Thursday, March 12, 2009

കൈപ്പത്തിക്ക് കരുത്തു പകരുമ്പോൾ

മരത്തലയന്‍ നോക്കി ഇരിപ്പായിരുന്നു. അല്ല ഒന്നും കാണാതെ അത്ഭുതക്കുട്ടി പൊഴേല്‍ ചാടൂല്ലല്ലോ. മൂന്നാമങ്കത്തിനു ചാന്‍സില്ലാത്തതോണ്ടല്ലേ പഹയന്‍ മോഡി വഴി വികസിച്ച് ഇടതിനെ ഊതി ഊതി ഊഡീഎഫ്ഫില്‍ എത്താന്‍ നോക്കുന്നതെന്ന് അന്നേ തോന്നിയിരുന്നു. അങ്ങനെ വാച്ച് ചെയ്ത് വാച്ച് ചെയ്ത് ഇരിക്കവേ ദാ വന്‍ രാഷ്ട്രീയപ്രാധാന്യമുള്ളതെന്ന് കാഗസ് നാനിമാര്‍ വിശേഷിപ്പിക്കുന്ന വാര്‍ത്ത. ഒരു പൂച്ചയുടെ പൂച്ച പുറത്ത് ചാടി എന്നല്ല തലക്കെട്ട് , എന്നാലും സംഭവം അത് തന്നെ. മ്മടെ അബ്ദുള്ളക്കുട്ടിയണ്ണന്‍ കാങ്ക്രസ്സില്‍ ചേര്‍ന്നേക്കുമെന്ന്. അത് മാത്രമോ ഇത്തവണത്തെ ലോകസഭാതെരഞ്ഞെടുപ്പില്‍ ഊഡീയെഫ്ഫിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ച്‌ വര്‍ഷമായി എം പിയായി കേന്ദ്രത്തില്‍ മന്‍മോഹന്‍സിങിന്റേയും സോണിയാഗാന്ധിയുടേയും കരങ്ങള്‍ക്ക്‌ കരുത്തുപകരുകയാണ്‌ ചെയ്‌തത് എന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞത് വായിച്ചപ്പോള്‍ മരത്തലയന്‍ പോലും കരഞ്ഞു പോയി‌. നീയേത് പക്ഷത്തിന്റെ ബാനറില്‍ ജയിച്ച എം.പിയായിരുന്നുവെന്ന് ഓര്‍മ്മയുണ്ടോ കുണ്ടാ എന്നൊന്ന് ചോദിച്ചുപോയി.

ഈ കുറച്ച് ദിവസത്തെ സുയിപ്പീരുകയിഞ്ഞാ അബ്ദുവിനു മനസ്സിലാകും കാങ്ക്രസ്സില്‍ ചേര്‍ന്നത് തന്റെ ചരിത്രപരമായ മണ്ടത്തരമായിരുന്നെന്ന്. ഒന്നാമത്തെയും രണ്ടാമത്തെയും അവസാനത്തെയുമൊക്കെയായ മണ്ടത്തരം. അല്ല മണ്ടത്തരത്തിനു കോപ്പി റൈറ്റൊന്നുമില്ലല്ലോ. എലച്ചന്‍ കയിഞ്ഞാപ്പിന്നെ ഓനെക്കൊണ്ട് പത്രമുത്തശ്ശിമാര്‍ക്ക് പ്രയോശനമൊന്നുമില്ല. ഓന്റെ കാര്യം ഗോപി തന്നെ. വല്ല സീറ്റുമൊപ്പിച്ച് എം.പി.സ്ഥാനത്ത് തുടരാമെന്നു വെച്ചാല്‍ നടക്കുന്ന കോളുമില്ല. എലച്ചനു നിക്കാന്‍ പറ്റുവാരിക്കും...കെട്ടി വെക്കാന്‍ കാശ് ആരെങ്കിലും കൊടുക്കുമെങ്കില്‍ പിന്നെ നിക്കാനാണോ പാട്.

*

വടക്കന്റെ കോലം യൂത്തന്മാര്‍ കത്തിച്ചത്രെ. അങ്ങ് സാംസ്കാരിക തലസ്ഥാനത്ത്. കത്തിക്കുന്നതിനു മുന്‍പ് കോലത്തെ വലിച്ചു കീറി ചപ്പിലക്കെട്ടാക്കി കത്തിക്കുക എന്ന പുത്തന്‍ സമരമുറയായിരുന്നുവത്രെ അരങ്ങേറിയത്. വാര്‍ത്തയെന്ന് രണ്ടക്ഷരത്തില്‍ കൊളുത്തി ഒന്നാം പേജില്‍ പോട്ടം സഹിതം ഇട്ടാല്‍ കിണ്ണന്‍ കാച്ചി ഐറ്റം ആവുമായിരുന്നു. എന്ത് ചെയ്യാം. മനോരമയെന്നു പേരുണ്ടെങ്കിലും മുത്തശ്ശിക്ക് പഴേ പോലൊന്നും കാഴ്ചയില്ല മക്കളേ..മുത്തശ്ശി ഒന്നും വ്യകതമായി കണ്ടതുമില്ല. വ്യകതമായി കാണാത്തതുകൊണ്ട് ഒന്നാം പേജില്‍ ഇട്ടതുമില്ല. ഇട്ടോന്ന് ചോദിച്ചാ ഉറപ്പുമില്ല മക്കളെ. ഈ വയസാങ്കാലത്ത് എല്ലാം കാണണമെന്ന് വാശി പിടിക്കല്ലെ മക്കളെ..മുത്തശ്ശി ബൈനാക്കുലറും വെച്ചങ്ങ് ദില്ലീലോട്ട് നോക്കിയിരുപ്പല്ലാരുന്നോ...ആ കേരള ഹൌസിന്റെ വരാന്തയില്‍ ഒന്നു രണ്ടു കുട്ടികള്‍ കൊത്താ‍ങ്കല്ലും കളിച്ചുകൊണ്ടിരിപ്പല്ലാരുന്നോ. അവരങ്ങ് വളര്‍ന്ന് വലുതായി, ചില പോസ്റ്ററൊക്കെ ഒട്ടിക്കുമെന്നും അത് വലിയ വാര്‍ത്തയാക്കിക്കൊടുക്കാമെന്നുമൊക്കെ സൊപ്നം കണ്ടുകൊണ്ടിരുപ്പല്ലാരുന്നോ..ആ നേരത്തല്ലിയോ വടക്കനെ വെടക്കാക്കിയത്. മുത്തശ്ശിയൊന്നും കണ്ടില്ല മക്കളെ കേട്ടില്ല മക്കളെ.

*
അതു പോലെ ഈ മുത്തശ്ശി കാണാത്ത ഒരു കാര്യം കൂടി സാംസ്കാരിക തലസ്ഥാനത്തുണ്ടായി എന്നാണ് നമ്മുടെ ശത്രുക്കൾ പറഞ്ഞു പരത്തുന്നത് മക്കളേ..മെത്രാന്മാരു അരമനക്കകത്തിരുന്നു അരമനേടേ കാര്യം നോക്കിയാ മതി... വടക്കനെ സ്ഥാനാർത്തിയാക്കാൻ നോക്കണ്ടാന്ന് യൂത്തന്മാരു പറഞ്ഞത്രെ..എന്തു ചെയ്യാനാ മക്കളേ..ഈ മുത്തശ്ശിക്ക് പഴയ പോലെ കണ്ണു കാണുന്നില്ല മക്കളേ..അങ്ങനെയൊക്കെ ആണേലും എം എ ബേബീന്റെ ആ കുരുത്തകെട്ട സഖാക്കൾ സാറന്മാർ ഇറക്കിയ സീ ഡി ഞാൻ കണ്ടൂട്ടോ....

**

പൊന്നാനി കിട്ടിയില്ലേല്‍ ഇരുപതിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് സി.പി.ഐ അണ്ണന്മാര്‍ സംസ്ഥാന സമിതിയില്‍ തീരുമാനിച്ചെന്ന വാര്‍ത്ത വായിച്ച് വായിച്ച് സന്തോഷം കൊണ്ട് മരത്തലയനിരിക്കാന്‍ വയ്യാരുന്നു. അതൊന്ന് ഔദ്യോഗികമായി വായിക്കാന്‍ ജനയുഗത്തിനായി പരക്കം പാഞ്ഞൊരു പാച്ചില്‍. അവസാനം പത്രം കിട്ടിയപ്പോ അരിച്ചു പെറുക്കി വായിച്ചപ്പോ മരത്തലയനു നിരാശകൊണ്ട് ഇരിക്കാന്‍ വയ്യേ..പത്രത്തിലെങ്ങുമില്ല വാര്‍ത്ത. അപ്പോ പിന്നെ മകാരപ്പത്രങ്ങള്‍ പറഞ്ഞതേത് പൊന്നാനി, ഏത് സിപിഐ. ഏത് 20 സീറ്റ്. ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. വാര്‍ത്തയുണ്ടാക്കാന്‍ സി.പി.ഐ സംസ്ഥാനക്കമ്മിറ്റിയിലെ അടച്ചിട്ട മുറിയിലെ ചര്‍ച്ചയും മകാരങ്ങള്‍ക്കുപയോഗപ്പെടും. സി.പി.എമ്മിനിത്തിരി ആശ്വാസമായിക്കാണും. കാമറ ചില സമയത്തെങ്കിലും നടുമുറ്റത്തു നിന്ന് മാറിക്കിട്ടുമല്ലോ.

***

ജഗതലപ്രതാപന്‍ വിട്ടലാചാര്യയുടെ സിനിമയിലെ കഥാപാത്രമല്ലെ..മുത്തശ്ശിയെപ്പോലെ മരത്തലയനും ഓര്‍മ്മ പിടിക്കുന്നില്ല. സാംസ്കാരിക തലസ്ഥാനത്തും ഒരു പ്രതാപന്‍ ആരാച്ചാരുടെ കഥയുമായി രംഗത്ത് വന്നിട്ടുണ്ട്. ആളു ചില്ലറയല്ല. മുന്‍ വക്താവ്(!) ആയിരുന്നു. വടക്കെനെതിരെ വക്താവ് വേഷത്തില്‍ ചിലതൊക്കെ വ്യക്തമായി പറഞ്ഞതിനാണ് ഈ വക്താവ് മുന്‍ വക്താവായത്. കോണ്‍ഗ്രസ്സിലെ തമാശകള്‍ക്ക് അന്ത്യമില്ല‍. എത്രയെത്ര പുത്തന്‍ പോസ്റ്റുകള്‍. മുന്‍ വെള്ളം കോരി, മുന്‍ വിറകുവെട്ടി എന്നൊക്കെ കേട്ടാലും നോ നാണം. നോ മാനം. സോ നോ കമന്റ്സ്.

എന്നാലും മുന്‍ വക്താവാണ് വക്താവ്. അദ്ദേഹം പറയുന്നത് കേട്ടാലാരും സമ്മതിച്ചുപോവും.

“യൂത്ത്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ നിന്ന്‌ തന്നെ പുറത്താക്കിയതിനു പിന്നില്‍ മത്സര ദാഹിയായ ആരാച്ചാര്‍. ടോം വടക്കനായിരിക്കാം ആ ആരാച്ചാര്‍. തൃശൂരില്‍ വടക്കന്‍ മത്സരിച്ചാല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി താന്‍ മത്സരിക്കും. എല്ലാ പാര്‍ട്ടികളു​േ​ടയും സമുദായങ്ങളുടേയും പിന്തുണയുള്ള സ്ഥാനാര്‍ഥിയായാണ് താന്‍ മത്സരിക്കുക.”

2 comments:

  1. വടക്കന്റെ കോലം യൂത്തന്മാര്‍ കത്തിച്ചത്രെ. അങ്ങ് സാംസ്കാരിക തലസ്ഥാനത്ത്. കത്തിക്കുന്നതിനു മുന്‍പ് കോലത്തെ വലിച്ചു കീറി ചപ്പിലക്കെട്ടാക്കി കത്തിക്കുക എന്ന പുത്തന്‍ സമരമുറയായിരുന്നുവത്രെ അരങ്ങേറിയത്. വാര്‍ത്തയെന്ന് രണ്ടക്ഷരത്തില്‍ കൊളുത്തി ഒന്നാം പേജില്‍ പോട്ടം സഹിതം ഇട്ടാല്‍ കിണ്ണന്‍ കാച്ചി ഐറ്റം ആവുമായിരുന്നു. എന്ത് ചെയ്യാം. മനോരമയെന്നു പേരുണ്ടെങ്കിലും മുത്തശ്ശിക്ക് പഴേ പോലൊന്നും കാഴ്ചയില്ല മക്കളേ..മുത്തശ്ശി ഒന്നും വ്യകതമായി കണ്ടതുമില്ല. വ്യകതമായി കാണാത്തതുകൊണ്ട് ഒന്നാം പേജില്‍ ഇട്ടതുമില്ല. ഇട്ടോന്ന് ചോദിച്ചാ ഉറപ്പുമില്ല മക്കളെ. ഈ വയസാങ്കാലത്ത് എല്ലാം കാണണമെന്ന് വാശി പിടിക്കല്ലെ മക്കളെ..

    ReplyDelete
  2. തള്ളേ കൊള്ളാം

    ReplyDelete