Saturday, March 7, 2009

എൽ‌ഡി‌എഫ് യോഗത്തിന്റെ തത്സമയ സം‌പ്രേക്ഷണം

കഴിഞ്ഞ ദിവസം മാതൃഭൂമിയിൽ കണ്ട വാർത്ത ഇങ്ങനെ ..നമ്മുടെ മാദ്ധ്യമ സിംഹങ്ങൾ രാഷ്‌ട്രീയ റിപ്പോർട്ടിംഗിന് പുതിയ പല സംഭാവനകളും നൽകിയിട്ടുണ്ടെങ്കിലും ഉഭയ കക്ഷി ചർച്ചകളെക്കുറിച്ചുള്ള തത്സമയ ദൃക്‌‌സാക്ഷി വിവരണം ഒരു പക്ഷെ ഇതാദ്യമായാവും. ആസ്വദിക്കൂ...

“സി.പി.എം - സി.പി.ഐ. തര്‍ക്കം രൂക്ഷം; സീറ്റ്‌ ചര്‍ച്ച തുടരും

** പൊന്നാനിയില്‍ രണ്ടത്താണിയും മൂന്നത്താണിയുമില്ലെന്ന്‌ വെളിയം
** പ്രായത്തെ ബഹുമാനിക്കുന്നു, ഞങ്ങളുടെ ഓഫീസുമായിപ്പോയെന്ന്‌ പിണറായി വിജയന്‍
** ഭയപ്പെടുത്തേണ്ട വിജയാ, ധിക്കാരം ഞങ്ങളോട്‌ വേണ്ടെന്ന്‌ വെളിയം
** പി.ഡി.പി. എന്നുമുതല്‍ പ്രിയപ്പെട്ടതായെന്ന്‌ സി.പി.എമ്മിനോട്‌ വെളിയം
**തങ്ങളെ പഠിപ്പിക്കുകയാണോയെന്ന്‌ കെ.ഇ.ഇസ്‌മയില്‍
** പരസ്‌പരം പഠിപ്പിക്കുകയല്ലല്ലോയെന്ന്‌ പിണറായി

തിരുവനന്തപുരം: പൊന്നാനി സീറ്റിനെച്ചൊല്ലി ഇടതുമുന്നണി യോഗത്തില്‍ സി.പി.എം - സി.പി.ഐ. നേതാക്കള്‍ അതിര്‍വരമ്പുകള്‍ ലംഘിച്ച്‌ പരസ്‌പരം വാക്കേറ്റം നടത്തി ഏറ്റുമുട്ടി. വാക്കുതര്‍ക്കം രൂക്ഷമായ ഘട്ടത്തില്‍ യോഗം തീരുംമുമ്പുതന്നെ വെളിയം ഭാര്‍ഗവന്റെ നേതൃത്വത്തില്‍ സി.പി.ഐ. പ്രതിനിധികള്‍ യോഗസ്ഥലം വിട്ടുപോകുകയും ചെയ്‌തു.

...യോഗം തീരുന്നതിനു മുമ്പുതന്നെ പുറത്തുവന്ന സി.പി.ഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പത്രലേഖകരെ കണ്ടപ്പോള്‍ അകത്തുണ്ടായ അസുഖകരമായ ഏറ്റുമുട്ടല്‍ ശരിവെയ്‌ക്കുംവിധം പറഞ്ഞു: ''പൊന്നാനിയില്‍ രണ്ടത്താണിയും മൂന്നത്താണിയുമൊന്നുമില്ല. സ്ഥാനാര്‍ത്ഥിയെ ഞങ്ങള്‍ തീരുമാനിക്കും''.

ഒരു ഘട്ടത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വെളിയത്തോട്‌ പറഞ്ഞു: ''പ്രായത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. ഇത്‌ ഞങ്ങളുടെ ഓഫീസുമായിപ്പോയി'', ഇതേത്തുടര്‍ന്ന്‌ ''ഭയപ്പെടുത്തേണ്ട വിജയാ, ഇങ്ങനെ സംസാരിക്കാന്‍ ഞങ്ങളില്ല. എണീക്ക്‌ ദിവാകരാ'' എന്നു പറഞ്ഞ്‌ കെ.ഇ.ഇസ്‌മയിലിനെയും സി.ദിവാകരനെയും കൂട്ടി വെളിയം പുറത്തേക്ക്‌ നടന്നു. ഇതിനിടെ ''ഇസ്‌മയിലേ കേള്‍ക്കൂ, നമ്മള്‍ അങ്ങനെ അവസാനിപ്പിക്കുകയല്ലല്ലോ'' എന്ന്‌ എല്‍.ഡി.എഫ്‌. കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞെങ്കിലും സി.പി.ഐ ക്കാര്‍ അത്‌ കേട്ടതായി ഭാവിച്ചില്ല. അടുത്ത എല്‍.ഡി.എഫ്‌. യോഗം 12ന്‌ ചേരാമെന്നും വൈക്കം വിശ്വന്‍ ഇതിനിടെ വിളിച്ചുപറഞ്ഞു.

(ഇനിയിപ്പോ എല്‍.ഡി.എഫ്‌. യോഗം12 നു നടക്കുമോ ആവോ? ആ സീറ്റ് നമുക്കങ്ങ് ഒഴിച്ചിട്ടലോ? )

‌യോഗാരംഭത്തില്‍ സി.പി.ഐ യ്‌ക്ക്‌ എത്ര സീറ്റുണ്ട്‌ എന്നു വ്യക്തമാക്കണമെന്ന്‌ കെ.ഇ.ഇസ്‌മയില്‍ ആവശ്യപ്പെട്ടു. ഇതിന്‌ മറുപടിയായി പൊന്നാനിയില്‍ സ്വതന്ത്രന്‍ മത്സരിക്കും എന്ന്‌ പിണറായി വിജയന്‍ പറഞ്ഞു. ഇസ്‌മയില്‍ ചോദ്യം ആവര്‍ത്തിച്ചെങ്കിലും പിണറായിയുടെ മറുപടിയില്‍ മാറ്റമുണ്ടായില്ല. പൊന്നാനിയില്‍ ഞങ്ങളുടെ സ്വതന്ത്രന്‍ എന്നല്ലേ തീരുമാനിച്ചത്‌ എന്ന ചോദ്യവുമായി തുടര്‍ന്ന്‌ വെളിയം ഭാര്‍ഗവന്‍ രംഗത്തെത്തി. ഞങ്ങളുടെ സ്വതന്ത്രനെ നിങ്ങള്‍ എങ്ങനെ തീരുമാനിക്കുമെന്നായി വെളിയം.

വൈക്കം വിശ്വന്‍ കഴിഞ്ഞ എല്‍.ഡി.എഫ്‌. യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സി.പി.ഐ യ്‌ക്ക്‌ മൂന്നു സീറ്റ്‌ എന്നു പറഞ്ഞ പ്രയോഗത്തില്‍ തെറ്റുണ്ടോയെന്ന്‌ വ്യക്തമാക്കണമെന്ന്‌ സി.പി.ഐ ക്കാര്‍ പറഞ്ഞു. കണ്‍വീനര്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും പൊന്നാനിയില്‍ സ്വതന്ത്രനാണെന്നും പിണറായി വ്യക്തമാക്കി. യോഗത്തില്‍ ഒരു തീരുമാനമെടുത്തിട്ട്‌ വായില്‍ തോന്നുന്നതാണോ പുറത്തുപറയുന്നതെന്ന്‌ വെളിയം ശബ്ദമുയര്‍ത്തി ചോദിച്ചു. തുടര്‍ന്ന്‌ പൊന്നാനിയില്‍ ഹുസൈന്‍ രണ്ടത്താണിയെ നിശ്ചയിച്ചതിന്റെ ദേഷ്യം മുഴുവന്‍ വെളിയം ഭാര്‍ഗവന്‍ വാക്കുകളില്‍ ആവാഹിച്ചു. ''നിങ്ങള്‍ക്ക്‌ ഞങ്ങളെക്കാള്‍ പ്രിയം പി.ഡി.പി യോട്‌ എന്നു തുടങ്ങി? പൊന്നാനിയില്‍ തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസ്‌ വരെ നിങ്ങള്‍ തുടങ്ങി. എന്നിട്ട്‌ സീറ്റ്‌ ഞങ്ങളുടേതെന്നും പറയുന്നു''.

ഇതിനിടെ മാവേലിക്കര സീറ്റ്‌ ഞങ്ങള്‍ തന്നില്ലേ എന്ന്‌ സി.പി.എം. നേതാക്കള്‍ പറഞ്ഞു. കൊല്ലവും മാവേലിക്കരയും ഞങ്ങള്‍ മത്സരിക്കേണ്ടതല്ലേ എന്ന്‌ വെളിയം മറുപടി പറഞ്ഞു. ഞങ്ങളെ പാഠം പഠിപ്പിക്കുകയാണോ എന്ന ഇസ്‌മയിലിന്റെ ചോദ്യങ്ങള്‍ക്ക്‌ നമ്മള്‍ പരസ്‌പരം പാഠം പഠിപ്പിക്കുകയല്ലല്ലോ, രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ അങ്ങനെയല്ലല്ലോ ഉണ്ടായത്‌ എന്ന്‌ പിണറായി മറുപടി നല്‍കി. ലോക്‌സഭാ സീറ്റിന്റെ ഇടയില്‍ രാജ്യസഭാ സീറ്റിന്റെ കാര്യം ചര്‍ച്ച ചെയ്യേണ്ടെന്നായി വെളിയം.

വാക്കുതര്‍ക്കത്തിനിടയില്‍ ഒരു ഘട്ടത്തില്‍ വെളിയം ഭാര്‍ഗവന്‍ പിണറായിയോട്‌ നിങ്ങളുടെ ധിക്കാരം നിങ്ങളുടെ പാര്‍ട്ടിയില്‍ മതിയെന്നും ഞങ്ങളുടെ നേരേ വേണ്ടെന്നും വരെ പറഞ്ഞു. ഇതിനു മറുപടിയായാണ്‌ പ്രായത്തെ ബഹുമാനിക്കുന്നുവെന്നും ഞങ്ങളുടെ ഓഫീസായിപ്പോയെന്നുമുള്ള മറുപടി പിണറായിയില്‍ നിന്നുണ്ടായത്‌.

അപ്പോഴേക്കും തര്‍ക്കംമൂലം യോഗം മുന്നോട്ടുകൊണ്ടുപോകാനാകാത്ത സ്ഥിതിയായി. സി.പി.ഐ. നേതാക്കള്‍ പോന്നതിനുശേഷം കോഴിക്കോട്‌ സീറ്റിനെക്കുറിച്ച്‌ ജനതാദളുമായി ഒന്‍പതിന്‌ ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. 12ന്‌ എല്‍.ഡി.എഫും ചേരും. തുടര്‍ന്ന്‌ ആര്‍.എസ്‌.പി. സംസ്ഥാന സെക്രട്ടറി വി.പി.രാമകൃഷ്‌ണപിള്ള തങ്ങളുടെ കാര്യം എടുത്തിട്ടു. ''ചെകുത്താനും കടലിനും ഇടയിലായി ഞങ്ങള്‍. കടുത്ത തീരുമാനം വേണ്ടെന്നു ഞങ്ങള്‍ വെച്ചിരിക്കയാണ്‌''. മന്ത്രിയെ പിന്‍വലിക്കുന്ന കാര്യം ഉപേക്ഷിച്ചത്‌ സൂചിപ്പിച്ച്‌ പറഞ്ഞു. ''സന്തോഷം, സന്തോഷം'' എന്നായിരുന്നു പിണറായിയുടെ മറുപടി. അടുത്ത രാജ്യസഭാ സീറ്റ്‌ തങ്ങള്‍ക്ക്‌ നല്‍കണമെന്ന്‌ രാമകൃഷ്‌ണപിള്ള തുടര്‍ന്ന്‌ ആവശ്യപ്പെട്ടപ്പോള്‍ അത്‌ ഒഴിവുവരുമ്പോഴല്ലേ, അപ്പോള്‍ നോക്കാം എന്നും പിണറായി പറഞ്ഞു. ചര്‍ച്ചയില്‍ പങ്കെടുത്ത മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനാകട്ടെ പൊതുവേ അഭിപ്രായമൊന്നും പറഞ്ഞുമില്ല.

വ്യാഴാഴ്‌ചത്തെ എല്‍.ഡി.എഫ്‌. യോഗത്തിനുശേഷം നിശ്ചയിച്ചിരുന്ന പ്രകടനപത്രികയുടെ സബ്‌കമ്മിറ്റി യോഗത്തിലും സി.പി.ഐ. നേതാക്കള്‍ പങ്കെടുത്തില്ല. എം.എന്‍. സ്‌മാരകത്തിലേക്ക്‌ മടങ്ങിയ അവര്‍ രാത്രി വൈകി ചേര്‍ന്ന സി.പി.ഐ. എക്‌സിക്യൂട്ടീവ്‌, സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ പങ്കെടുത്തു. ”

ഈ വാർത്ത സൃഷ്‌ടിച്ച റിപ്പോർട്ടർ സമർത്ഥമായി ചില സത്യങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് മരത്തലയനു തോന്നുന്നു.

1. പ്രായത്തെ ബഹുമാനിക്കുന്നു, ഞങ്ങളുടെ ഓഫീസുമായിപ്പോയെന്ന്‌ പിണറായി വിജയന്‍ , എന്നു പറയുന്നതിലൂടെ പിണറായിയെ ഒരു മുരടനാക്കാൻ മാതൃഭൂമി ശ്രമിക്കുന്നുണ്ട്. അങ്ങനെയൊരു ഇമ്പ്രഷനാണ് സബ് ഹെഡ്ഡിംഗിലൂടെ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നത്. പക്ഷെ വാർത്തയ്ക്കിടയിൽ സത്യം പുറത്തു വരുന്നുണ്ട്...”ഒരു ഘട്ടത്തില്‍ വെളിയം ഭാര്‍ഗവന്‍ പിണറായിയോട്‌ നിങ്ങളുടെ ധിക്കാരം നിങ്ങളുടെ പാര്‍ട്ടിയില്‍ മതിയെന്നും ഞങ്ങളുടെ നേരേ വേണ്ടെന്നും വരെ പറഞ്ഞു. ഇതിനു മറുപടിയായാണ്‌ പ്രായത്തെ ബഹുമാനിക്കുന്നുവെന്നും ഞങ്ങളുടെ ഓഫീസായിപ്പോയെന്നുമുള്ള മറുപടി പിണറായിയില്‍ നിന്നുണ്ടായത്‌. “ ഈ വാചകം എല്ലാം വെളിവാക്കുന്നില്ലേ?

2. മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനാകട്ടെ പൊതുവേ അഭിപ്രായമൊന്നും പറഞ്ഞുമില്ല.
( ഇത് വായിച്ചിട്ട് നിങ്ങൾക്കൊന്നും തോന്നുന്നില്ലേ?)

.ഓടോ: പണ്ട് പാവം മുരളീധരന്റെ ഡി ഐ സി യെ ഇടതു മുന്നണിയിൽ പ്രവേശിപ്പിക്കാതിരിക്കാനും വെളിയം -അച്ചുമ്മാൻ അച്ചുതണ്ട് പ്രവർത്തിച്ചിരുന്നോ എന്ന് മരത്തലയന് സംശയം.. അങ്ങനെ ആണേൽ സി പി ഐ യുടെ രണ്ടാം സ്ഥാനോം അച്ചുമ്മാന്റെ ഒന്നാം സ്ഥാനോം ഉണ്ടാകുമാരുന്നോ എന്നും മരത്തലയന് വർണ്യത്തിലാശങ്ക.

****

കഴിഞ്ഞ ദിവസം ഐസ് ക്രീം കുഞ്ഞാലിക്കുട്ടി ചോദിച്ചു, ഇന്നു വരെ ജയിച്ചിട്ടില്ലാത്ത പൊന്നാനി സീറ്റ് വേണമെന്ന് എന്തേ സി പി ഐക്കിത്ര വാശി ? മരത്തലയന്റെ മരത്തലയിൽ തോന്നിയതിതാണ്..

രണ്ടത്താണിയും മൂന്നു സീറ്റും എന്നത് പറ്റില്ല. തങ്ങള്‍ക്ക് നാലു തന്നെ വേണം എന്ന് സി.പി.ഐ. അഞ്ച് വര്‍ഷത്തിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആറു ശതമാനം വോട്ട് നേടി ദേശീയകക്ഷിയാകാന്‍ ഇതു വേണ്ടി വരും. ഏഴുമണിക്കുള്ള വാര്‍ത്താ ബുള്ളറ്റിനില്‍ വിദഗ്ദര്‍ പറഞ്ഞതല്ല. എട്ടില്‍ പഠിക്കുന്ന കുട്ടന്‍ ഒന്‍പത് മണിക്ക് പത്തുപേര്‍ കേള്‍ക്കെ പറഞ്ഞത്.

ഇതിനിടെ ഒളിഞ്ഞു നിന്നു കേട്ടത് “എന്നാല്‍ നമ്മുടെ മനസ്സിലുള്ള സ്വതന്ത്രസ്ഥാനാര്‍ഥിയെത്തന്നെ കണ്ട്‌ സി.പി.എമ്മും പി.ഡി.പി.യും അവരുടെ സ്ഥാനാര്‍ഥിയാക്കി ചിത്രീകരിച്ചു.” അപ്പോൾ പിന്നെ ഇങ്ങനെ പറയാതെ നിർവാഹമില്ലെന്നായി

അപ്പോൾ പിന്നെ തോറ്റാലെന്ത്? വോട്ടിന്റെ ശതമാനം നമ്മുടെ അക്കൌണ്ടിൽ വരില്ലേ?

ഓടോ: ഈ ഇടതു ജനാധിത്യ മുന്നണി സ്വതന്ത്രന്മാർക്ക് ലഭിക്കുന്ന വോട്ട് കുറേക്കാലമായി സി പി എം കാരുടെ അക്കൌണ്ടിൽ ചേർത്തുകൊണ്ടിരിക്കുന്ന കലാപരിപാടി ഇനി നടപ്പില്ല എന്ന് വെളിവുള്ള ഭാർഗവൻ

****

ടോം വടക്കന്‍ മത്സരിച്ചാല്‍ തോല്‍ക്കും: കെ.പി വിശ്വനാഥന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി ടോം വടക്കന്‍ തൃശ്ശൂരില്‍ നിന്നു മത്സരിച്ചാല്‍ തോല്‍ക്കുമെന്ന്‌ മുന്‍മന്ത്രി കെ.പി. വിശ്വനാഥന്‍.

ടോം വടക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ വന്ന രീതി ശരിയല്ല. വടക്കന്‍ ഒരു സമുദായത്തിന്റെ സ്ഥാനാര്‍ത്ഥി മാത്രമാണ്‌. വിശ്വനാഥന്‍ പറഞ്ഞു. സ്‌ഥാനാര്‍ഥി ചര്‍ച്ചയില്‍ ഡിസിസി പ്രസിഡന്റ്‌ ഏകാധിപത്യ പ്രവണത കാട്ടുകയാണന്നും ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ തന്നോട്‌ ഒരഭിപ്രായം പോലും ആരാഞ്ഞില്ലന്നും വിശ്വനാഥന്‍ കുറ്റപ്പെടുത്തി. തന്നോട് പറഞ്ഞിരുന്നെന്ന്കിൽ താൻ തന്നെ വടക്കനെ നിർദ്ദേശിച്ചേനെ എന്നും വിശ്വനാഥൻ കൂട്ടിചേർത്തു.

വിശ്വനാഥനും ലോനപ്പൻ നമ്പാടനും വനം കയറിയാതാരും മറന്നിട്ടില്ല. ഇടക്കു വച്ചു നിർത്തി പോന്നതും. ആന്റണി ഉപേക്ഷിച്ചു പോയപ്പോൾ ആകെയൊരു തുണയുണ്ടായിരുന്നത് ഉമ്മൻ ചാണ്ടിയായിരുന്നു. രമേശ് ചെന്നിത്തലയുടെ കൂടെ കൂടി ചാണ്ടി വെറും ചണ്ടി ആയോ?


******

"ദേശീയ രാഷ്‌ട്രീയത്തില്‍ സി.പി.എമ്മിന്റെ സാംഗത്യമില്ലാതായെന്നു ലോക്‌സഭാ സ്‌പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജി. യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനുള്ള പാര്‍ട്ടി തീരുമാനം വമ്പന്‍ മണ്ടത്തരമായെന്നും രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പില്‍ പശ്‌ചിമബംഗാളിലെ ബിഷ്‌ണുപുര്‍ വെസ്‌റ്റ് മണ്ഡലത്തിലെ പരാജയം സി.പി.എമ്മിനേറ്റ കനത്ത തിരിച്ചടിയായി. യു.പി.എ. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെ ജനസേവനത്തിനു പാര്‍ട്ടിക്കു ലഭിച്ച ഏറ്റവും നല്ല അവസരമാണു കളഞ്ഞുകുളിച്ചത്‌. സി.പി.എമ്മില്‍ വിശ്വസിക്കാവുന്ന നേതാവായി ജ്യോതി ബസു മാത്രമേ ഉള്ളൂവെന്നും സോമനാഥ്‌ പറഞ്ഞു.

ജനങ്ങളുടെ മനസു തിരിച്ചറിയാന്‍ സി.പി.എമ്മിനു സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ ജനകീയാടിത്തറ ഇല്ലാതായിരിക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം ഇനി പാര്‍ട്ടിയിലേക്കു മടങ്ങില്ലെന്നും വ്യക്‌തമാക്കി."

സോമനാഥ ചാറ്റർജിയുടേതായി മംഗളം റിപ്പോർട്ട് ചെയ്തതാണിത്......

ഈ വാർത്ത കൂടിയൊന്നു ശ്രദ്ധിക്കുമോ?

http://news.webindia123.com/news/articles/India/20090304/1190864.html
Speaker's office denies criticising CPI(M) leadership

The Lok Sabha Speaker's Office today denied a news report that Speaker Somnath Chatterjee had described the CPI(M) as a " non-actor" or used any expressions such as "big blunder". Issuing a rejoinder on an agency report yesterday, the Speaker's Office clarified that an agency reporter spoke to the Speaker during his flight from Delhi to Kochi on March 2 and had informal discussions regarding Mr Chatterjee's decision not to contest the coming Lok Sabha elections and retirement from politics.

The Speaker, in his discussion to the reporter, said the CPI(M) could have exerted more positive influence on the Government if it continued to support the UPA, which did not happen due to Nuclear deal's opposition. However, the ''Speaker never described the CPI(M) as an non-actor or he used expressions like big blunder'', the rejoinder stated.

It regretted that the report had quoted Mr Chatterjee saying that former West Bengal Chief Minister Joyti Basu was the only '' credible leader'' CPI(M) had. '' Eventhough, the Speaker did concede to the fact that comrade Basu was his 'guide'. He did not mention anything about the present CPI(M) leadership.'' It is unfortnate that the report had mentioned things like " Somnath slams CPI(M) or took a pot shot at the CPI(M) general-secretary ". These were the chosen expressions of the correspondent himself and not that of the Speaker. It is regrettable that different misleading interpretations had been given to his observations. The Speaker had great respect for the leaders of his erstwhile party and had never in any way critised them in the past or now, the rejoinder clarified.

നമ്മളിതിലാരെ വിശ്വസിക്കും? വെബ് ദുനിയാ പോയി തുലയട്ടെ..നമുക്ക് നമ്മുടെ എം സി വറീച്ചായന്റെ, വ്യാപാ‍ര വ്യവസായ ഏകോപന സമിതീടെ മംഗളം മതി.

ലോകോ സമസ്‌താ മംഗളം ഭവന്തു...

****
എ.പി അബ്ദുള്ളക്കുട്ടി എം.പിയെ പുറത്താക്കി

കണ്ണൂര്‍: എ.പി അബ്ദുള്ളക്കുട്ടി എം.പിയെ സി.പി.എമ്മില്‍ നിന്ന്‌ പുറത്താക്കി. സി.പി.എമ്മിന്റെ പ്രഖ്യാപിതനയങ്ങള്‍ക്കും നിലപാടിനും വിരുദ്ധമായി പരസ്യമായ അഭിപ്രായ പ്രകടനം നടത്തിയെന്നാരോപിച്ചാണ്‌ നടപടി. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടേതാണ്‌ തീരുമാനം. തുടര്‍ച്ചയായ അച്ചടക്കലംഘനങ്ങള്‍ അബ്ദുള്ളക്കുട്ടി നടത്തിയെന്നും വര്‍ഗ ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന്‌ അദ്ദേഹം പ്രവര്‍ത്തിച്ചുവെന്നും ജില്ലാകമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇതേ കാരണത്താല്‍ ജനവരി 17 ന്‌ അബ്ദുള്ളക്കുട്ടിയെ ഒരുവര്‍ഷത്തേക്ക്‌ പാര്‍ട്ടിയില്‍നിന്ന്‌ സസ്‌പെന്‍ഡ്‌ചെയ്‌തിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ നടപടികള്‍ക്ക്‌ ശേഷവും പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ അദ്ദേഹം തുടരുകയായിരുന്നു.

വികസനകാര്യത്തില്‍ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ മാതൃകയാക്കണമെന്ന എ.പി.അബ്ദുള്ളക്കുട്ടിയുടെ പ്രസ്‌താവന വിവാദമായിനെത്തുടര്‍ന്നാണ്‌ ആദ്യം സസ്‌പെന്‍ഷന്‍ ഉണ്ടായത്‌. നേരത്തെ ഹര്‍ത്താല്‍ വിരുദ്ധ പ്രസ്‌താവനയുടെപേരിലും മതാനുഷുാനങ്ങളുടെ പേരിലും അബ്ദുള്ളക്കുട്ടിയുടെ നടപടി വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടിയുടെ ശാസനയും അച്ചടക്കനടപടിയും അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു.

എന്തായാലും സി പി എമ്മിന്റെ പുറത്ത് സ്ഥിരമായി മുസ്ല്ലീം പ്രീണനം ആരോപിച്ചുകൊണ്ടിരുന്ന സംഘ പരിവാർ ഇനി എന്നാ ചെയ്യും?

അങ്ങനെ പ്രീണനം ഒന്നു ഇല്ലെന്നു ഇപ്പോഴെങ്കിലും പുരിഞ്ചാച്ചാ?

3 comments:

  1. കഴിഞ്ഞ ദിവസം ഐസ് ക്രീം കുഞ്ഞാലിക്കുട്ടി ചോദിച്ചു, ഇന്നു വരെ ജയിച്ചിട്ടില്ലാത്ത പൊന്നാനി സീറ്റ് വേണമെന്ന് എന്തേ സി പി ഐക്കിത്ര വാശി ? മരത്തലയന്റെ മരത്തലയിൽ തോന്നിയതിതാണ്..

    രണ്ടത്താണിയും മൂന്നു സീറ്റും എന്നത് പറ്റില്ല. തങ്ങള്‍ക്ക് നാലു തന്നെ വേണം എന്ന് സി.പി.ഐ. അഞ്ച് വര്‍ഷത്തിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആറു ശതമാനം വോട്ട് നേടി ദേശീയകക്ഷിയാകാന്‍ ഇതു വേണ്ടി വരും. ഏഴുമണിക്കുള്ള വാര്‍ത്താ ബുള്ളറ്റിനില്‍ വിദഗ്ദര്‍ പറഞ്ഞതല്ല. എട്ടില്‍ പഠിക്കുന്ന കുട്ടന്‍ ഒന്‍പത് മണിക്ക് പത്തുപേര്‍ കേള്‍ക്കെ പറഞ്ഞത്.

    ReplyDelete
  2. എന്തായാലും സി പി എമ്മിന്റെ പുറത്ത് സ്ഥിരമായി മുസ്ല്ലീം പ്രീണനം ആരോപിച്ചുകൊണ്ടിരുന്ന സംഘ പരിവാർ ഇനി എന്നാ ചെയ്യും?

    അങ്ങനെ പ്രീണനം ഒന്നു ഇല്ലെന്നു ഇപ്പോഴെങ്കിലും പുരിഞ്ചാച്ചാ?

    athu madaniye eduthu madil vechondirikkunna kandappol thnne purinchu...

    ReplyDelete