന്നൊന്നും നോക്കെണ്ട കാര്യമില്ല. നമുക്ക് ഉപയോഗിക്കാന്‍ പറ്റുമെങ്കില്‍ ഏത് വാര്‍ത്തയും വിശ്വസനീയം. പക്ഷെ, ആവേശം മൂത്ത് ഭാസ്കര്‍ സാര്‍ സത്യം പറയുന്നു എന്നൊരു കുഴപ്പമുണ്ട്. സത്യം കാണണേല്‍ ഇത്തിരി ഒന്ന് സൂച്ചിച്ചു വായിക്കണം എന്നു മാത്രം.

പൊന്നാനിയാണ് പ്രശ്നം. 20 മണ്ഡലങ്ങളില്‍ ബാക്കി പത്തൊന്‍പതിലും കുഴപ്പമില്ല എന്നദ്ദേഹം പോലും സമ്മതിക്കുന്നു എന്ന് തോന്നുന്നു.

“മ്‌അദനിയുടെ പത്തു കൊല്ലത്തെ കാരാഗൃഹവാസത്തിന് കളമൊരുക്കിയത് സി.പി.എം. നയിച്ച മുൻ സര്‍ക്കാരാണ്. മ്‌അദനിയെ അറസ്റ്റ് ചെയ്തത് നായനാര്‍ സര്‍ക്കാർ അതിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകപോലും ചെയ്തു” എന്നദ്ദേഹം പറയുന്നു.

അന്ന് കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പ്രതിപ്പട്ടികയില്‍ മദനി ഉണ്ടായിരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക, നിയമത്തിന്റെ മുന്നിലെത്തിക്കുക എന്നതൊക്കെ സര്‍ക്കാരിന്റെ ചുമതല. നിയമം, ഭരണഘടന എന്നിവയെക്കുറിച്ചൊക്കെ വാചാലരാകുന്ന ഇവര്‍ക്ക് അന്ന് നിയമപരമായി, ഭരണഘടനാപരമായി സര്‍ക്കാര്‍ ചെയ്തതിനെ ഒരു പ്രത്യേകശൈലിയില്‍ കുറ്റം പറയുന്നത് ഫലിതം. അന്ന് സര്‍ക്കാര്‍ ചെയ്യേണ്ട ജോലി ചെയ്തു എന്ന് ഇത്തിരി വളഞ്ഞ വഴിക്കാണെങ്കിലും സമ്മതിക്കുന്ന ഭാസ്കര്‍ സാര്‍ നീണാൾ വാഴട്ടെ.

തുടര്‍ന്ന്‍ അദ്ദേഹം എഴുതുന്നു

“പക്ഷെ ശിക്ഷിക്കപ്പെടാതെ, ജാമ്യവും പരോളും നിഷേധിക്കപ്പെട്ട്, മ്‌അദനി വളരെക്കാലം ജയിലില്‍ കഴിഞ്ഞപ്പോള്‍ സി.പി.എം. അദ്ദേഹത്തിന് നീതി നല്‍കണമെന്ന വാദം ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നു. ”

തള്ളേ..ഇതിലും കുറ്റത്തിന്റെ ധ്വനിയോ? അറ്സ്റ്റ് ചെയ്യേണ്ട പ്രതിയെ അറസ്റ്റ് ചെയ്യുന്നു. പക്ഷെ പിന്നീടത് മനുഷ്യാവകാശപ്രശ്നമായി മാറുന്നു. സ്വാഭാവികമായും നീതി നിഷേധിക്കപ്പെടുന്നവന്റെ കൂടെ നില്‍ക്കുന്ന സി.പി.എം ആ പ്രശ്നം ഏറ്റെടുക്കുന്നു. അതില്‍ എവിടെയാണ് സാർ പ്രശ്നം?

മനുഷ്യാവകാശപ്രവര്‍ത്തകനായ ഭാസ്കര്‍ സാര്‍ സി.പി.എം എന്ത് ചെയ്യണം എന്നാണാവോ പറയുന്നത് ? അല്ല ഈ രണ്ട് സമയങ്ങളിലും സാറിന്റെന്റെ നിലപാട് എന്തായിരുന്നുവോ ആവോ? ഈ പോസ്റ്റിലും അദ്ദേഹത്തിനെ ബ്ലോഗിലൊട്ടാകെ തിരഞ്ഞിട്ടും ഒന്നും കാണുന്നില്ല കേട്ടാ..

“നന്ദിസൂചകമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പി. ഇടതു മുന്നണിയെ പിന്തുണച്ചു. ഇടതു മുന്നണിയുടെ 2006ലെ വൻ വിജയം സാധ്യമാക്കിയ ഘടകങ്ങളിൽ ഒന്ന് പി.ഡി.പി.യും മറ്റേതാനും മുസ്ലിം സംഘടനകളും നല്‍കിയ പിന്തുണയാണ്”. അദ്ദേഹം തുടരുകയാണ്,

“പൊന്നാനി സീറ്റ് ആവശ്യപ്പെട്ടതും സി.പി.എം. ആ ആവശ്യം ചെവിക്കൊള്ളാൻ തയ്യാറായതും നിയമസഭാ തെരഞ്ഞെടുപ്പിൽ നൽകിയ പിന്തുണയോടെ അവർ തമ്മിലുള്ള കണക്ക് തീർന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നു.“

വിജയം സാധ്യമാക്കിയ മറ്റു ഘടകങ്ങളൊന്നുമില്ലേ ഭാസ്‌ക്കരണ്ണാ? ഇടത് പക്ഷത്തിന്റെ നിലപാടുകളിലെ ശരി മനസ്സിലാക്കുന്ന പലരും അവരെ പിന്തുണച്ചു എന്നു വരില്ലേ? അങ്ങനെ പിന്തുണച്ചാൽ അതിലെന്തര് പ്രശ്നം? അതിലും കൊയപ്പം കാണണേല്‍ ചില്ലറ ഇടത് വിരോധമൊന്നും പോര കേട്ടാ.

പി.ഡി.പി പൊന്നാനി സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് ഖണ്ഡിതമായി പറയാന്‍ തെളിവുകളില്ല. ചെവിക്കൊള്ളാന്‍ തയ്യാറായിട്ടില്ല എന്നത് നമുക്കറിയാം. അവിടെ മത്സരിക്കുവാന്‍ പോകുന്നത് സി.പി.ഐ സ്വതന്ത്രനായിരിക്കും എന്ന് കേള്‍ക്കുന്നു. സ്ഥിരമായി തോറ്റുകൊണ്ടിരിക്കുന്ന മണ്ഡലം എന്ന് ഭാസ്കര്‍സാര്‍ തന്നെ പറയുന്ന അവിടെ എല്ലാക്കാലവും തോറ്റുകൊള്ളാം എന്ന് ഇടതുമുന്നണിക്ക് വല്ല നേര്‍ച്ചയും ഉണ്ടോ? നേര്‍ച്ച വേണോ? മണ്ഡലത്തിന്റെ പ്രത്യേകതകള്‍ നോക്കി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് തെരഞ്ഞെടുപ്പിന്റെ രീതി തന്നെയല്ലിയോ.

“പക്ഷെ ഒരു ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കും: കമ്മ്യൂണിസ്റ്റ് വിപ്ലവത്തിലേയ്ക്കുള്ള കേരള പാത ഓടുന്നത് പി.ഡി.പി.യിലൂടെയാണോ?”

അണ്ണാ, ഒരു കാര്യം അണ്ണൻ വെട്ടിത്തുറന്നു പറയാമോ? കമ്യൂണിസ്റ്റ് വിപ്ലവത്തിലേക്കുള്ള പാത എതിലേക്കൂടെ ഓടണം എന്നൊന്നു പറയണ്ണാ..അണ്ണനു പഠിക്കാൻ ഈ മരത്തലയൻ തയ്യാർ..

അതിനൊന്നും തയ്യാറാകാതെ പി.ഡി.പിക്ക് കൊടുക്കാത്ത സീറ്റിനെപ്പറ്റി കൊടുത്തെന്ന് പറഞ്ഞ് പോസ്റ്റിടുക. എന്നിട്ട് സംശയങ്ങള്‍ ഉയര്‍ത്തുക. ഇതൊരു തറ നമ്പറാണണ്ണാ.

ഒരു കാര്യം പറഞ്ഞോട്ടെ..ബാക്കി 19ലും പ്രശ്നമില്ലെങ്കില്‍ ഇതങ്ങ് സഹിച്ചേരെ ഭാസ്കരണ്ണ. ഹല്ല പിന്നെ.

5 comments:

  1. ബി.ആര്‍.പി ഭാസ്‌ക്കരന്‍ സാറാണ് സാറ്. വാര്‍ത്ത വരുമ്പോഴെക്കും പ്രതികരണം റെഡി. വാര്‍ത്തയില്‍ സത്യമുണ്ടോ കളവുണ്ടോ എന്നൊന്നും നോക്കെണ്ട കാര്യമില്ല. നമുക്ക് ഉപയോഗിക്കാന്‍ പറ്റുമെങ്കില്‍ ഏത് വാര്‍ത്തയും വിശ്വസനീയം.അല്ലേ സാറേ?

    ReplyDelete
  2. സ്വയം പ്രഖ്യാപിത സര്‍വകലാശാലയായി കുറെ പേര്‍ ഉണ്ട്. അക്കൂട്ടത്തില്‍ പെടുത്താവുന്ന ചിലരുണ്ട് കേരളത്തില്‍. മുതലാളിത്തം തകര്ന്നടിയുംബോഴും അവരാണ് ശരിയെന്നു പറയാന്‍ പഠിച്ചവര്‍. അവര്‍ മാറ്റിപ്പറയില്ല എന്റെ മരത്തലയാ....ഒരു ചാണ്‍ വയറു തന്നെ പ്രശ്നം! സസ്നേഹം.....വാഴക്കോടന്‍.

    ReplyDelete
  3. അവിഞ്ഞ കുറേ മാധ്യമ വിശാരദന്മാരുണ്ട് നമ്മുടെ നാട്ടില്‍. മനുഷ്യാവകാശപ്രവര്‍ത്തനവും മുത്തങ്ങ സമരവും ഒക്കെയായി വലീയ തിരക്കുള്ള ഈ ആള്‍ക്കാര്‍ ബ്ലോഗില്‍ അങ്ങനെ എഴുതിയിടും, പത്രത്തില്‍ എഴുതിവിടുന്നതുപോലെ. ബ്ലോഗാ‍വുമ്പോള്‍ ബോധമുള്ളവര്‍ തിരിച്ച് ചില സംശയങ്ങള്‍ ചോദിച്ചാല്‍ തിരക്കുകാരണം മറുപടിയെഴുതില്ല. അവിടെ അഭിലാഷ് ചില ചോദ്യങ്ങള്‍ ചോദിച്ചു. അതിനൊന്നും മറുപടിയില്ല.

    ReplyDelete
  4. Brp is also a blogger.but i hv not seen him commenting any of other blogs so far.nay b there,i hv not seen it.

    ReplyDelete