Friday, March 27, 2009

ഏൿച്വലി, വാട്ട് ഈസ് ദി പ്രോബ്ലം?

മാധ്യമങ്ങളെ എല്ലാരും ചേര്‍ന്ന് കൊല്ലാക്കൊല പണ്ണാതെ. നാലാമത്തെ തൂണിനു വല്ലതും പറ്റിയാല്‍ നിങ്ങളുടെ സോ കോള്‍ഡ് ജനാധിപത്യത്തിന്റെ മറ്റു മൂന്നു തൂണുകള്‍ക്ക് എന്ത് സംഭവിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ?

എന്താ ഇപ്പോഴത്തെ നിങ്ങളുടെ പരാതി? വി.എസ്. കാരാട്ടിനു കത്തയച്ചെന്നു വാര്‍ത്ത കൊടുത്തതോ? അതോ അത് സ്ഥിരീകരിച്ചിട്ടില്ല എന്നു പറഞ്ഞതോ? അതോ സ്ഥിരീകരിക്കാത്ത കത്തിന്റെ പൂര്‍ണ്ണരൂപം പ്രസിദ്ധീകരിച്ചതോ? ഏൿച്വലി എന്താ നിങ്ങടെ പ്രശ്നം?

വി.എസ് കത്തയച്ചിട്ടില്ല എന്ന് ഇപ്പോള്‍ തെളിഞ്ഞല്ലോ. അങ്ങനെ ഒരു കത്ത് താന്‍ അയച്ചിട്ടില്ല എന്ന് വി.എസ്സും അങ്ങിനെ ഒരു കത്ത് ലഭിച്ചിട്ടില്ല എന്ന് കാരാട്ടും പറഞ്ഞില്ലേ? പോരേ..പത്രങ്ങളിങ്ങനെ വാര്‍ത്ത കൊടുക്കാതിരുന്നെങ്കില്‍ ഇങ്ങനെ ഒരു നിഷേധം വരുമായിരുന്നോ? നിജസ്ഥിതി വെളിവാകുമായിരുന്നോ? ഇല്ലല്ലോ...? സത്യം പുറത്ത് കൊണ്ടു വന്നതിനു മാധ്യമങ്ങളെ അഭിനന്ദിച്ചില്ലെങ്കിലും സാരമില്ല. പക്ഷെ ഇങ്ങനെ ഊതരുത്.

*

വി.എസ് കാരാട്ടിനു കത്തയച്ചു എന്ന വാര്‍ത്തയിലെ ഒരു വാക്ക് മാത്രമാണ് വിമര്‍ശകരേ തെറ്റിയത്. കത്തയച്ചു എന്നതും കാരാട്ടിനാണ് അയച്ചത് എന്നതും നൂറു ശതമാനവും ശരിയാണ്. അയച്ച ആളെ പരാമര്‍ശിച്ചതില്‍ ചെറിയ പിശകു പറ്റി. അത്രയേ ഉള്ളൂ. വി.എസ്. അയക്കാതിരുന്നതിനു മാധ്യമങ്ങളെന്തു ചെയ്യാനാണ്? അദ്ദേഹം അയച്ചില്ലെങ്കിലും എം.വി.രാഘവന്‍ അയച്ചിട്ടുണ്ട്. അത് പോരേ?

ഒരു വാക്കൊക്കെ ആര്‍ക്കും തെറ്റും. അല്ലാതെ വി.എസ്സിനെയും എം.വി.രാഘവനേയും തിരിച്ചറിയാന്‍ കഴിയാത്ത, ചരിത്രബോമില്ലാത്ത പിള്ളേരെ ഡെസ്കിലും, ചാനല്‍ റൂമിലുമൊക്കെ നിരത്തിയിരുത്തിയിരിക്കുന്നതു കൊണ്ടൊന്നുമല്ല. രാഷ്‌ട്രീയ പ്രശ്‌നോത്തരി- 1001 ചോദ്യങ്ങളും ഉത്തരങ്ങളും എന്ന പുസ്തകം വായിച്ചു പഠിച്ചാൽ മാധ്യമ പ്രവർത്തനാകാൻ ഒക്കുമോ? എന്തരോ എന്തോ?

*

മദനിയല്ല ലാവലിന്‍ തന്നെ പ്രധാന വിഷയം: അബ്ദുള്ളക്കുട്ടി
അബ്ദുള്ളക്കുട്ടി ഒരു വിഷയമേ അല്ല: ജനം

ലാവലിന്‍ ചീറ്റിയപ്പോള്‍ മദനിയെ കൊണ്ടു വന്നു. ഇപ്പോള്‍ മദനിയും ചീറ്റിയപ്പോള്‍ വീണ്ടും ലാവലിനിലേയ്ക്ക്. from post to pillar എന്ന് ആംഗലേയത്തില്‍ പറയുന്നത് ഇതിനാണോ?

*


ഇ.അഹമ്മദിക്ക പൊന്നാനിയില്‍ നിന്ന് ഓടിപ്പോയത് തോല്‍ക്കുമെന്ന് പേടിച്ചിട്ടാണെന്ന കല്ലുവെച്ച നുണ പേര്‍ത്തും പേര്‍ത്തും ആവര്‍ത്തിക്കുന്ന വിമര്‍ശകപ്പരിഷകളേ ഒരു കാര്യം മനസ്സിലാക്കുക. പേടി എന്ന വാക്ക് അദ്ദേഹത്തിന്റെ നിഘണ്ടുവിലില്ല. മാത്രമല്ല, “സി.പി.എം പൊന്നാനിയില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ഥിക്കെതിരെ പൊതുസ്ഥാനാര്‍ഥി“യെ നിര്‍ത്തും എന്നദ്ദേഹത്തിനു മുന്‍പേ കൂട്ടി അറിയാമായിരുന്നു. താനും ഒന്നാം തരം പൊതുസമ്മതന്‍ ആയിരിക്കെ പൊന്നാനിയിലെ മത്സരം പൊതുസമ്മതന്‍ v/s പൊതുസമ്മതന്‍ ആയിപ്പോകുമായിരുന്നു. ഏത് പൊതുസമ്മതനു വോട്ട് ചെയ്യണം എന്ന് ആലോചിച്ച് ആലോചിച്ച് ജനത്തിനു പ്രാന്തിളകുമായിരുന്നു. താന്‍ ഇത്രയും കാലം സേവിച്ച (അപ്പോസ്റ്റഫി ഇല്ല) പൊന്നാനിക്കാര്‍ക്ക് അത്തരമൊരു ദുര്‍ഗതി...ഹോ...ആലോചിക്കാന്‍ പോലും അഹമ്മദിക്കക്ക് വയ്യാരുന്നു.

ഹും...തോല്‍ക്കാന്‍ പേടിയാണത്രെ..വിമര്‍ശകരുടെ വര്‍ത്തമാനം കേട്ടാല്‍ തോന്നും മലപ്പുറത്ത് തോല്‍ക്കില്ലെന്ന്..... വിമര്‍ശിക്കുന്നതിനൊരു അതിരൊക്കെ വേണം സഖാക്കളെ.

*

വെറുതെ കിട്ടുന്ന പശുവിന്റെ പല്ല് എണ്ണിനോക്കുന്ന സ്വഭാവം കുഞ്ഞാലിക്കുട്ടി സാഹിബ്ബിനു പണ്ടേ ഇല്ല. ഇപ്പോള്‍ തീരെ ഇല്ല. ആര്‍.എസ്.എസ്സിന്റെയൊ എന്‍.ഡി.എഫിന്റെയോ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് സാ‍ഹിബ് പറയുന്നത് ഉള്ളിന്റെ ഉള്ളിലെ ആ സത്യസന്ധത മൂലം തന്നെ. മദനിയുടെ വോട്ടും വേണ്ടെന്നു പറയില്ലായിരുന്നു. പക്ഷെ അവസരം കിട്ടിയില്ല. “പ്രകാശ് കാരാട്ടോ പിണറായി വിജയനോ പിഡിപി കൊടും തീവ്രവാദികളെന്ന് പ്രഖ്യാപിച്ചാലും ഇക്കുറി പാര്‍ടിയുടെ വോട്ട് ഇടതുപക്ഷത്തിനായിരിക്കും“ എന്ന് മദനി വെച്ച് കാച്ചുകയും ചെയ്‌തു. കിട്ടില്ലെന്ന് ഉറപ്പായ വോട്ട് വേണം എന്നു പറയാന്‍ ഈ സാഹിബ്ബ് വേറെ ജനിക്കണം( അല്ല പിന്നെ).

എന്‍.ഡി.എഫും ആര്‍.എസ്.എസ്സും തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത കക്ഷികളായതുകൊണ്ട് അവരുടെ നിലപാടുകള്‍ വോട്ട് വാങ്ങുമ്പോള്‍ പരിശോധിക്കേണ്ടതില്ല എന്ന പുതിയ ദര്‍ശനവും സാഹിബ് മുന്നോട്ട് വെയ്ക്കുന്നുണ്ട്. പി.ഡി.പിയുടെ ഭൂതകാല നിലപാടുകള്‍ എടുത്തിട്ട് അലക്കുന്നത് അവര്‍ ഏതൊക്കെ മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനാലാണ് എന്നത് മാത്രം സാഹിബ് പറയുന്നില്ല. പറയുമായിരിക്കും. നമുക്ക് കാത്തിരിക്കാം.

വെറുതെ കിട്ടുന്ന പശു എന്ന് വെറുതെ എഴുതിയതാണ് കേട്ടോ. കാശ് കൊടുത്താലെ പശുവിനെ കിട്ടൂ. പപ്പനാവേട്ടനോട് ചോദിച്ചാല്‍ കൃത്യമായി പറഞ്ഞു തരും.


*

ഇസ്രായേല്‍ പ്രേമവും, ഇസ്രായേല്‍ ഭക്തിയും രക്തത്തില്‍ ഓടുക. അതിന്റെ പുറത്ത് യമണ്ടന്‍ ലേഖനങ്ങള്‍ പടയ്ക്കുക. എന്നാല്‍ വോട്ട് കിട്ടാനായി പാലസ്തീന്‍ തന്റെ സ്വപ്‌നമാണെന്ന് മേനി നടിക്കുക. സോണിയാ ഗാന്ധിയെ ഒരു വകയ്ക്ക് കൊള്ളില്ലെന്ന് പറയുക. എന്നാല്‍ അതേ സോണിയയുടെ പിന്നാലെ മാഡം മാഡം എന്ന് പറഞ്ഞ് നടക്കുക. രാഷ്ട്രീയക്കാരനെ ചാക്കില്‍ പൊതിഞ്ഞ ഇറച്ചിക്കഷണം എന്നൊക്കെ വിശേഷിപ്പിക്കുക. എന്നാല്‍ ഒരു കൊച്ചുവെളുപ്പാന്‍ കാലത്ത് രാഷ്ട്രീയക്കാരന്റെ കുപ്പായവും ബോഡിയില്‍ കൊളുത്തിയിട്ട് ഇറങ്ങുക. രാഷ്ട്രീയം തെണ്ടികളുടെ അവസാനത്തെ അഭയസ്ഥാനമാണ് എന്നു പറയാതിരിക്കുക. എന്നാല്‍ രാഷ്ടീയപ്രവേശനത്തിലൂടെ അത് തെളിയിക്കുക.

ചുമ്മാ പറഞ്ഞെന്നേ ഉള്ളൂ. ആരെയും അങ്ങിനെ പ്രത്യേകിച്ച് മനസ്സില്‍ കണ്ടിട്ടല്ല.

*


വീരേന്ദ്രകുമാര്‍ അണികളെ വഞ്ചിക്കുകയാണെന്ന് സി.കെ. നാണു പറഞ്ഞത് പത്രങ്ങളിലൊന്നും വലിയ വാര്‍ത്തയായില്ല. അതില്‍ അത്ഭുതവും ഇല്ല. പട്ടി മനുഷ്യനെ കടിച്ചാല്‍ വാര്‍ത്തയല്ലല്ലോ. മനുഷ്യന്‍ പട്ടിയെ കടിയ്ക്കട്ടെ വാര്‍ത്തയാക്കാം. പുതുമ വേണം ഹേ പുതുമ. സൂര്യന്‍ കിഴക്കുദിക്കുന്നതുപോലുള്ള സംഭവങ്ങള്‍ വാര്‍ത്തയാക്കാന്‍ വേറെ ആളെ നോക്കണം.

*


‘തല‘യില്‍ മുണ്ടിട്ട് ചിലരെ കാണാന്‍ ചെന്നെന്നു കരുതി ആ ചിലരുടെ വോട്ട് കിട്ടണം എന്നില്ല. രഹസ്യമായി ചെയ്യാന്‍ ശ്രമിച്ച കാര്യം മണത്തറിഞ്ഞ് മാധ്യമങ്ങള്‍ ഒരു എക്സ്‌ക്ലൂസീവ് കാച്ചിയാല്‍ നാണക്കേടുമായി. ജമാ അത്തൈ ഇസ്ലാമിയുടെ പ്രകടനപത്രികയില്‍ പറയുന്ന ഒരു കാര്യം “ആണവകരാര്‍ റദ്ദാക്കുമെന്ന് പ്രഖ്യാപിക്കുന്നവരെ പിന്തുണയ്ക്കണം” എന്നാണ്. ആ വോട്ടുകള്‍ ആര്‍ക്ക് കിട്ടും എന്ന കാര്യം ചെന്നിത്തലയ്ക്ക് ഇപ്പോള്‍ മനസ്സിലായിക്കാണും. കുറച്ച് വെയിറ്റ് ചെയ്തിരുന്നെങ്കില്‍ ആ മുണ്ട് മുഷിയാതെയെങ്കിലും ഇരിയ്ക്കുമായിരുന്നു.

*

“എന്‍ഡിഎഫ് വര്‍ഗീയ കക്ഷിയാണോയെന്ന് ഇപ്പോള്‍ നിര്‍വചിക്കാന്‍ ഞാനില്ല. എന്‍ഡിഎഫ് അടക്കമുള്ളവരുടെ വോട്ട് വേണ്ടെന്നു പറയാനാകില്ല“ എന്ന് ചെന്നിത്തല പറഞ്ഞതിനെ മുകളില്‍ കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞതുമായി ചേര്‍ത്ത് വായിക്കേണ്ട കാര്യമില്ല. അത് വേ ഇത് റേ.

*

പിഡിപിയുമായി സിപിഐ എം സഖ്യമുണ്ടാക്കിയതില്‍ തെറ്റൊന്നുമില്ല. പണ്ട് ബിജെപിയുമായി കൂട്ടുചേര്‍ന്നവരാണ് ഇതിനെ വിമര്‍ശിക്കുന്നത്. വിശുദ്ധമായ പാര്‍ടി ഏതാണുള്ളത്. യുഡിഎഫിന് നല്ല വിജയസാധ്യതയുണ്ട്. എന്നാല്‍, ചിലയാളുകള്‍ അതില്ലാതാക്കും.

- കെ കരുണാകരന്‍

കോണ്‍ഗ്രസ്സിലെ നവംനവങ്ങളും വിവിധങ്ങളുമായ ഗ്രൂപ്പുകളുടെ നേതാക്കള്‍ “ അത് ഞാനാണോ? അത് ഞാനാണോ?“ എന്ന് പിറുപിറുക്കുന്നതായി വാര്‍ത്തയുണ്ട്.

മണ്ടന്മാർ. ഇപ്പോഴും തലയിൽ വെളിവുള്ള ഒരു നേതാവേ കോൺഗ്രസ്സിൽ ഉള്ളൂ. അത് കരുണാകരൻ തന്നെ. കണ്ടില്ലേ ഈ വയസ്സു കാലത്തും, ആ ബുദ്ധി കൂർമ്മതയ്ക്കൊരു കുറവും വന്നിട്ടില്ല. പിഡിപിയുമായി ഒരു സഖ്യവുമില്ല എന്നു പറയുന്ന സി പി ഐ എമ്മിനേയും തന്നെ ഒരു വഴിക്കാക്കി നേതൃത്വത്തിലിരിക്കുന്ന ശുംഭന്മാരേയും ലക്ഷ്യമാക്കിയുള്ള ഇരു തല മൂർച്ചയുള്ള പ്രയോഗം ! ആ രാഷ്‌ട്രീയ (കുരുട്ടു ) ബുദ്ധി കൂർമ്മതക്കു മുന്നിൽ മരത്തലയന്റെ പ്രണാമം.


*


പിഡിപിയുടെ വോട്ടിന് കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ടികളും കൊതിക്കുന്നുണ്ട്. അതു കിട്ടാത്തവര്‍ക്ക് പിഡിപി വര്‍ഗീയ പാര്‍ടിയാണ്. 2001ല്‍ ഞാന്‍ യുഡിഎഫില്‍ ഇരിക്കെ പിഡിപിക്കുകൂടി സ്വീകാര്യമായ മൂന്ന് സ്ഥാനാര്‍ഥികളെ ഞങ്ങള്‍ നിര്‍ത്തിയിരുന്നു. നമ്മള്‍ തൊട്ടുകൂടാ തീണ്ടിക്കൂടാ എന്നു പറയുമ്പോഴും ഇവരുടെയൊക്കെ വോട്ടുകള്‍ ഞാനടക്കം സ്വീകരിച്ചിട്ടുണ്ട്. മറിച്ചു പറയുന്നത് മനഃസാക്ഷിയോടുള്ള വഞ്ചനയാവും.

- കെ മുരളീധരന്‍

രാഷ്ട്രീയക്കാരൊക്കെ ഇതുപോലെ ഹിപ്പോക്രസിക്ക് അവധി പ്രഖ്യാപിക്കാന്‍ തുടങ്ങിയാല്‍ അരാഷ്ട്രീയക്കാരൊക്കെ എന്ത് ചെയ്യും? അരാഷ്ട്രീയം തെണ്ടികളുടെ അവസാനത്തെ അഭയസ്ഥാനമാണെന്ന തിരുത്ത് വായിക്കേണ്ടി വരുമോ പരദൈവങ്ങളേ...

3 comments:

  1. മാധ്യമങ്ങളെ എല്ലാരും ചേര്‍ന്ന് കൊല്ലാക്കൊല പണ്ണാതെ. നാലാമത്തെ തൂണിനു വല്ലതും പറ്റിയാല്‍ നിങ്ങളുടെ സോ കോള്‍ഡ് ജനാധിപത്യത്തിന്റെ മറ്റു മൂന്നു തൂണുകള്‍ക്ക് എന്ത് സംഭവിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ?

    എന്താ ഇപ്പോഴത്തെ നിങ്ങളുടെ പരാതി? വി.എസ്. കാരാട്ടിനു കത്തയച്ചെന്നു വാര്‍ത്ത കൊടുത്തതോ? അതോ അത് സ്ഥിരീകരിച്ചിട്ടില്ല എന്നു പറഞ്ഞതോ? അതോ സ്ഥിരീകരിക്കാത്ത കത്തിന്റെ പൂര്‍ണ്ണരൂപം പ്രസിദ്ധീകരിച്ചതോ? ഏൿച്വലി എന്താ നിങ്ങടെ പ്രശ്നം?

    വി.എസ് കത്തയച്ചിട്ടില്ല എന്ന് ഇപ്പോള്‍ തെളിഞ്ഞല്ലോ. അങ്ങനെ ഒരു കത്ത് താന്‍ അയച്ചിട്ടില്ല എന്ന് വി.എസ്സും അങ്ങിനെ ഒരു കത്ത് ലഭിച്ചിട്ടില്ല എന്ന് കാരാട്ടും പറഞ്ഞില്ലേ? പോരേ..പത്രങ്ങളിങ്ങനെ വാര്‍ത്ത കൊടുക്കാതിരുന്നെങ്കില്‍ ഇങ്ങനെ ഒരു നിഷേധം വരുമായിരുന്നോ? നിജസ്ഥിതി വെളിവാകുമായിരുന്നോ? ഇല്ലല്ലോ...? സത്യം പുറത്ത് കൊണ്ടു വന്നതിനു മാധ്യമങ്ങളെ അഭിനന്ദിച്ചില്ലെങ്കിലും സാരമില്ല. പക്ഷെ ഇങ്ങനെ ഊതരുത്.

    ReplyDelete
  2. ഇസ്രായേല്‍ പ്രേമവും, ഇസ്രായേല്‍ ഭക്തിയും രക്തത്തില്‍ ഓടുക. അതിന്റെ പുറത്ത് യമണ്ടന്‍ ലേഖനങ്ങള്‍ പടയ്ക്കുക. എന്നാല്‍ വോട്ട് കിട്ടാനായി പാലസ്തീന്‍ തന്റെ സ്വപ്‌നമാണെന്ന് മേനി നടിക്കുക. സോണിയാ ഗാന്ധിയെ ഒരു വകയ്ക്ക് കൊള്ളില്ലെന്ന് പറയുക. എന്നാല്‍ അതേ സോണിയയുടെ പിന്നാലെ മാഡം മാഡം എന്ന് പറഞ്ഞ് നടക്കുക. രാഷ്ട്രീയക്കാരനെ ചാക്കില്‍ പൊതിഞ്ഞ ഇറച്ചിക്കഷണം എന്നൊക്കെ വിശേഷിപ്പിക്കുക. എന്നാല്‍ ഒരു കൊച്ചുവെളുപ്പാന്‍ കാലത്ത് രാഷ്ട്രീയക്കാരന്റെ കുപ്പായവും ബോഡിയില്‍ കൊളുത്തിയിട്ട് ഇറങ്ങുക. രാഷ്ട്രീയം തെണ്ടികളുടെ അവസാനത്തെ അഭയസ്ഥാനമാണ് എന്നു പറയാതിരിക്കുക.ഇതൊക്കെ പറയുക തന്നെ ചെയ്യണം യാഥാര്‍ത്ഥ്യം മൂടി വെക്കാനുള്ള തള്ള .ശശി തരൂര്‍ എന്ത് ബന്ധമാണ് കേരളവുമായി ഉള്ളത്

    ReplyDelete