Sunday, March 29, 2009

അമ്മയും കുഞ്ഞും

"എന്റെ മകന്‍ ധീരനാണ്‌. അവനെക്കുറിച്ച്‌ എനിക്ക്‌ അഭിമാനം മാത്രമേയുള്ളൂ" -

പിലിഭിത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി വരുണ്‍ഗാന്ധിയുടെ അമ്മയും പാര്‍ട്ടി നേതാവുമായ മേനക ഗാന്ധി

ഭൌ ഭൌ..മ്യാവൂ.മ്യാവൂ..കാ‍..കാ..കാ‍...ഇമ്പേ..ഇമ്പേ...ഗ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്....

പേടിക്കണ്ട. “കാക്കക്കും തന്‍‌കുഞ്ഞ് പൊന്‍‌കുഞ്ഞാണെന്ന് കരുതി ഇങ്ങനെ കടത്തിപ്പറയരുത് വരുണിന്റമ്മേ ” എന്ന് മേനകയ്ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞതാണ്.

*

ആര്‍.എം.എസ്‌. ഓഫീസിലെ ജീവനക്കാരന്‍ യഥാസമയം എത്താത്തതിനാല്‍ ഷൊറണൂരില്‍നിന്ന്‌ ശനിയാഴ്‌ചരാവിലെ പോകേണ്ട അറുപതോളം തപാല്‍ബാഗുകള്‍ കൊണ്ടുപോകാനായില്ല എന്ന് വാര്‍ത്തകള്‍ പറയുന്നു.

എഴുതാത്ത കത്തുകള്‍ പോലും കൃത്യമായി ഡെലിവറി നടത്തുന്ന മനോരമ, മാതൃഭൂമി,മംഗളം, മാധ്യമം, പോസ്റ്റാപ്പീസുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ, എഴുതിയ കത്തുകള്‍ പോലും കൃത്യസമയത്ത് ഡെലിവറി ചെയ്യാന്‍ സാധിക്കാത്ത ഷൊറണ്ണൂര്‍ പോസ്റ്റാഫീസ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടണം.

*

ഭാസ്കരേട്ടന്റെ ഒരു വിശദീകരണം വന്നു അതിങ്ങനെ:

“കിരണ്‍: Bloggers for Shashi Tharoorന്റെ സന്ദേശം കിട്ടിയപ്പോള്‍ അതിനെക്കുറിച്ച് പരാമര്‍ശിക്കാമെന്ന് കരുതി. നെറ്റില്‍ തരൂരിനെതിരായ പ്രചരണവും നടക്കുന്നതുകൊണ്ട് അക്കാര്യവും പരാമര്‍ശിച്ചു. ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കൊ കക്ഷിക്കൊ മുന്നണിക്കൊ അനുകൂലമായൊ പ്രതികൂലമായൊ ഇപ്പോള്‍ എഴുതാന്‍ ഉദ്ദേശിക്കുന്നില്ല. മറ്റ് അവസരങ്ങളിലെന്നപോലെ തെരഞ്ഞെടുപ്പ് കാലത്തും ഒരു സ്ഥാനാര്‍ത്ഥിക്കൊ കക്ഷിക്കൊ എന്ത് സംഭവിക്കുന്നുവെന്നതിനെ ഒരു വലിയ കാര്യമായി ഞാന്‍ കാണുന്നില്ല. സമൂഹത്തിന് എന്ത് സംഭവിക്കുന്നുവെന്നതാണ് പ്രശ്നം. “

നമ്മള്‍ പ്ലാച്ചിമടയുടെ അളുകളും ശശിതരൂര്‍ കൊക്കക്കോളയുടെ ആളും ആണെങ്കിലും പ്രശ്നമൊന്നുമില്ല. സന്ദേശം കിട്ടിയ ഉടനെ സഹായിക്കാമെന്നു കരുതും. സഹായിക്കും. പോസ്റ്റിലെ ബൂലോഗം വികസിച്ച് കമന്റില്‍ നെറ്റ് ആകും. തിരുവനന്തപുരത്തിനു പറ്റിയ സ്ഥാനാര്‍ത്ഥി എന്നത് തരൂരിനനുകൂലമായ പരാമര്‍ശമല്ല. തെരഞ്ഞെടുപ്പ് കാലത്തോ അല്ലാത്തപ്പോഴോ സ്ഥാനാര്‍ത്ഥിക്കോ കക്ഷിക്കോ എന്ത് സംഭവിക്കുന്നുവെന്നതിനെ കാര്യമായി കാണുന്നില്ലെങ്കിലും കിട്ടിയ ചാന്‍സിനു സി.പി.എം ഭര്‍സനം ഒരു വീക്ക്നെസ്സാണ്. ഗീലാനിയെ അറസ്റ്റ് ചെയ്താല്‍ സി.പി.എമ്മിനു സംഘപരിവാര്‍ അജണ്ടയാണെന്ന് ഉടനെ പോസ്റ്റിടും. പി.ഡി.പി പിന്തുണ പ്രഖ്യാപിച്ചാല്‍ വിപ്ലവത്തിന്റെ പാത പി.ഡി.പിയിലൂടെയോ എന്ന് ഉടന്‍ പോസ്റ്റിടും. അതെ അതെ അതെ..സമൂഹത്തിന് എന്ത് സംഭവിക്കുന്നു എന്നത് തന്നെയാണ് പ്രശ്നം. ഞാനും എന്റെ കെട്ട്യോളും കുട്ട്യോളും തട്ടാനും മാത്രമുള്ള സമൂഹത്തിന്.

4 comments:

 1. "എന്റെ മകന്‍ ധീരനാണ്‌. അവനെക്കുറിച്ച്‌ എനിക്ക്‌ അഭിമാനം മാത്രമേയുള്ളൂ" -

  പിലിഭിത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥി വരുണ്‍ഗാന്ധിയുടെ അമ്മയും പാര്‍ട്ടി നേതാവുമായ മേനക ഗാന്ധി

  ഭൌ ഭൌ..മ്യാവൂ.മ്യാവൂ..കാ‍..കാ..കാ‍...ഇമ്പേ..ഇമ്പേ...ഗ്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്....

  പേടിക്കണ്ട. “കാക്കക്കും തന്‍‌കുഞ്ഞ് പൊന്‍‌കുഞ്ഞാണെന്ന് കരുതി ഇങ്ങനെ കടത്തിപ്പറയരുത് വരുണിന്റമ്മേ ” എന്ന് മേനകയ്ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞതാണ്.

  ReplyDelete
 2. ഒറ്റ പട്ടികുഞ്ഞിനെ പോലും നോവിക്കരുതെന്ന് പറയുന്ന അമമ മനുഷ്യ കുഞ്ഞുങ്ങളുടെയൊക്കെ തല കണ്ടിക്കണമെന്ന് പറയുന്ന മകനെ സപ്പോര്‍ട്ട് ചെയതല്ലേ മതിയാവൂ..

  ReplyDelete
 3. എഴുതാത്ത കത്തുകള്‍ പോലും കൃത്യമായി ഡെലിവറി നടത്തുന്ന മനോരമ, മാതൃഭൂമി,മംഗളം, മാധ്യമം, പോസ്റ്റാപ്പീസുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ, എഴുതിയ കത്തുകള്‍ പോലും കൃത്യസമയത്ത് ഡെലിവറി ചെയ്യാന്‍ സാധിക്കാത്ത ഷൊറണ്ണൂര്‍ പോസ്റ്റാഫീസ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടണം.
  വളരെ മനോഹരമായിരിക്കുന്നു

  ReplyDelete
 4. പാക്കര‍ണ്ണന്റെ മര്‍മ്മത്ത് ഇങ്ങനെ അടിക്കല്ലേന്ന്....

  ReplyDelete